Month: August 2023

  • Kerala

    വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ

    കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വികസന വിഷയങ്ങൾ ഉന്നയിച്ച് മുന്നോട്ട് പോകുന്ന ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ജെയ്‌ക്ക് സി തോമസാണ് പുതുപ്പള്ളിയിൽ വികസന സംവാദത്തിന് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടികയറിയ ഘട്ടത്തിൽ തന്നെ ഈ വെല്ലുവിളി ഉയർന്നെങ്കിലും സംവാദത്തിന് ചാണ്ടി ഉമ്മൻ തയ്യാറായിരുന്നില്ല. മറിച്ച് ഇടത് മുന്നണിക്ക് നേരെ മറുവെല്ലുവിളി ഉയർത്തുകയായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി കൊണ്ടുവന്ന പദ്ധതികൾ മുരടിപ്പിച്ചത് ഇടത് സർക്കാരുകളെന്നായിരുന്നു വികസന സംവാദവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ചാണ്ടി ഉമ്മൻ വിമർശിച്ചത്. എന്നാൽ പുതുപ്പള്ളിയിൽ കൂടുതൽ വികസനം നടന്നത് ഇടത് സർക്കാരുകളുടെ കാലത്തെന്ന് ജെയ്ക്ക് സി തോമസ് വാദിക്കുന്നു.

    Read More »
  • Kerala

    പുതുപ്പള്ളിയിൽ കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും ഇറക്കി കളം പിടിക്കാൻ ബിജെപി

    കോട്ടയം: പുതുപ്പള്ളിയിൽ കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും ഇറക്കി അവസാന ലാപ്പിൽ കളം പിടിക്കാൻ ബിജെപി. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖര്‍, ദേശീയ വക്താവ് ടോംവടക്കൻ, മുൻ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ദേശീയസെക്രട്ടറി അനില്‍ കെ ആൻ്റണി എന്നിവര്‍പുതുപ്പള്ളി എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻലാലിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 30ന് മണ്ഡലത്തിലെത്തുന്ന രാജീവ് ചന്ദ്രശേഖര്‍ അയര്‍ക്കുന്നം ശ്രീലക്ഷ്മി റസിഡൻസിയില്‍ രാവിലെ 11.30 ന് പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 1.30ന് സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസേഴ്സ് മീറ്റിലും പങ്കെടുക്കും. രാത്രി 8 മണിക്ക് അയര്‍ക്കുന്നം പഞ്ചായത്തിലെ ബൂത്ത് നമ്ബര്‍ 10 ല്‍ നടക്കുന്ന കുടുംബസംഗമം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരൻ ആഗസ്റ്റ് 31, സെപ്തംബര്‍ 2 തിയ്യതികളില്‍ ലിജിൻലാലിന് വേണ്ടി പുതുപ്പള്ളിയില്‍ പ്രചരണത്തിനെത്തും. 31 ന് രാവിലെ 9.30ന് കൂരപ്പട പഞ്ചായത്തിലെ വാര്‍ഡ് 2 ലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്തൃസംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. 10.30ന് മീനടം പഞ്ചായത്തിലെ പുതുവയല്‍…

    Read More »
  • Kerala

    പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിച്ച് രണ്ടു മരണം

    പന്തളം:നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. എം സി റോഡിൽ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. കൊല്ലം അഞ്ചലിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ജീപ്പ് തൃശൂരിൽ നിന്നും കളിക്കാവിളക്ക് പോയ കെ എസ് ആർ ടി സി  സിഫ്റ്റ് ബസിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.  ജീപ്പിൽ സഞ്ചരിച്ചിരുന്ന ലതിക, ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്. ജീപ്പിൽ 7 പേർ ഉണ്ടായിരുന്നു.മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോവുകയായിരുന്നു ഇവർ. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • NEWS

    തിരുവനന്തപുരം പേയാട് സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

    തിരുവനന്തപുരം:ഷാര്‍ജയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു.തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ആണ് മരിച്ചത്.താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്ബോള്‍ മാതാപിതാക്കളുടെ മുന്നിൽവച്ചായിരുന്നു കുഴഞ്ഞുവീണു മരിച്ചത്. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന സഹോദരിയെ അബുദാബി വിമാനത്താവളത്തില്‍ കൊണ്ടുവിടാനായി മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു മരണം. ഷാര്‍ജയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. വിനോദ്കുമാര്‍ സുബ്രഹ്‌മണ്യന്‍പിള്ള – ബിന്ദു ദമ്ബതികളുടെ മകനാണ്.

    Read More »
  • Kerala

    പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു

    പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്.കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹോദരി മുങ്ങുകയും രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും അപകടത്തില്‍ പെടുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടര്‍ന്ന്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ; ഇന്ന് അർധരാത്രിയോടെ റേക്ക് എത്തും

    ന്യൂഡൽഹി:കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ.നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് ഇന്ന് അർധരാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്.നേരത്തെ കോട്ടയം-കോയമ്പത്തൂർ ആയിരുന്നു പരിഗണനയിലുണ്ടായിരുന്നതെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദത്തെ തുടർന്നാണ് ട്രെയിൻ മംഗലാപുരത്തേക്ക് മാറ്റിയത്. നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങിയത്.

    Read More »
  • India

    മന്‍മോഹന്റെ കാലത്ത് ഗ്യാസിന് 1241 രൂപ! തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളുമായി സംഘ്പരിവാർ പ്രൊഫൈലുകള്‍

    ന്യൂഡല്‍ഹി: പാചകവാതകത്തിന് 800 രൂപ കൂട്ടിയ മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച്‌ 200 രൂപ കുറച്ചത് ആഘോഷിക്കുന്ന സംഘ് പരിവാര്‍ പ്രൊഫൈലുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു കണക്കുമായി രംഗത്ത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഗ്യാസിന് ഏറ്റവും ഉയര്‍ന്ന വിലയെന്നാണ് സോഷ്യല്‍ മീഡിയയിലെ സംഘ് പരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നത്.മൻമോഹൻസിങ്  പ്രധാനമന്ത്രിയായ കാലത്ത് 1241 രൂപയായിരുന്നു ഗ്യാസ് വിലയെന്നും എന്നാല്‍, മോദിയുടെ കാലത്ത് ഒരിക്കലും ഇത്ര വില എത്തിയിട്ടില്ലെന്നും സംഘ് പരിവാര്‍ നേതാക്കളും അനുകൂലികളും ട്വീറ്റ് ചെയ്യുന്നു. ‘നിങ്ങള്‍ എല്‍പിജി വില കുതിച്ചു എന്ന് പറയുന്നതിന് മുമ്ബ് കോണ്‍ഗ്രസ് കാലത്തെ രസീത് നോക്കുക. ഒരു സിലിണ്ടറിന്റെ വില എത്രയായിരുന്നു? 1212 രൂപ! കൂടാതെ അത് വീട്ടിലേക്ക് കൊണ്ടുപോകാൻ ട്രക്ക് വരുന്നത് കാത്തിരിക്കുകയും വേണം’ എന്നാണ് ഒരു പോസ്റ്റ്. കൂടെ  ഗ്യാസ് ഏജൻസിയുടെ ബില്ല് തെളിവായി ഹാജരാക്കുന്നുമുണ്ട്. നേരത്തെ ബി.ജെ.പി നേതാവ് സി.ടി. രവി അടക്കമുള്ളവര്‍ പ്രചരിപ്പിച്ച അതേ കാര്യമാണ് ഇപ്പോള്‍ ബി.ജെ.പി ഐ.ടി…

    Read More »
  • Kerala

    കൊടുക്കാനുള്ളത് കേന്ദ്രവിഹിതം;കര്‍ഷകരുടെ ദുരിതം ഓര്‍മിപ്പിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി.രാജീവ്

    കൊച്ചി:സപ്ലൈക്കോക്ക് വിറ്റ നെല്ലിന്റെ വില കിട്ടാൻ തിരുവോണനാളില്‍ പട്ടിണി കിടക്കുന്ന കര്‍ഷകരുടെ ദുരിതം ഓര്‍മിപ്പിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി.രാജീവ്. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു ജയസൂര്യയുടെ ഓര്‍മപ്പെടുത്തലും മന്ത്രിയുടെ മറുപടിയും. കര്‍ഷകരില്‍നിന്ന് നെല്ല് വാങ്ങിയത് റേഷൻ സംവിധാനത്തിന് വേണ്ടിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പണം നല്‍കാത്തതാണ് കര്‍ഷകരുടെ ദുരിതത്തിന് കാരണമെന്നും മന്ത്രി രാജീവ് പറഞ്ഞു. ജയസൂര്യക്ക് ഓണക്കോടി നല്‍കാൻ മന്ത്രിയെ ക്ഷണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വിഷംകലര്‍ന്ന പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും പരിശോധിക്കണമെന്ന ജയസൂര്യയുടെ നിര്‍ദേശം പ്രസക്തമാെണന്നും ഇതിന് സംസ്ഥാനത്ത് സംവിധാനം ഒരുങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ”ജയസൂര്യ പറഞ്ഞ ഒരു നിര്‍ദേശം പ്രസക്തമാണ്. ഭക്ഷ്യവസ്തുക്കളുടെ പരിശോധന. അത് ഞങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ആദ്യത്തേത് വെളിച്ചെണ്ണയുടേതാണ്. സേഫ് ടു ഈറ്റ് എന്ന പേരില്‍ വെളിച്ചെണ്ണ ബ്രാൻഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. പച്ചക്കറി പരിശോധിക്കാൻ ലാബുകള്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്നുണ്ട്. പിന്നെ ജയസൂര്യ പറഞ്ഞ മറ്റൊരു കാര്യം കൃത്യ സമയത്ത് വില കിട്ടണമെന്നതാണ്. ന്യാമായ കാര്യമാണത്.…

    Read More »
  • India

    ഏഴു വയസ്സുകാരനെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികയുടെ നടപടി, വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവ് :ജോൺ ബ്രിട്ടാസ് എം പി

    വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടിയെന്നു ജോൺ ബ്രിട്ടാസ് എം പി .കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും ബാപ്പ ഇർഷാദിനെയും കുടുബാംഗങ്ങളെയും എം പി സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടര്പഠനത്തിനുള്ള സഹായം നൽകാമെന്ന നിർദ്ദേശം ആ കുടുംബം സ്വീകരിച്ചു . സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ബ്രിട്ടാസിനൊപ്പം ഉണ്ടായിരുന്നു . ഈർഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു . കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു . സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് ബാപ്പ…

    Read More »
  • Kerala

    പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ

    കോട്ടയം:പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ.എല്ലാവരും അവരവരുടെ മനഃസാക്ഷി അനുസരിച്ച്‌ വോട്ട് ചെയ്യണം എന്നാണ് സഭയ്ക്ക് പറയാനുള്ളത് എന്ന് ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ‘സഭയ്ക്ക് ആരോടും പ്രത്യേകമായ വിരോധവും കൂടുതല്‍ അടുപ്പവുമില്ല. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അവിടെ സഹതാപതരംഗം ഉണ്ടായേക്കാം,’ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി 53 വര്‍ഷത്തോളം പുതുപ്പള്ളിയിലെ നേതാവായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് പുതുപ്പള്ളിയിൽ നടക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.മൂന്നുപേരും സഭയ്ക്ക് പ്രിയപ്പെട്ടവരാണ്.അതിനാൽ നിങ്ങൾ നിങ്ങളുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യുക-ബാവാ പറഞ്ഞു.

    Read More »
Back to top button
error: