തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്എസിനോടെന്നല്ല ആരുമായും പിണക്കമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത് സ്ഥാനാര്‍ത്ഥി എൻഎസ് എസ് ജനറല്‍ സെക്രട്ടറിയെ സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് എംവി ഗോവിന്ദന്റെ മറുപടി.
സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാര്‍ത്ഥി സന്ദര്‍ശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. സമുദായ നേതാക്കളെ സ്ഥാനാര്‍ത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോള്‍ എടുക്കുന്ന നയത്തെയാണ് ഞങ്ങൾ വിമര്‍ശിക്കുന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്.പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ലെന്നും എംവി ഗോവിന്ദൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മിത്ത് വിവാദത്തില്‍ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.