തൃശൂര്‍: ക്രൈംബ്രാഞ്ച് എസ്ഐയെ കള്ളക്കേസില്‍ കുടുക്കി സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സിഐയ്ക്കെതിരെ നടപടിക്ക് സാധ്യത. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് പറഞ്ഞാണ് എസ്ഐ ടിആര്‍ പ്രമോദിനെ നെടുപുഴ സിഐ ടിജി ദിലീപ് കുമാര്‍ അറസ്റ്റ് ചെയ്ത് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ അന്വേഷണത്തില്‍ ഇത് കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു.
വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുമ്പോഴാണു തന്റെ ഭര്‍ത്താവിനെ പിടികൂടിയതെന്നും തെളിവായി കാട്ടിയ മദ്യക്കുപ്പി സമീപത്തെ മരക്കമ്പനിയില്നിന്ന് എടുത്തുകൊണ്ടുവന്നതാണെന്നും ആരോപിച്ച് എസ്ഐയുടെ ഭാര്യ മുഖ്യമന്ത്രിക്കു പരാതി നല്കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തായത്.
ബ്രത്തലൈസറില്‍ ഊതിച്ചപ്പോള്‍ മദ്യലഹരിയിലാണെന്നു കണ്ടെത്തിയെന്നാണു വിശദീകരണം. രക്തപരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. എന്നാല്‍ മദ്യപിച്ചതിനു രക്തപരിശോധനയില്‍ തെളിവില്ലെന്നാണു സൂചന. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നേതാവായ ആമോദിനെ മനഃപൂര്‍വം കുടുക്കിയതാണെന്നു വാദമുയര്ന്നതോടെയാണു സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.