കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു ജയസൂര്യയുടെ ഓര്‍മപ്പെടുത്തലും മന്ത്രിയുടെ മറുപടിയും. കര്‍ഷകരില്‍നിന്ന് നെല്ല് വാങ്ങിയത് റേഷൻ സംവിധാനത്തിന് വേണ്ടിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പണം നല്‍കാത്തതാണ് കര്‍ഷകരുടെ ദുരിതത്തിന് കാരണമെന്നും മന്ത്രി രാജീവ് പറഞ്ഞു. ജയസൂര്യക്ക് ഓണക്കോടി നല്‍കാൻ മന്ത്രിയെ ക്ഷണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
വിഷംകലര്‍ന്ന പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും പരിശോധിക്കണമെന്ന ജയസൂര്യയുടെ നിര്‍ദേശം പ്രസക്തമാെണന്നും ഇതിന് സംസ്ഥാനത്ത് സംവിധാനം ഒരുങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
”ജയസൂര്യ പറഞ്ഞ ഒരു നിര്‍ദേശം പ്രസക്തമാണ്. ഭക്ഷ്യവസ്തുക്കളുടെ പരിശോധന. അത് ഞങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ആദ്യത്തേത് വെളിച്ചെണ്ണയുടേതാണ്. സേഫ് ടു ഈറ്റ് എന്ന പേരില്‍ വെളിച്ചെണ്ണ ബ്രാൻഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. പച്ചക്കറി പരിശോധിക്കാൻ ലാബുകള്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്നുണ്ട്.
പിന്നെ ജയസൂര്യ പറഞ്ഞ മറ്റൊരു കാര്യം കൃത്യ സമയത്ത് വില കിട്ടണമെന്നതാണ്. ന്യാമായ കാര്യമാണത്. നെല്ല് സംഭരിക്കുന്നത് റേഷനിങ് സംവിധാനത്തിന് വേണ്ടിയാണ്. കിലോക്ക് 20.40 രൂപ കേന്ദ്ര സര്‍ക്കാറാണ് കര്‍ഷകര്‍ക്ക് കൊടുക്കുന്നത്. എന്നാല്‍,ഇത് പോരെന്ന് മനസ്സിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ 7.80 രൂപ അധികമായി നല്‍കുന്നുണ്ട്. എന്നാല്‍, കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുക വൈകുന്നതിനാല്‍ പലപ്പോഴും കേരളം ആ തുക കൂടി കടം എടുത്താണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. നമ്മുടെ 7.80രൂപക്ക് പുറമേ കേന്ദ്രത്തിന്റെ 20.40 രൂപ കൂടി കൂട്ടി സംസ്ഥാനം വായ്പയെടുത്തു കൊടുക്കുന്നു. എന്നാല്‍, ഇത്തവണ വായ്പയെടുക്കാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം അല്‍പം ൈവകി. എങ്കിലും കേന്ദ്ര ഗവണ്‍മെന്റിന്റെ പൈസക്ക് കാത്തുനില്‍ക്കാെത 2200 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. ഓണം കണക്കിലെടുത്ത് കേരളത്തിന്റെ വിഹിതമായ 7.80 രൂപ എല്ലാ കര്‍ഷകര്‍ക്കും നല്‍കിയിട്ടുണ്ട്.അടുത്ത തവണ ഇതുപോലെ പ്രശ്നം ഇല്ലാതിരിക്കാൻ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. നെല്ല് കര്‍ഷകരില്‍ നിന്ന് എടുക്കുമ്ബോള്‍ തന്നെ പണം അവര്‍ക്ക് നല്‍കാനാണ് തീരുമാനം’ -മന്ത്രി പി. രാജീവ് വ്യക്തമാക്കി.
കൃഷിക്കാര്‍ പട്ടിണി സമരം കിടക്കുന്നതും വിഷം കലര്‍ന്ന പച്ചക്കറികള്‍ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യ മന്ത്രിമാരെ വേദിയിലിരുത്തി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.