Month: August 2023

  • Kerala

    ഡിസിസി പ്രസിഡന്റിനെ ‘പച്ചത്തെറി’ പറഞ്ഞ് എംഎല്‍എ; ഓഡിയോ പുറത്തായതോടെ മാപ്പ്

    വയനാട്: സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി പ്രസിഡന്റിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്ന് ആരോപണം. ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വൈകി വന്നതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. അസഭ്യം വിളിക്കുന്ന ശബ്ദരേഖ ഒരു വിഭാഗം പുറത്തുവിട്ടു. പിന്നാലെ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റായ എന്‍ഡി അപ്പച്ചനോട് ക്ഷമ ചോദിച്ചു. ബാലകൃഷ്ണനെതിരെ വലിയ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കെപിസിസിക്ക് പരാതി നല്‍കുമെന്ന് അപ്പച്ചനും വ്യക്തമാക്കി. 26ന് രാവിലെ പത്ത് മണിക്കാണ് ഡിസിസിയില്‍ ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട യോഗം വിളിച്ചത്. പക്ഷേ, ഡിസിസി പ്രസിഡന്റ് കൃത്യസമയത്ത് യോഗത്തിലേക്ക് എത്തിയില്ല. കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അപ്പച്ചന്‍. ഇതാണ് എംഎല്‍എ പ്രകോപിപ്പിച്ചത് എന്നാണ് ആരോപണം. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അപ്പച്ചനെ, എംഎല്‍എ അസഭ്യം വിളിച്ചതില്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്. സംസാരം അതിരു കടന്നുപോയി എന്ന് എംഎല്‍എയും…

    Read More »
  • ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ എളുപ്പവഴിയുമായി ഗൂഗിള്‍

    ന്യൂയോര്‍ക്ക്: വിമാന വിവരങ്ങള്‍ ലഭിക്കുന്ന ഗൂഗിളിന്റെ ഫീച്ചറാണ് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്, വിമാന സമയം ടിക്കറ്റ് നിരക്ക്, സര്‍വീസുകള്‍ എല്ലാം തന്നെ ഗൂഗിളിന്റെ ആദ്യ ടാബില്‍ തന്നെ ഇത് ലഭ്യമാക്കും. ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകരമായ ഒരു ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്. ഓഗസ്റ്റ് 28ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ ഔദ്യോഗികമായി ഈ ഫീച്ചര്‍ പ്രഖ്യാപിച്ചു.കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച കാലയളവ് ഈ ഫീച്ചര്‍ പ്രകാരം ഗൂഗിള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കും. ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ ഇപ്പോള്‍ ലഭിക്കുന്ന ഫീച്ചറുകള്‍ക്ക് പുറമേയാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത്. ‘രവലമുലേെ ശോല ീേ യീീസ.’ എന്ന പുതിയ ഇന്‍സൈറ്റും ഗൂഗിള്‍ ഉള്‍പ്പെടുത്തുന്നു എന്നതാണ് പ്രത്യേകത. ഇപ്പോള്‍ നിങ്ങള്‍ ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇടത്തേക്ക് അധികമാണോ കുറവാണോ ടിക്കറ്റ് റൈറ്റ്, ഇത് ബുക്ക് ചെയ്യാന്‍ നല്ല ടൈം ആണോ എന്ന് കാണിക്കും. ഈ…

    Read More »
  • Kerala

    ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    പാലക്കാട്: ഷൊര്‍ണ്ണൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി ജിഷ്ണുവിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ വൈകിട്ട് ഭാരതപ്പുഴയില്‍ കൂട്ടുകാരുമായി കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിഷ്ണു ഒഴുക്കില്‍പെടുകയായിരുന്നു. അപകടം പതിയിരിക്കുന്ന നിരവധി കയങ്ങളുണ്ട് ഇവിടെ. എന്നാല്‍ ഇത് ശ്രദ്ധിക്കാതെയാണ് ഇവര്‍ ഇറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോട്ടയം സ്വദേശിയായ ജിഷ്ണു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനാണ്. ഷൊര്‍ണൂരിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി ഒമ്പതര വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ പാലക്കാട്ട് നിന്നും സ്‌കൂബാ സംഘം എത്തി തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്നലെ അപകടത്തില്‍ പെട്ടതിന് 150 മീറ്റര്‍ ദൂരത്ത് നിന്നാണ് ജിഷ്ണുവിന്റെ മൃതദേഹം ലഭിക്കുന്നത്. നാട്ടുകാരും അ?ഗ്‌നി രക്ഷാസേനയും ചേര്‍ന്നാണ് മൃതദേഹം കരക്കെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.  

    Read More »
  • India

    അപ്രത്യക്ഷമായ എല്‍.പി.ജി. സബ്‌സിഡി തിരിച്ചെത്തി; ഇന്ധന വിലയും കുറഞ്ഞേക്കും

    ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്താണ് പാചകവാതക സബ്‌സിഡി കേന്ദ്രം എടുത്തുകളഞ്ഞത്. ഒരു വര്‍ഷം 12 സിലിണ്ടറുകള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡിയാണ് കേന്ദ്രം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത്. പൊടുന്നനെ സബ്‌സിഡി ആനുകൂല്യം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേന്ദ്രം എല്‍.പി.ജി. സബ്‌സിഡി പുനഃസ്ഥാപിച്ചിരിക്കുകയാണ്. പാചകവാതകത്തിന് 200 രൂപ വില കുറച്ചു എന്ന് കേന്ദ്രം പ്രഖ്യാപിക്കുമ്പോള്‍ ഫലത്തില്‍ ആരോടും പറയാതെ പെട്ടെന്ന് ഒരുദിവസം നിര്‍ത്തലാക്കിയ സബ്സിഡ് പുന:സ്ഥാപിക്കുകയാണ് ചെയ്തത്. എങ്കിലും നേരത്ത ലഭിച്ചിരുന്ന സബ്സിഡി തുകയെക്കാള്‍ കുറവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു ‘തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ല’ എന്നു പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില കുത്തനെ കുറച്ചത്. 200 രൂപയായിരുന്നു കുറച്ചത്. ഇതോടെ 1100 രൂപയ്ക്ക് വാങ്ങിയിരുന്ന സിലിണ്ടര്‍ ഇനി 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരം സിലിണ്ടര്‍ ലഭിക്കുന്നവര്‍ക്ക് 400 രൂപ കുറയും. നടപ്പ് സാമ്പത്തിക വര്‍ഷം പാചക വാതക സബ്സിഡിയിനത്തില്‍ സര്‍ക്കാരിന് 7,680 കോടി…

    Read More »
  • Kerala

    പോലീസുകാര്‍ മദ്യപിച്ചിരുന്നു; ഫര്‍ഹാസിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

    കാസര്‍കോട്: കുമ്പളയില്‍ കാര്‍ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മരിച്ച ഫര്‍ഹാസിന്റെ ബന്ധുക്കള്‍. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന പോലീസുകാര്‍ മദ്യപിച്ചിരുന്നു. പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പോലീസുകാര്‍ മദ്യപിച്ചിരുന്നതായി ഫര്‍ഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും പറഞ്ഞതായി വിദ്യാര്‍ത്ഥിയുടെ ബന്ധു റഫീഖ് പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റഫീഖ് ആവശ്യപ്പെട്ടു. അതേസമയം, പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്പി വൈഭവ് സക്സേന പറഞ്ഞു. ഫര്‍ഹാസിന്റെ അമ്മയുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. കുമ്പളയിലെ അപകടമരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന എസ്ഐ അടക്കം മൂന്ന് പോലീസുകാരെയാണ് സ്ഥലംമാറ്റിയത്. കുമ്പള സ്റ്റേഷനിലെ എസ്ഐ രഞ്ജിത്ത്, സിപിഒമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് മാറ്റിയത്. കാഞ്ഞങ്ങാട് ഹൈവേ പോലീസിലേക്കാണ് മാറ്റിയത്. കുമ്പളയില്‍ പോലീസ് പിന്തുടര്‍ന്ന കാര്‍…

    Read More »
  • Kerala

    കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്: മൊയ്തീന്‍ നാളെ ഹാജരാകില്ല

    തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍. അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഇഡിക്ക് കത്തു നല്‍കി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മൊയ്തിന്‍ ഇഡിയെ അറിയിച്ചു. ഹാജരാകുമ്പോള്‍ പത്തു വര്‍ഷത്തെ ആദായ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് മൊയ്തീന് ഇഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധിയായതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഹാജരാകുന്നതിന് സാവകാശം വേണമെന്നും മൊയ്തീന്‍ ഇഡിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന്…

    Read More »
  • Kerala

    കട്ടപ്പനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആത്മഹത്യാശ്രമം; യുവതിയെ രക്ഷിച്ചത് പോലീസ്

    ഇടുക്കി: കട്ടപ്പന നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസെത്തി രക്ഷിച്ചു. ചേറ്റുകുഴി സ്വദേശിനിയായ യുവതിയാണ് തിങ്കളാഴ്ച വൈകിട്ടോടെ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച് ചോരയൊലിക്കുന്നനിലയില്‍ കണ്ടെത്തിയ യുവതിയെ കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്.ഐ. ലിജോ പി.മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

    Read More »
  • Kerala

    കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര; ജീപ്പും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍

    തിരുവനന്തപുരം: കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റില്‍ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കറങ്ങിയത്. കുട്ടിയെ ജീപ്പിന്റെ മുന്‍വശത്ത് ബോണറ്റിനു മുകളില്‍ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ആറ്റിങ്ങല്‍ സ്വദേശിയാണ് വാഹനത്തിന്റെ ഉടമയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ജീപ്പും അതോടിച്ചിരുന്ന ഡ്രൈവറെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയില്‍നിന്നാണ് ജീപ്പ് കണ്ടെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടര്‍ വാഹന വകുപ്പും കേസെടുക്കും.  

    Read More »
  • India

    കുര്‍ത്തയില്‍ ‘ഓണസദ്യ’ വിളമ്ബി സീരിയല്‍ താരം

    കേരളത്തിലെ സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നലീഫ് ജിയ. തമിഴ് മോഡലായ നലീഫിന് മലയാളം ഒട്ടും അറിയില്ലെങ്കിലും കേരളത്തോടുള്ള പ്രിയം കൂടുതലാണ്. ഓണത്തിനും ആ ഇഷ്ടത്തില്‍ ഒരു കുറവും വരുത്തിയില്ല നലീഫ്.ഓണത്തിനായി വ്യത്യസ്തമായ രീതിയില്‍ ഡിസൈൻ ചെയ്ത താരത്തിന്റെ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കുര്‍ത്തയും മുണ്ടും ധരിച്ചാണ് നലീഫ് ഓണത്തിന് ഒരുങ്ങിയത്. ഇതിലെ കുര്‍ത്തയിലെ ഡിസൈനാണ് ആളുകളെ അമ്ബരപ്പിച്ചത്. പായസവും പപ്പടവും പഴവും അവിയലും എരിശ്ശേരിയും സാമ്ബാറുമെല്ലാമായി തൂശനിലയില്‍ വിളമ്ബിയ സദ്യയായിരുന്നു ഡിസൈൻ.   കുര്‍ത്തയുടെ ഒരു ഭാഗത്തായിരുന്നു ഈ ഡിസൈനുണ്ടായിരുന്നത്. മറുഭാഗത്ത് അത്തപ്പൂക്കളവും മാവേലിയും ആനയും തിരുവാതിര കളിയുമെല്ലാം തുന്നിച്ചേര്‍ത്തിട്ടുണ്ട്. രാജേഷ് ഖന്ന ഡിംപ്ള്‍ എന്ന ഫാഷൻ ഡിസൈനറാണ് ഈ കുര്‍ത്തയ്ക്ക് പിന്നില്‍. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നലീഫ് തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

    Read More »
  • NEWS

    ഓണം ആഘോഷിച്ച് ദുബായ് കിരീടാവകാശി

    ദുബായ്: മലയാളികൾക്കെല്ലാം ഓണാശംസകൾ നേർന്ന് ദുബായ് കിരീടാവകാശി. ഓണസദ്യയുടെ ചിത്രം പങ്കുവെച്ചാണ് ദുബായി കിരീടവകാശി ഷെയ്ഖ് ഹംദാൻ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവെച്ചത്. ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഉപ്പ് തൊട്ട് വാഴപ്പഴം വരെ മലയാളികള്‍ക്ക് ഇഷ്ടമുള്ള എല്ലാ കറി വട്ടങ്ങളും ഷെയ്ഖ്് ഹംദാനിന്റെ സദ്യയില്‍ നമുക്ക് കാണാൻ സാധിക്കും. ഇൻസ്റ്റഗ്രാമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ആല്‍ മക്തൂം.

    Read More »
Back to top button
error: