Month: August 2023
-
Kerala
ക്ഷേത്ര ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
കണ്ണൂർ:ക്ഷേത്ര ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.കായംകുളം പെരുവള്ളി നന്ദുകൃഷ്ണ (26) ആണ് മരിച്ചത്. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കോളജിനടുത്തുള്ള ക്ഷേത്ര ചിറയില്‍ കുളിക്കുന്നതിനിടെയാണ് അപകടം. നന്ദുവിനൊപ്പം സഹപാഠി അശ്വിനും (24) ഉണ്ടായിരുന്നു.അപകടത്തില്‍പ്പെട്ട ഇരുവരെയും നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് പെട്ടെന്ന് തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും നന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read More » -
NEWS
ഹൃദയാഘാതം; ഹരിപ്പാട് സ്വദേശി ഒമാനിൽ മരിച്ചു
ആലപ്പുഴ: ഹൃദയാഘാതത്തെ തുടർന്ന് ഹരിപ്പാട് സ്വദേശി ഒമാനിൽ മരിച്ചു. ഹരിപ്പാട് ഏവൂര്‍ ചേപ്പാട് സ്വദേശി മോഹന കുമാര്‍ നാരായണൻ (48) ആണ് മരിച്ചത്. ഒമാനിലെ സുഹാറില്‍ ആണ് സംഭവം.സുഹാറിലെ സ്വകാര്യ കമ്ബനിയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അമ്ബിളി. മക്കള്‍: അശ്വതി, ആതിര.
Read More » -
Kerala
വീട്ടില്‍ ടിവി കണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു
കൊച്ചി:വീട്ടില്‍ ടിവി കണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചെറായി വാരിശേരി ക്ഷേത്രത്തിനു സമീപം പൂമാലില്‍ നന്ദനന്‍റെ മകൻ രജീഷ് (43) ആണ് മരിച്ചത്. രാത്രി വീട്ടില്‍ ടിവി കണ്ടിരിക്കെയാണ് രജീഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരംവെട്ട് തൊഴിലാളി ആയിരുന്നു. അമ്മ: വിലാസിനി. സഹോദരി: രജനി.
Read More » -
Kerala
പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ:പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.ചെറുകുന്നിലെ സി വി മുസ്തഫ-ഷമീമ ദമ്ബതികളുടെ മകള്‍ ഫാത്തിമ മിസ് വ (17) ആണ് മരിച്ചത്. കണ്ണപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
ഓണത്തിന് സർക്കാർ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; 2750 രൂപ ഉത്സവബത്ത
തിരുവനന്തപുരം:ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം-കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ – സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
Read More » -
Kerala
കിംസ് ആശുപത്രി വാങ്ങാന്‍ അമേരിക്കന്‍ കമ്ബനി; 4,000 കോടി മൂല്യം
സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റിനെ (കെ.എച്ച്.എം.എല്‍) സ്വന്തമാക്കാന്‍ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്ബനിയായ ബ്ലാക്ക്സ്റ്റോണ്‍.4,000 കോടി രൂപ മൂല്യത്തിൽ 75 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക.സെപ്റ്റംബര്‍ പകുതിയോടെ കരാര്‍ ഒപ്പിട്ടേക്കും എന്നാണ് സൂചന. കരാര്‍ പ്രകാരം 75% ഓഹരികള്‍ ബ്ലാക്ക്സ്റ്റോണ്‍ സ്വന്താമാക്കുമ്ബോള്‍ ബാക്കി 25% ഓഹരികള്‍ കൈവശം വച്ചുകൊണ്ട് കിംസ് ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് മാറ്റമില്ലാതെ തുടരും. ബ്ലാക്ക്സ്റ്റോണും മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസുമാണ് കിംസിന്റെ ഓഹരികള്‍ വാങ്ങുന്ന മത്സരത്തില്‍ അവശേഷിക്കുന്ന രണ്ട് മത്സരാര്‍ത്ഥികള്‍. ഡോ. എം.ഐ സഹദുള്ളയ്ക്ക് 10% ഓഹരികളുടെ അവകാശം നല്‍കികൊണ്ട് ബാക്കി 90% ഓഹരികള്‍ ഏറ്റെടുക്കാനാണ് മണിപ്പാല്‍ താല്‍പ്പര്യപ്പെട്ടിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവരെ കൂടാതെ മാക്സ് ഹെല്‍ത്ത്കെയര്‍, ടെമാസെക്കിന്റെ ഉടമസ്ഥതയിലുള്ള ഷിയേഴ്സ് ഹെല്‍ത്ത്കെയര്‍, സി.വി.സി ക്യാപിറ്റല്‍ എന്നിവരും കിംസ് ഹെല്‍ത്ത് മാനേജ്മെന്റില്‍ 65-70% സ്വന്തമാക്കാനുള്ള പ്രാരംഭ ചര്‍ച്ചകളിലുണ്ടായിരുന്നു. ഡോ. സഹദുള്ളയുടെ നേതൃത്വത്തില്‍ 2002 ല്‍ ഒരു…
Read More » -
Kerala
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഭാര്യക്കും ഭർത്താവിനും ഗുരുതര പരിക്ക്
ചെങ്ങന്നൂർ:ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഭാര്യക്കും ഭർത്താവിനും ഗുരുതര പരിക്ക്.ഐടിഐ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇരുവരുടെയും ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.ഇരുവരുടെയും വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More » -
Kerala
ബിജെപി അംഗങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തു; കിടങ്ങൂരില്‍ എല്‍ഡിഎഫിന് ഭരണം പോയി
കോട്ടയം: യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടുചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്തില്‍ ഇടതുമുന്നണി- ഏഴ്, ബിജെപി- അഞ്ച്, യുഡിഎഫ്- 3 എന്നതാണ് കക്ഷിനില. ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിലെ ബോബി മാത്യു രാജിവച്ചതിനെ തുടര്‍ന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.
Read More » -
Crime
ഇന്‍സ്റ്റയില്‍ ഫോളോവേഴ്സ് കൂടി, ഭര്‍ത്താവിനെ ബ്ലോക്കാക്കി; ഭാര്യയെ മക്കളുടെ കണ്മുന്നിലിട്ട് കഴുത്തുഞെരിച്ചു കൊന്നു
ലഖ്നൗ: കുട്ടികളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണസംഭവം. കേസില്‍ പ്രതിയായ 37 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍പുരില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ കാറില്‍വെച്ചാണ് കൊലപാതകം നടന്നതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചതില്‍ ഭര്‍ത്താവിനുണ്ടായ അപകര്‍ഷബോധവും ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രതികരണം. ബിസിനസുകാരനായ പ്രതി ഭാര്യയെയും രണ്ട് കുട്ടികളെയും കൂട്ടി ഞായറാഴ്ച രാവിലെയാണ് വീട്ടില്‍നിന്നിറങ്ങിയത്. റായ് ബറേലിയില്‍ പോകാമെന്ന് പറഞ്ഞാണ് ഇയാള്‍ കുടുംബത്തെ കൂടി യാത്ര ആരംഭിച്ചത്. എന്നാല്‍, യാത്രയ്ക്കിടെ വാഹനം പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലേക്ക് തിരിച്ചു. അഞ്ചുമണിയോടെ സുല്‍ത്താന്‍പുരില്‍ എത്തിയപ്പോള്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് ദമ്പതിമാര്‍ തമ്മില്‍ കാറില്‍വെച്ച് വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. പന്ത്രണ്ട് വയസ്സുള്ള മകളുടെയും അഞ്ചുവയസ്സുള്ള മകന്റെയും കണ്‍മുന്നില്‍വെച്ചായിരുന്നു കൊലപാതകം. ഭാര്യ മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതി ഡോറുകളെല്ലാം ലോക്ക് ചെയ്ത് വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നു.…
Read More » -
Kerala
ബാത്ത് റൂം ടൈല്‍ ദിവസങ്ങള്‍ക്കകം നിറം മങ്ങി; 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കൊച്ചി: നിലവാരമില്ലാത്ത ടൈല്‍ നല്‍കി ഉപഭോക്താവിന് നഷ്ടമുണ്ടാക്കിയതിന് ഡീലറും നിര്‍മാണ കമ്പനിയും നഷ്ടപരിഹാരം നല്‍കണമന്ന് എറണാകുളം ജില്ലാ ഉപഭോക്തൃഫോറം വിധി. ദിവസങ്ങള്‍ക്കകം നിറം മങ്ങിയ ബാത്ത് റൂം ടൈല്‍ മാറ്റി സ്ഥാപിക്കുന്നതിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. നിലവാരമില്ലാത്ത ടൈലുകളാണ് പരാതിക്കാരനായ ജോര്‍ജ് ജോസഫിനു ലഭിച്ചതെന്ന് അഡ്വ. ഡിബി ബിനുവിന്റെ നേതൃത്വത്തിലുള്ള ഫോറം വിധിന്യായത്തില്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതി പരിഹരിച്ചു നല്‍കുന്നതിലും വീഴ്ച വരുത്തിയതായി ഫോറം കണ്ടെത്തി. ബാത്ത് റൂം വോള്‍ ടൈലും ഫ്ളോര്‍ ടൈലുമാണ് പരാതിക്കാരന്‍ വാങ്ങിയത്. വാങ്ങുന്ന സമയത്ത് ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഡീലറോട് ആരാഞ്ഞിരുന്നു. മികച്ച ഗുണനിലവാരമുള്ളതാണെന്നും അല്ലാത്തപക്ഷം മാറ്റിനല്‍കുമെന്നും ഡീലര്‍ ഉറപ്പു പറഞ്ഞതായി ജോര്‍ജ് ജോസഫ് അറിയിച്ചു. പുതിയ വീട്ടില്‍ ടൈല്‍ വിരിച്ച് ദിവസങ്ങള്‍ക്കകം തന്നെ നിറം മങ്ങിത്തുടങ്ങി. ഇക്കാര്യം ഡീലറെ അറിയിച്ചപ്പോള്‍ ഫോട്ടോ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. മാറ്റിനല്‍കാമെന്ന ഉറപ്പ് ആവര്‍ത്തിച്ചു. എന്നാല്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും മാറ്റിനല്‍കിയില്ല. തുടര്‍ന്നാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.…
Read More »