KeralaNEWS

കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്തിയത് ബിജെപി ; ജെയ്ക്ക് വീണ്ടും പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുമ്പോൾ

കോട്ടയം: 2016 ല്‍ എസ്എഫ്‌ഐ നേതാവായ ജെയ്ക്ക് സി തോമസ് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. മണ്ഡലത്തില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ ജെയ്ക്കിന് കഴിഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടി 27,092 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി.
2021 ല്‍ എത്തിയപ്പോഴും എസ്എഫ്‌ഐക്കാരനില്‍ നിന്ന് ഡിവൈഎഫ്‌ഐക്കാരനായി വളര്‍ന്ന ജെയ്ക്ക സി തോമസ് തന്നെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി.ഒടുവില്‍ ഉമ്മന്‍ ചാണ്ടിയെ ശരിക്കും വിറപ്പിച്ചാണ് ജെയ്ക്ക് അന്ന് കീഴടങ്ങിയത്.കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയ്ക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അന്നത്തേത് – 8504

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്.ബിജെപി സ്ഥാനാര്‍ഥിക്ക് 2016 ൽ നടന്ന തിരഞ്ഞെടുപ്പില്‍ 16000 ത്തോളം വോട്ടാണ് പുതുപ്പള്ളിയിൽ ലഭിച്ചത്. 2021ല്‍ ഇത് 11000 ആയി കുറഞ്ഞു.ഏകദേശം 5000 ത്തോളം വോട്ടിന്റെ കുറവ്. ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയാണ് 2021ല്‍ യുഡിഎഫ് ജയിച്ചത് എന്ന് നേരത്തെ തന്നെ സിപിഎം കേന്ദ്രങ്ങള്‍  ആരോപണം  ഉന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസം ‍ കിടങ്ങൂർ പഞ്ചായത്തിലും സമാനമായ സംഭവം നടന്നിരുന്നു.യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ ഇടതുമുന്നണിക്ക് ഇവിടെ ഭരണം നഷ്ടമായി.

ഇനി ഇതും കൂടി നോക്കാം.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പഞ്ചായത്തില്‍ വിജയം നേടിയത് എല്‍ഡിഎഫ് ആയിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായിട്ടായിരുന്നു അത്. ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ അരനൂറ്റാണ്ടായി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും അന്ന് ലീഡ് നേടിയത് എല്‍ഡിഎഫ് ആയിരുന്നു.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറിലും ഇന്ന് എൽഡിഎഫ് ആണ് ഭരിക്കുന്നതും.തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയെ കുലുക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ജെയ്ക്ക് തന്നെ. അതേ ജെയ്ക്ക് തന്നെ പുതുപ്പള്ളിയിൽ മൂന്നാമതും മത്സരിക്കാൻ ഇറങ്ങുമ്പോൾ യുഡിഎഫ് ക്യാമ്പിൽ ഉളവാക്കുന്ന അമ്പരപ്പ് ചില്ലറയല്ല.

Signature-ad

 ‍

ഉമ്മൻ ചാണ്ടിയുടെ വിയോഗ ശേഷം നിറഞ്ഞുനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം മാത്രമാണ് ഇന്ന് പുതുപ്പള്ളിയിൽ യുഡിഎഫിന് അനുകൂലം.എന്നാല്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം-വികസനം എന്നിവയാണ് ചര്‍ച്ചയാകേണ്ടത് എന്ന നിലപാടുമായി എല്‍ഡിഎഫ് കളത്തിലിറങ്ങിയതോടെ മല്‍സരം മറ്റൊരു രീതിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിൽ പുതുപ്പള്ളിയിൽ കാണാൻ സാധിക്കുന്നത്.

Back to top button
error: