പന്തളം:നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി രണ്ടു പേർ മരിച്ചു.
എം സി റോഡിൽ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം.
കൊല്ലം അഞ്ചലിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ജീപ്പ്
തൃശൂരിൽ നിന്നും കളിക്കാവിളക്ക് പോയ കെ എസ് ആർ ടി സി സിഫ്റ്റ് ബസിലേക്ക്
ഇടിച്ചാണ് അപകടം ഉണ്ടായത്.
ജീപ്പിൽ സഞ്ചരിച്ചിരുന്ന ലതിക, ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്.
ജീപ്പിൽ 7 പേർ ഉണ്ടായിരുന്നു.മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോവുകയായിരുന്നു ഇവർ.
ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.