തിരുവനന്തപുരം:ഷാര്‍ജയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു.തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ആണ് മരിച്ചത്.താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്ബോള്‍ മാതാപിതാക്കളുടെ മുന്നിൽവച്ചായിരുന്നു കുഴഞ്ഞുവീണു മരിച്ചത്.
തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന സഹോദരിയെ അബുദാബി വിമാനത്താവളത്തില്‍ കൊണ്ടുവിടാനായി മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു മരണം.
ഷാര്‍ജയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.
വിനോദ്കുമാര്‍ സുബ്രഹ്‌മണ്യന്‍പിള്ള – ബിന്ദു ദമ്ബതികളുടെ മകനാണ്.