പിറവം റോഡ് റയിൽവെ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും പുഴയില്‍ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി.അതേസമയം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല.
40-45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിെന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാള്‍ മൂവാറ്റുപുഴയാറിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
വെള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിലൂടെ കടന്നുപോകവേയായിരുന്നു അപകടം. വൈക്കം കടത്തുരുത്തി ഫയര്‍ഫോഴ്സ് യൂണിറ്റുകളില്‍ നിന്നും സ്കൂബ ടീം എത്തി രാത്രിയുള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ്, മൃതദേഹം കണ്ടെത്തിയത്.