KeralaNEWS

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്.

ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്.കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹോദരി മുങ്ങുകയും രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും അപകടത്തില്‍ പെടുകയുമായിരുന്നു.

Signature-ad

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടര്‍ന്ന്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: