IndiaNEWS

മന്‍മോഹന്റെ കാലത്ത് ഗ്യാസിന് 1241 രൂപ! തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളുമായി സംഘ്പരിവാർ പ്രൊഫൈലുകള്‍

ന്യൂഡല്‍ഹി: പാചകവാതകത്തിന് 800 രൂപ കൂട്ടിയ മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച്‌ 200 രൂപ കുറച്ചത് ആഘോഷിക്കുന്ന സംഘ് പരിവാര്‍ പ്രൊഫൈലുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു കണക്കുമായി രംഗത്ത്.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഗ്യാസിന് ഏറ്റവും ഉയര്‍ന്ന വിലയെന്നാണ് സോഷ്യല്‍ മീഡിയയിലെ സംഘ് പരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നത്.മൻമോഹൻസിങ്  പ്രധാനമന്ത്രിയായ കാലത്ത് 1241 രൂപയായിരുന്നു ഗ്യാസ് വിലയെന്നും എന്നാല്‍, മോദിയുടെ കാലത്ത് ഒരിക്കലും ഇത്ര വില എത്തിയിട്ടില്ലെന്നും സംഘ് പരിവാര്‍ നേതാക്കളും അനുകൂലികളും ട്വീറ്റ് ചെയ്യുന്നു.

‘നിങ്ങള്‍ എല്‍പിജി വില കുതിച്ചു എന്ന് പറയുന്നതിന് മുമ്ബ് കോണ്‍ഗ്രസ് കാലത്തെ രസീത് നോക്കുക. ഒരു സിലിണ്ടറിന്റെ വില എത്രയായിരുന്നു? 1212 രൂപ! കൂടാതെ അത് വീട്ടിലേക്ക് കൊണ്ടുപോകാൻ ട്രക്ക് വരുന്നത് കാത്തിരിക്കുകയും വേണം’ എന്നാണ് ഒരു പോസ്റ്റ്. കൂടെ  ഗ്യാസ് ഏജൻസിയുടെ ബില്ല് തെളിവായി ഹാജരാക്കുന്നുമുണ്ട്. നേരത്തെ ബി.ജെ.പി നേതാവ് സി.ടി. രവി അടക്കമുള്ളവര്‍ പ്രചരിപ്പിച്ച അതേ കാര്യമാണ് ഇപ്പോള്‍ ബി.ജെ.പി ഐ.ടി സെല്‍ വീണ്ടും പുറത്തെടുത്തിരിക്കുന്നത്.

Signature-ad

 

മോദി സര്‍ക്കാര്‍ ഗ്യാസിന് വില കൂട്ടുമ്ബോഴെല്ലാം സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പി ഐ.ടി സെല്‍ ആവര്‍ത്തിച്ച്‌ പടച്ചുവിടുന്ന കണക്കാണിത്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എല്‍പിജി സിലിണ്ടറുകളുടെ വില വളരെ കൂടുതലായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. എന്നാല്‍, യാഥാര്‍ഥ്യം മറ്റൊന്നാണ്. ഉപഭോക്താക്കള്‍ക്ക് മൻമോഹൻ സര്‍ക്കാര്‍ തിരികെ നല്‍കിയിരുന്ന സബ്‌സിഡിയെ കുറിച്ച്‌ ഒരക്ഷരം മിണ്ടാതെയാണ് ഈ പോസ്റ്റുകള്‍ എന്നതാണ് വസ്തുത. സബ്സിഡി കിഴിച്ചാല്‍, 414 രൂപയായിരുന്നു മൻമോഹൻ സിങ്ങിന്റെ 10 വര്‍ഷ ഭരണകാലത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വില.

എന്നാല്‍, ബിജെപി നേതാക്കളായ സി.ടി. രവിയും സന്തോഷ് രഞ്ജൻ റായിയും ഉള്‍പ്പെടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ വില മാത്രമാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്ത് വില ഉയര്‍ന്നതായി ചിത്രീകരിക്കുകയും ചെയ്തു. അതേസമയം, കോണ്‍ഗ്രസ് നല്‍കിയിരുന്ന സബ്സിഡി മോദി സര്‍ക്കാര്‍ 2020 മുതല്‍ എടുത്തു കളഞ്ഞ കാര്യം ഇവര്‍ സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല.

അരുണാചല്‍ പ്രദേശിലെ അക്‌സായ് ചിൻ പ്രദേശം ഉള്‍പ്പെടുത്തി ചൈന സ്റ്റാൻഡേര്‍ഡ് ഭൂപടം പുറത്തുവിട്ട സമയത്താണ് 200 രൂപ ഗ്യാസിന് കുറച്ച് ചർച്ച മറ്റൊരു തലത്തിലേക്ക് മാറ്റിയതെന്നും ശ്രദ്ധേയം.

Back to top button
error: