Month: August 2023
-
Crime
നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ ചാണ്ടി സ്മാരകം തകര്‍ത്തു; കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്മാരക സ്തൂപം അടിച്ചു തകര്‍ത്തു. പൊന്‍വിളയില്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത സ്തുപമാണ് തകര്‍ത്തത്. പൊന്‍വിളയിലെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുകയാണ്. സംഭവത്തില്‍ പാറശാല പോലീസ് കേസെടുത്തിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ മരിച്ച ഉമ്മന്‍ ചാണ്ടിയെയാണ് സി.പി.ഐ.എം ഭയപ്പെടുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Read More » -
Crime
ലൈംഗികബന്ധത്തിനു വഴങ്ങിയില്ല; ‘കാസ്റ്റിങ് ഡയറക്ടര്‍’ യുവതിയുടെ തലതല്ലിപ്പൊളിച്ചു
മുംബൈ: ലൈംഗിക താല്‍പര്യത്തിനു വഴങ്ങാതിരുന്ന പെണ്‍കുട്ടിയുടെ തല കാസ്റ്റിങ് ഡയറക്ടര്‍ അടിച്ചുപൊട്ടിച്ചു. 18 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ ദീപക് മലാകറിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചെന്നു കരുതി കടന്നുകളഞ്ഞ ബിഹാര്‍ സ്വദേശിയായ ദീപക്കിനെ ഗുജറാത്തിലെ സൂറത്തില്‍നിന്നാണു പിടികൂടിയത്. ഓഗസ്റ്റ് 11 ന് ആയിരുന്നു സംഭവം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഇവരെ സമൂഹമാധ്യമം വഴിയാണ് ദീപക് പരിചയപ്പെട്ടത്. സിനിമയില്‍ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ദീപക്കിനെ ഫെയ്‌സ്ബുക്കില്‍നിന്ന് അണ്‍ഫ്രണ്ട് ചെയ്തിരുന്നു. രണ്ടു മാസം മുന്‍പ്, ദീപക് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണുകയും മകളെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നു അറിയിക്കുകയും ചെയ്തു. ഇത് അംഗീകരിച്ച മാതാപിതാക്കള്‍ അവരുടെ ഫ്‌ലാറ്റില്‍ താമസിക്കാന്‍ അനുവദിച്ചു. ഇവിട!!െ താമസിക്കുന്ന വേളയിലാണു ദീപക് പെണ്‍കുട്ടിയുമായി ശാരീരിക അടുപ്പത്തിനു ശ്രമിച്ചത്. തനിക്കു പഠനം പൂര്‍ത്തിയാക്കിയശേഷം ഹിന്ദി സിനിമയില്‍ ഭാഗ്യം…
Read More » -
Kerala
അന്‍വറിന്റെ കൈവശം 19 ഏക്കര്‍ അധിക ഭൂമി; നോട്ടീസ് അയച്ച് ലാന്‍ഡ് ബോര്‍ഡ്
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ കൈവശം 19 ഏക്കര്‍ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍. അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് അയച്ചു. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. പി വി അന്‍വര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ നടപടികള്‍ നീണ്ടുപോകുന്നുവെന്നും ലാന്‍ഡ് ബോര്‍ഡ് വ്യക്തമാക്കി. അന്‍വറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആരോപണം ഉന്നയിച്ച് വിവരാവകാശ കൂട്ടായ്മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി. 34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ ഇവര്‍ കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം തളളിയ അന്‍വറിന്റെ അഭിഭാഷകന്‍ ഭൂപരിഷകരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍.
Read More » -
Crime
വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മതില്‍ പൊളിക്കാനെത്തി; വയോധികയ്ക്കും മകള്‍ക്കും മര്‍ദനം
തിരുവനന്തപുരം: വെള്ളറടയില്‍ വഴിത്തര്‍ക്കത്തിന്റെ പേരില്‍ 75 വയസുകാരിയെയും മകളെയും മര്‍ദിച്ചതായി പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി, മകള്‍ ഗീത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നാലുമാസത്തോളമായി സുന്ദരിയുടെ കുടുംബവും സമീപവാസികളുമായി വഴിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് തിങ്കളാഴ്ച ഇരുപതോളംപേരടങ്ങുന്ന സംഘം വീടിന്റെ ചുറ്റുമതില്‍ പൊളിക്കാനെത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. മതില്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗീത ഇത് തടയാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സമീപവാസികള്‍ ഇവരെ ആക്രമിച്ചെന്നുമാണ് പരാതി. മകളെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ സുന്ദരിക്കും മര്‍ദനമേറ്റെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിക്കേറ്റ ഇരുവരും പിന്നീട് ചികിത്സ തേടുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.
Read More » -
India
ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്; സഹകരണം ആലോചിക്കേണ്ടിവരുമെന്ന് എഎപി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന നേതൃത്വത്തിന്റെ യോഗം നാലു മണിക്കൂര്‍ നീണ്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, പിസിസി പ്രസിഡന്റ് അനില്‍ ചൗധരി എന്നിവരുള്‍പ്പെടെ 40 ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അല്‍ക്ക ലാംബയുടെ പ്രസ്താവനയോട് ആംആദ്മി ദേശീയ വക്താവ് പ്രിയങ്ക കാക്കര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കോണ്‍ഗ്രസ് തങ്ങളുമായി സഖ്യം വേണ്ടെന്നാണ് തീരുമാനിച്ചതെങ്കില്‍ ‘ഇന്ത്യ’ മുന്നണിയുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് രാജ്യത്തിന്റെ മുഴുവന്‍ താല്‍പര്യം പരിഗണിച്ചാവണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ആരു മത്സരിക്കണമെന്ന കാര്യം സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ക്കയുടെ പ്രതികരണം ഇന്ത്യ സഖ്യത്തിലെ ഭിന്നതകള്‍ തുറന്നു…
Read More » -
NEWS
നല്ല നാടൻ രുചിയിൽ ഇത്രയധികം വെറൈറ്റി വിഭവങ്ങൾ; ഇത് കേരളത്തിന്റെ സ്വന്തം ഊട്ടുപുരകൾ !
ദൂരെയെവിടെയെങ്കിലും പോയിട്ടോ, അല്ലെങ്കിൽ എയർപോർട്ടിലോ മറ്റോ പോയി പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോഴോ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ? ഇല്ലെങ്കിൽ മനക്കണക്കുകളെല്ലാം മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം സർ.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ ലോകത്ത് വേറൊരിടത്തു ചെന്നാലും ഇത്രയും ടേസ്റ്റുള്ള ചായ കിട്ടില്ല! പേരെഴുതി ഒരു ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളമായിരിക്കും.തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും കടന്നു വന്നവയാണ് തട്ടുകടകൾ.കട്ടൻ ചായ മുതല്‍ ചിക്കന്‍ ബിരിയാണിയും കുഴിമന്തിയും വരെ…
Read More » -
Kerala
മിത്തുകളും കേരളത്തിലെ ആഘോഷങ്ങളും
പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും.ഓണമോ ഈദോ ക്രിസ്മസോ.. എന്തുമാകട്ടെ, കേരളമാകെ അതിന്റെ ആഘോഷത്തിലമരും.ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമാണ്.നാടിന്റെ ആവേശവും അഭിമാനവുമാണ് ഇവിടുത്തെ ഓരോ ആഘോഷവും. മിത്തുകൾ ജീവൻ വച്ചാടുന്ന തെയ്യക്കോലങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനമോ, അലങ്കാരവിളക്കുകൾ കൊണ്ട് അലംകൃതമായ പളളിപ്പറമ്പിലെ പെരുന്നാളോ തുടങ്ങി ഒരു സഞ്ചാരിയെ ആശ്ചര്യപൂരത്തിലാറാടിക്കാൻ പോന്ന ആഘോഷങ്ങള്‍ നാടിന്റെ ഏതെങ്കിലുമൊരു ദിക്കിൽ എപ്പോഴുമുണ്ടാകും. മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം.പലതരം സംസ്ക്കാരങ്ങളുടെ സംഗമഭൂമി. വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതാണ് ഈ മണ്ണിൽ അരങ്ങേറുന്ന ഓരോ ആഘോഷത്തിന്റെയും കാതൽ. ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ ക്ലബുകളും.കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും കപ്പ പറിച്ച കാലാകളിലും വരെ കലാകായിക മാമാങ്കങ്ങൾ നടന്നിരുന്നു.ഓരോ പ്രദേശത്തുള്ളവരും താന്താങ്ങളുടെ ആചാരങ്ങൾ കലാപരതയോടെ അനുഷ്‌ഠിച്ചപ്പോഴാണ് അവ കാലക്രമേണ അനുഷ്‌ഠാന കലകളായി രൂപപ്പെട്ടത്. തെയ്യവും തീയാട്ടും തോൽപ്പാവക്കൂത്തും കാവടിയാട്ടവും കാളവേലയും പൂതനും തിറയും ദഫ് മുട്ടും മാർഗം കളിയും തുയിലുണർത്തു…
Read More » -
Food
ഓണം സ്പെഷൽ ശർക്കര വരട്ടി
ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല, വീട്ടിൽ തയാറാക്കാം രുചികരമായ സ്പെഷൽ ശർക്കര വരട്ടി. ചേരുവകൾ : നേന്ത്രക്കായ – 3 എണ്ണം ശർക്കര – 6 എണ്ണം മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ ചുക്ക് പൊടിച്ചത് – 1/2 ടേബിൾ സ്പൂൺ ജീരകം പൊടിച്ചത് – 1/2 ടേബിൾ സ്പൂൺ എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം : നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക. മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനി ഒരു പാത്രത്തിൽ ഒഴിച്ച് ചെറിയ തീയിൽ കുറുക്കി എടുക്കുക. കുറുകുമ്പോൾ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ച് ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക്…
Read More » -
India
ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ റേഡിയോഗ്രാഫർ, ലാബ് ടെക്നീഷ്യൻ ഒഴിവുകൾ
ഡൽഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ റേഡിയോഗ്രാഫർ, ലാബ് ടെക്നീഷ്യൻ, ഒ ടി ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഓണ്‍ലൈനായി വേണം സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ https://dsssb.delhi.gov.in-ല്‍ ലഭ്യമാണ്. അപേക്ഷ ഓഗസ്റ്റ് 17 മുതല്‍ സമര്‍പ്പിക്കാം. അവസാന തീയതി: സെപ്റ്റംബര്‍ 15. റേഡിയോഗ്രാഫര്‍: ഒഴിവ്-32. യോഗ്യത- സയന്‍സ് ഉള്‍പ്പെട്ട പ്ലസ്ടു, റേഡിയോഗ്രാഫിയില്‍ ദ്വിവത്സര സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി.എസ്സി. (റേഡിയോഗ്രാഫി)/ ദ്വിവത്സര റേഡിയോളജിക്കല്‍ ടെക്നോളജി. ശമ്ബളം 25,500-81,000 രൂപ. പ്രായം 18-27 വയസ്സ്. ലാബ് അസിസ്റ്റന്റ് (ഗ്രൂപ്പ്-IV): ഒഴിവ്-138. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, മെഡിക്കല്‍ ലബോറട്ടറി ടെക്നിക്‌സില്‍ ഡിപ്ലോമ. അല്ലെങ്കില്‍, എം.എല്‍.ടി.യില്‍ പ്ലസ്ടു വൊക്കേഷണല്‍ കോഴ്സ്. ശമ്ബളം: 25,500-81,100 രൂപ. പ്രായം: 18-27 വയസ്സ്. ടെക്നീഷ്യന്‍: (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-72. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്സ്, അഞ്ചുവര്‍ഷത്തെ പരിചയം. ശമ്ബളം: 25,500-81,000 രൂപ. പ്രായം: 18-27 വയസ്സ്. അസിസ്റ്റന്റ് (ഒ.ടി./സി.എസ്.എസ്.ഡി.): ഒഴിവ്-118. യോഗ്യത: പത്താംക്ലാസ്/ഹയര്‍ സെക്കന്‍ഡറി/സയന്‍സുള്‍പ്പെട്ട പ്ലസ്ടു, ഓപ്പറേഷന്‍ റൂം…
Read More » -
Kerala
തുറവൂര്‍-അരൂര്‍ ആകാശപ്പാത: 280 പില്ലറുകളുടെ നിര്‍മാണം പൂര്‍ത്തിയായി
ആലപ്പുഴ:തുറവൂര്‍-അരൂര്‍ ആകാശപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു.280 പില്ലറുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.ഭൂമി കുഴിച്ച് സ്ഥാപിക്കുന്ന പില്ലറുകള്‍ക്കു മുകളിലാണ് 373 കൂറ്റന്‍ തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്. ആകെ 2,984 പില്ലറുകളാണ് തയ്യാറാക്കുന്നത്. ഒരു തൂണ് സ്ഥാപിക്കാന്‍ ഭൂമിക്കടിയില്‍ 1.20 മീറ്റര്‍ അകലത്തില്‍ എട്ടു പില്ലറുകളാണു വേണ്ടത്.35 തൂണുകള്‍ സ്ഥാപിക്കാനുള്ള 280 പില്ലറുകളുടെ നിര്‍മാണമാണു പൂര്‍ത്തിയായത്. 55 മുതല്‍ 65 വരെ മീറ്റര്‍ താഴ്ചയില്‍ ഭൂമി തുരന്നശേഷമാണ് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിക്കുന്നത്. ഭൂമി കുഴിക്കുന്നതിനായി 10 അത്യാധുനിക(റോട്ടറി ഡ്രില്ലിങ് മെഷീനുകൾ) യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. രാത്രിയും പകലുമായി നിര്‍മാണജോലികള്‍ ഇവിടെ പുരോഗമിക്കുകയാണ്.9.5 മീറ്റര്‍ ഉയരമുള്ള തൂണുകളുടെ മുകളില്‍ ഗര്‍ഡറുകള്‍സ്ഥാപിക്കും. ഇതിനു മുകളില്‍ 24 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായിട്ടാണ് പാത നിര്‍മിക്കുന്നത്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളത്തിലാണ് ആറുവരിയിൽ പാത നിർമിക്കുന്നത്. നിലവിലെ നാലുവരിപ്പാതയ്ക്കു മുകളിലായി 24 മീറ്റർ വീതിയിലാണ് ആകാശപ്പാത നിർമിക്കുന്നത്.രാജ്യത്തെ തന്നെ വലിയ ആകാശപ്പാതകളിൽ (എലിവേറ്റഡ് ഹൈവേ) ഒന്നാണിത്.1668.50 കോടി രൂപയാണു പദ്ധതിച്ചെലവ്.
Read More »