Month: August 2023

  • NEWS

    തുമ്പപ്പൂവിന്റെ ഔഷധഗുണങ്ങൾ

    ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒന്നാണ് തുമ്പച്ചെടിയും പൂവും. ഓണപ്പൂക്കളം തീര്‍ക്കാനും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും തുമ്പപ്പൂവില്ലാതെ പറ്റില്ലെന്നതാണ് വാസ്തവം. എന്നാൽ തൊടിയിലെങ്ങും ചെറിയ വെള്ളപ്പൂക്കളുമായി നില്‍ക്കുന്ന തുമ്പ ആരോഗ്യ കാര്യങ്ങളില്‍ ഏറെ മുന്‍പന്തിയിലാണെന്നറിയാമോ?  പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഇത്. തുമ്പയുടെ ഇലയും തണ്ടും പൂവുമെല്ലാം തന്നെ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നവയാണ്. ഇതിലെ ഇലികളിലെ ഗ്ലൂക്കസൈഡ് ആണ് ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. പൂവില്‍ ആല്‍ക്കലോയ്ഡും അടങ്ങിയിട്ടുണ്ട്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് തുമ്പ. ഇത് വയറ്റിലെ വിര ശല്യം അകറ്റുവാന്‍ ഏറെ നല്ലതാണ്. തുമ്പപ്പൂ ഒരു പിടി പറിച്ചെടുത്ത് വെള്ളത്തുണിയില്‍ കിഴി കെട്ടുക. ഇത് പാലിലിട്ടു പാല്‍ തിളപ്പിച്ച് ഈ പാല്‍ കുട്ടികള്‍ക്കു നല്‍കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ കുടിയ്ക്കുന്നത് കുട്ടികളിലെ വിര ശല്യം ഒഴിവാക്കാന്‍ നല്ലതാണ്. വയറുവേദനയ്ക്കും നല്ലൊരു മരുന്നാണ് ഇത്. തുമ്പപ്പൂ പാലില്‍ അരച്ചു കഴിച്ചാലും മതി. അല്ലെങ്കില്‍ തുമ്പയിലയുടെ നീരു പാലില്‍ ചേര്‍ത്തു കുടിയ്ക്കാം. തുമ്പയുടെ ഇലയും…

    Read More »
  • Kerala

    ചങ്ങനാശേരിയിൽ മിനി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

    കോട്ടയം:ചങ്ങനാശേരിയിൽ മിനി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വടക്കേക്കര ചെത്തിക്കാട് വീട്ടിൽ ലിൻസൺ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ശബരി (21) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാത്രി 10.30 ഓടെ തുരുത്തി പള്ളിക്കും കാനായിക്കും ഇടയിലാണ് അപകടം ഉണ്ടായത്. കുറിച്ചിയിലുള്ള സുഹൃത്തിനെ കണ്ടതിന് ശേഷം തിരികെ വടക്കേക്കരയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.   ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മിനിവാൻ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.ബൈക്കിന് പിൻസീറ്റിലിരുന്ന ലിൻസൺ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ലിൻസൺ മരിച്ചിരുന്നു.

    Read More »
  • Kerala

    വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്ന സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

    പിറവം:അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ.മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇരുവർക്കുമെതിരെ ആലുവ റൂറൽ എസ്‌പി വിവേക് കുമാർ നടപടിയെടുത്തത്. വെള്ളത്തിലിറങ്ങിയ സ്ത്രീകളെ സംരക്ഷിക്കാനെന്ന വ്യാജേന പൊലീസുകാർ കടന്നുപിടിക്കു കയായിരുന്നു.സ്ത്രീകൾ തള്ളിമാറ്റിയെങ്കിലും ഇവർ വീണ്ടും കടന്നു പിടിച്ചതോടെ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു.ബഹളം കേട്ടെത്തിയ നാട്ടുകാർ ഇരുവരെയും തടഞ്ഞുവച്ചു മർദ്ദിച്ച ശേഷം രാമമംഗലം പോലീസിന് കൈമാറുകയായിരുന്നു. വൈറ്റിലയിൽ നിന്നെത്തിയ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീകളാണ് പരാതി നൽകിയത്.അവധി ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം അരീക്കൽ വെള്ളച്ചാട്ടം കാണാൻ സ്ത്രീകളുൾപ്പടെ നിരവധിയാളുകൾ എത്തിയിരുന്നു. ഇവിടെ മഫ്‌തിയിൽ എത്തിയതായിരുന്നു ബൈജുവും പരീതും. അതേസമയം സംഭവം പൊലീസിൽ അറിയിച്ചെങ്കിലും ഒത്തുതീർപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ആദ്യം ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.സ്‌ത്രീകൾ പരാതിയിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസെടുത്തത്.പരാതിക്കാരായ യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

    Read More »
  • Kerala

    ജെയ്ക്ക് സി തോമസിന് അനുകൂലമായി പോസ്റ്റ് പങ്കുവെച്ച്‌ ബിജെപി ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി പി വി സൗമ്യ 

    കോട്ടയം:പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് അനുകൂലമായി പോസ്റ്റ് പങ്കുവെച്ച്‌ ബിജെപി ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി പി വി സൗമ്യ. ”പുതുപ്പള്ളിയെ നയിക്കാന്‍ ജെയ്ക്’ എന്ന തലക്കെട്ടോടു കൂടെയായിരുന്നു പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. അതേസമയം ‍ താൻ ജെയ്കിനെ ട്രോളിയതാണെന്നാണ് സൗമ്യയുടെ പ്രതികരണം. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇതേ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കുമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ എസ് അജി പറഞ്ഞു.

    Read More »
  • Kerala

    രാത്രിയില്‍ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    ആലപ്പുഴ:രാത്രിയില്‍ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലപ്പുഴ കാളാത്ത് തടിക്കല്‍ കയര്‍ ഫാക്ടറി തൊഴിലാളി സുരേഷ് കുമാറാണ് (55) മരിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ മകൻ നിഖില്‍ (24) ഒളിവിലാണ്. ചൊവ്വാഴ്ച രാത്രി മദ്യപിച്ചശേഷം അച്ഛനും മകനും തമ്മില്‍ വാക്കേറ്റവും ബഹളവും നടന്നതായി മാതാവ് മിനിമോള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിറ്റേന്ന് രാവിലെ ഏഴരയായിട്ടും സുരേഷ് എഴുന്നേല്‍ക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.പൊലീസിന്റെ  പരിശോധനയില്‍ തലക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവും ദേഹത്ത് പരിക്കുകളും കണ്ടെത്തി. ഈ മാസം 28ന് നിഖിലിന്‍റെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചെതെന്ന് പറയപ്പെടുന്നു. നഗരത്തിലെ കേബിള്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് നിഖില്‍.

    Read More »
  • Kerala

    പാലക്കാട് നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു

    പാലക്കാട്: നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു. പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.പള്ളിക്കുളം സ്വദേശികളായ ദമ്ബതിമാരുടെ കുഞ്ഞിന് ആണ് വാക്സിൻ മാറി നല്‍കിയത്. അഞ്ചുദിവസം പ്രായമായ കുഞ്ഞിന് ബിസിജി കുത്തിവെപ്പാണ് എടുക്കേണ്ടി ഇരുന്നത്.പകരം നല്‍കിയത് പോളിയോ വാക്സിനാണ്.നിലവില്‍ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനിബാധിച്ച് എത്തിയ ഏഴ് വയസ്സുള്ള കുട്ടിക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിരുന്നു.

    Read More »
  • India

    നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കി സംഘ് പരിവാര്‍ നേതാവ്

    ബംഗളൂരു:നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കി സംഘ് പരിവാര്‍ നേതാവ്. 24 മണിക്കൂറിനകം ശവമഞ്ചം നടന്‍റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഭീഷണി.ഇതിന്‍റെ വീഡിയോ സംഘ് പരിവാര്‍ നേതാവ് തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞ മറുപടിയില്‍ പ്രകോപിതനായി സംഘ് പരിവാര്‍ നേതാവ് സന്തോഷ് കര്‍താലാണ് വധ ഭീഷണി. മുഴക്കിയത്. വിഷയത്തില്‍ അന്വേഷണ സംഘത്തിന് എന്തെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട പുരോഹിതനെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് പ്രകാശ് രാജ് അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്. ഇതാണ് സംഘ് പരിവാര്‍ നേതാവിനെ ചൊടിപ്പിച്ചത്. മതനേതാക്കളോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും, അല്ലെങ്കില്‍ 24 മണിക്കൂറിനകം നിങ്ങളുടെ ശവമഞ്ചം വീടിന് മുന്നിലുണ്ടാകും -എന്ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സന്തോഷ് കര്‍താല്‍ പറയുന്നു.   അതേസമയം, വധഭീഷണിയില്‍ പ്രതികരിച്ച്‌ പ്രകാശ് രാജ് രംഗത്തെത്തി. അവരെന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന കുറിപ്പ് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച അദ്ദേഹം, മുഖ്യമന്ത്രി…

    Read More »
  • Kerala

    കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്

    തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്.നേരത്തെ സി അച്യൂതമേനോനായിരുന്നു മൂന്നാം സ്ഥാനത്ത്.2,640 ദിവസം.  ഏഴ് വര്‍ഷവും രണ്ട് മാസം 24 ദിവസവുമായിരുന്നു സി അച്യൂതമേനോന്റെ കാലാവധി.കെ കരുണാകരന്‍ (3,246), ഇ കെ നായനാര്‍ (4,009) എന്നിവരാണ് പിണറായി വിജയന് മുന്നിലുള്ളത്. എന്നാൽ ‍തുടര്ച്ചയായി രണ്ട് മന്ത്രിസഭകള്‍ക്ക് നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ്.

    Read More »
  • NEWS

    ആഡ്-ഓണ്‍ ഡാറ്റ; പുതിയ പാക്കേജുമായി എയർടെൽ

    99 രൂപയുടെ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ പാക്കുമായി എയർടെൽ.ഉപയോക്താക്കള്‍ക്ക് അവരുടെ ഓരോ ദിവസവുമുള്ള ഡാറ്റ ലിമിറ്റഡ് തീര്‍ന്നതിന് ശേഷം ഉപയോഗിക്കാൻ കഴിയുന്ന ഒരു ആഡ്-ഓണ്‍ ഡാറ്റ പ്ലാനായിട്ടാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.  ഈ പ്ലാൻ ഉപയോക്താക്കള്‍ക്ക് 1 ദിവസത്തെ വാലിഡിറ്റി കാലയളവ് മാത്രമേ നല്‍കുന്നുള്ളു. 99 രൂപ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുമെന്ന് പറയുമെങ്കിലും ഈ അണ്‍ലിമിറ്റഡ് ഡാറ്റയ്ക്ക് 30 ജിബി എന്ന ലിമിറ്റ് കൂടിയുണ്ട്. ഈ ഡാറ്റ ലിമിറ്റില്‍ മാത്രമേ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.30 ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ പിന്നീട് ഉപയോക്താക്കള്‍ക്ക് 64 കെബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എയര്‍ടെല്‍ 5ജി പ്ലസ് സേവനമുള്ള പ്രദേശങ്ങളില്‍, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനും 99 രൂപ പ്ലാൻ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സാധിക്കും.അതേസമയം കോളിങ്, എസ്‌എംഎസ് ആനുകൂല്യങ്ങളൊന്നും 99 രൂപ വിലയുള്ള പ്ലാനിലൂടെ ലഭിക്കുകയില്ല.

    Read More »
  • Kerala

    കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

    കണ്ണൂർ:കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവായി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പാണ്  നടപടികള്‍ സ്വീകരിച്ചത്.  കറിമസാലകളില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതും മരണത്തിലേക്ക് നയിക്കാവുന്നതുമായ കീടനാശിനി അംശമുണ്ടെന്ന് സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കണ്ണൂര്‍ പയ്യാമ്ബലത്തെ ജോണ്‍സണ്‍സ് വില്ലയില്‍ കര്‍ഷകനായ ലിയോനാര്‍ഡ് ജോണ്‍ നേടിയെടുത്ത ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് ഉത്തരവായിരിക്കുന്നത്.ഉപഭോക്താവിന്‍റെ ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് അന്താരാഷ്‌ട്ര നിലവാരം ഉറപ്പുവരുത്തുകയാണ് ബിഐഎസ് ചെയ്യുന്നത്. ബിഐഎസിന് ഇന്ത്യൻ എൻഎബിഎല്‍ അക്രഡിറ്റേഷനുള്ള എട്ടു ലാബുകളുണ്ട്.എന്നാല്‍ കേരള ഉത്പന്നങ്ങള്‍ക്ക് ബിഐഎസ് നേടാൻ ബംഗളൂരു, ചെന്നൈ ലാബുകളെ ആശ്രയിക്കേണ്ടി വരും.

    Read More »
Back to top button
error: