Month: August 2023

  • Kerala

    മാര്‍ത്തോമ്മാ സഭയ്ക്ക് മൂന്നു പുതിയ എപ്പിസ്കോപ്പമാര്‍

    തിരുവല്ല:മാര്‍ത്തോമ്മാ സഭയ്ക്ക് മൂന്നു പുതിയ എപ്പിസ്കോപ്പമാര്‍.ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എപ്പിസ്കോപ്പല്‍ നോമിനേഷൻ ബോര്‍ഡ് നിര്‍ദേശിച്ച മൂന്നു പേരെയും  സഭ മണ്ഡലം തിരഞ്ഞെടുക്കുകയായിരുന്നു. റവ.സജു സി.പാപ്പച്ചൻ ( കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ്മാ ഇടവക), റവ.ഡോ.ജോസഫ് ഡാനിയേല്‍ (സീതത്തോട് കൊട്ടുകോയിക്കല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക), റവ. മാത്യു കെ.ചാണ്ടി ( മല്ലപ്പള്ളി മാര്‍ത്തോമ്മാ ഇടവക) എന്നിവരാണു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എപ്പിസ്കോപ്പാമാര്‍

    Read More »
  • India

    അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച ഏഴ് വയസുകാരൻ വിദ്യാർഥിയെയും കുടുബാംഗങ്ങളെയും സന്ദർശിച്ച് ജോൺ ബ്രിട്ടാസ്, കുടുംബത്തിന്  സ്നേഹത്തിന്റെ ഓണസമ്മാനവും

        ഉത്തർ പ്രദേശിലെ കുബ്ബാപുർ ഗ്രാമത്തിൽ  സഹപാഠികളെക്കൊണ്ട് അധ്യാപിക മാറി മാറി തല്ലിച്ച ഏഴ് വയസുകാരൻ മുസ്ലിം വിദ്യാർഥിയെയും കുടുബാംഗങ്ങളെയും സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദേശം കുടുംബം സ്വീകരിച്ചതായി ജോൺ ബ്രിട്ടാസ് ഫേസ്‌ബുക്കിൽ കുറിച്ചു. സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് കുട്ടിയുടെ ബാപ്പ അറിയിച്ചു. ഈർശാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നൽകിയാണ് മടങ്ങിയതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സി.പി.എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഒപ്പമുണ്ടായിരുന്നു. ജോൺ ബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്: “വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീര്‍ക്കുമെന്നതിന്റെ തെളിവാണ് മുസഫര്‍…

    Read More »
  • Kerala

    ഇന്ന് തുറന്നു ; വ്യാഴവും വെള്ളിയും വീണ്ടും മദ്യക്കടകൾ അടഞ്ഞു കിടക്കും

    തിരുവനന്തപുരം:തിരുവോണദിവസത്തെ അവധിക്കു ശേഷം അവിട്ടം ദിനമായ ഇന്ന് ബാറും ബെവ്കോയും തുറന്നു.അതേസമയം നാളെയും മറ്റെന്നാളും (വ്യാഴം, വെളളി)  രണ്ടും അവധിയായിരിക്കും.  31-ാം തീയതി ശ്രീനാരായണ ഗുരു ജയന്തിയും ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈ ഡേ ആയതിനാലുമാണ് തുടർച്ചയായി രണ്ടു ദിവസം വീണ്ടും അവധി.

    Read More »
  • Kerala

    വിവാഹം നടത്തിയില്ല: ബിഷപ്പിനും പള്ളി വികാരിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി

    കണ്ണൂർ: സഭ മാറിയുള്ള വിവാഹത്തിന് കോടതി അനുമതി നല്‍കിയിട്ടും വിവാഹം നടത്തി നല്‍കാത്ത സംഭവത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ് മാത്യൂ മൂലക്കാട്ട്, കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി ഫാ.സിജോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ്. ക്‌നാനായ സഭാംഗവും കാസര്‍ഗോഡ് കൊട്ടോടി ഇടവകാംഗവുമായ ജസ്റ്റിന്‍ ജോണ്‍ ഓഗസ്റ്റ് 25ന് നല്‍കിയ ഹര്‍ജിയിലാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കുന്നത്. ഹര്‍ജി സെപ്തംബര്‍ 15ന് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ടി.ആര്‍ രവിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കാസര്‍ഗോഡ് കൊട്ടോടി സ്വദേശിയായ ജസ്റ്റിന്‍ ജോണും തലശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗവുമായ വിജിമോള്‍ ഷാജിയും തമ്മിലുള്ള വിവാഹം മേയ് 18ന് വധുവിന്റെ പള്ളിയില്‍ വച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇവരുടെ മനഃസമ്മതവും ഇവിടെ നടന്നിരുന്നു. എന്നാല്‍ സെന്റ് ആന്‍സ് പള്ളി വികാരി ജസ്റ്റിന് വിവാഹക്കുറി നല്‍കാത്തതിനെ തുടര്‍ന്ന് ഇവരുടെ വിവാഹം  മുടങ്ങുകയായിരുന്നു. വിവാഹത്തിന് ബന്ധുക്കളൂം സുഹൃത്തുക്കളുമായി ആയിരം പേരോളം പള്ളിയില്‍ എത്തിയെങ്കിലും കുറി ലഭിക്കാത്തതിനാല്‍…

    Read More »
  • LIFE

    ഒരു മിനുട്ടിന് ഒരു കോടി വാങ്ങിക്കുന്നതാണ് എല്ലാവരും സ്വപ്‍നം കാണുന്നത് എന്ന് നടി ഉര്‍വശി റൗട്ടേല; പരിഹാസവും ട്രോളുകളുമായി നെറ്റിസൺസ്

    തെന്നിന്ത്യയിലും ഹിന്ദിയിലും ഒക്കെ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ഉര്‍വശി റൗട്ടേല. ഉര്‍വശി റൗട്ടേല ഒരു ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടി നല്‍കിയതാണ് ഇപ്പോള്‍ ഉര്‍വശി റൗട്ടേല ട്രോളുകളില്‍ ഇടംപിടിക്കാൻ കാരണം. ഒരു മിനുട്ടിന് ഒരു കോടി വാങ്ങിക്കുന്നതാണ് എല്ലാവരും സ്വപ്‍നം കാണുന്നത് എന്ന് നടി ഉര്‍വശി റൗട്ടേല പറഞ്ഞതാണ് ട്രോളായിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന് ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന ഒരു നടി എന്ന നിലയില്‍ അഭിപ്രായം എന്താണ് എന്ന് മാധ്യമപ്രവര്‍ത്തകൻ ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഒരു മിനിറ്റിന് ഒരു കോടി വാങ്ങിക്കുന്നു, എന്താണ് അതിനോട് പ്രതികരിക്കാനുള്ളത് എന്ന് മാധ്യമപ്രവര്‍ത്തകൻ ചോദിക്കുകയായിരുന്നു. അത് ശരിവയ്‍ക്കുന്ന തരത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം. അത് നല്ല കാര്യമാണ്, എല്ലാ താരങ്ങളും അതാണ് ആഗ്രഹിക്കുന്നത് എന്ന് ഉര്‍വശി റൗട്ടേല മറുപടി പറഞ്ഞു. തുടര്‍ന്നായിരുന്നു ഉര്‍വശിയെ ആരാധകര്‍ പരിഹസിച്ചത്. ഇത്രയും പ്രതിഫലം ആരാണ് നല്‍കുന്നതെന്ന് ചോദിക്കുകയായിരുന്നു…

    Read More »
  • Kerala

    പൊലീസ് കുറ്റക്കാരോ? കാസർകോട് അപകടം ന്യായീകരിച്ച് മുൻ ഡിജിപി

    കാസർകോട്: കാസർകോട് കുമ്പളയിൽ ഫർഹാസിന്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് മുൻ ഡി ജി പി ജേക്കബ് പുന്നൂസ് രംഗത്ത്. നിർത്താതെ പോകുന്ന കാറുകളും ലൈസൻസില്ലാതെ കുട്ടികൾ ഓടിക്കുന്ന വണ്ടികളും പൊലിസ് പിന്തുടർന്ന് തടയേണ്ടതല്ലേയെന്നാണ് മുൻ ഡി ജി പി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. എല്ലാ രാജ്യങ്ങളിലും ഇതല്ലേ പതിവെന്നും ചൂണ്ടികാട്ടിയ ജേക്കബ് പുന്നൂസ്, കാസർകോട് ഉണ്ടായത് നിർഭാഗ്യകരമായ ദുരന്തമെന്നും അഭിപ്രായപ്പെട്ടു. അതേസമയം  ഫർഹാസിന്റെ അപകട മരണത്തിൽ പ്രതിഷേധം കനത്തതോടെ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. എസ് ഐ രജിത്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെ സ്ഥലം മാറ്റി. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. മാറ്റി നിർത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റമെന്നാണ് വിശദീകരണം. അതിനിടെ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും  സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ബന്ധു റഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട്…

    Read More »
  • Crime

    കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

    മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. സച്ചിന്‍ സാവാന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു‍. എന്നാല്‍, സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. കേസില്‍ അന്വേഷണം തുടരുകയാണ്  

    Read More »
  • Kerala

    മിൽമ തന്നെ മുന്നിൽ ;വിറ്റത് 1.57 കോടി ലിറ്റര്‍ പാല്‍

    തിരുവനന്തപുരം: പാല്‍, പാലുല്‍പ്പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ.കഴിഞ്ഞ നാലുദിവസത്തില്‍ 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വഴി വിറ്റഴിച്ചത്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള കണക്കുകളാണ് ഇത്. കേവലം നാല് ദിവസം കൊണ്ടാണ് ഒരു കോടിയില്‍പ്പരം ലിറ്റര്‍ പാല്‍ മില്‍മ വിറ്റഴിച്ചത്. മുൻ വര്‍ഷത്തെ അപേക്ഷിച്ച്‌ 6.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റു പോയത്. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനമാണ് മുൻ വര്‍ഷത്തെ അപേക്ഷിച്ചുള്ള വില്‍പ്പന . 12,99,215 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തില്‍ മില്‍മ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 11,25,437 ലക്ഷം കിലോ ആയിരുന്നു.

    Read More »
  • Kerala

    മൃഗാശുപത്രിയിലെ കരാര്‍ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്തത് കള്ളക്കേസ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം; ആഗസ്റ്റ് 22ന് നടത്തിയ പ്രതിഷേധത്തിനെതിരെ തലേന്ന് തന്നെ കേസെടുത്തു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

    പാമ്പാടി: ഉമ്മന്‍ ചാണ്ടി ചെയ്ത നന്മകളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച മൃഗാശുപത്രിയിലെ കരാര്‍ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്തത് കള്ളക്കേസെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ആഗസ്റ്റ് 22ന് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിക്കെതിരെ തലേന്ന് തന്നെ കേസ് എടുത്തെന്ന് എഫ്‌ഐആര്‍. ഇതോടെ കേസിലെ ഗൂഢാലോചന പുറത്തായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എഫ്‌ഐആറിന്റെ പകര്‍പ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ടു. സതിയമ്മയെ പിരിച്ചുവിട്ടതിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 22നാണ് പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള 25 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കോട്ടയം ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ പി എസ് ആണ് കേസ് എടുത്തത്. സബ് ഇന്‍സ്പെക്ടര്‍ തന്നെയാണ് പരാതിക്കാരന്‍. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.…

    Read More »
  • Kerala

    ഇരട്ടി വിലയ്ക്ക് വിൽപ്പന; തിരുവോണനാളിൽ 60 കുപ്പി  വിദേശ മദ്യവുമായി യുവതിയെ പിടികൂടി

    കൊല്ലം : അവധി ദിവസമായ തിരുവോണത്തിന് വില്‍പ്പന നടത്താനായി സൂക്ഷിച്ചുവച്ചിരുന്ന 60 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവുമായി യുവതിയെ പിടികൂടി.കൊല്ലം കടപ്പാക്കട കൈപ്പള്ളി വീട്ടില്‍ ജയ എന്ന 49 കാരിയാണ് പിടിയിലായത്. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടര്‍ ടി.രാജുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ സഹായി ആയി പ്രവര്‍ത്തിച്ച കൊല്ലം പുള്ളിക്കട കോളനി നിവാസിൽ രതീഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യഷോപ്പുകൾ അടഞ്ഞുകിടന്ന തിരുവോണത്തിന് ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

    Read More »
Back to top button
error: