ആലപ്പുഴ:രാത്രിയില്‍ മകനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലപ്പുഴ കാളാത്ത് തടിക്കല്‍ കയര്‍ ഫാക്ടറി തൊഴിലാളി സുരേഷ് കുമാറാണ് (55) മരിച്ചത്.
സംഭവത്തിന് പിന്നാലെ ഇയാളുടെ മകൻ നിഖില്‍ (24) ഒളിവിലാണ്. ചൊവ്വാഴ്ച രാത്രി മദ്യപിച്ചശേഷം അച്ഛനും മകനും തമ്മില്‍ വാക്കേറ്റവും ബഹളവും നടന്നതായി മാതാവ് മിനിമോള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പിറ്റേന്ന് രാവിലെ ഏഴരയായിട്ടും സുരേഷ് എഴുന്നേല്‍ക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.പൊലീസിന്റെ പരിശോധനയില്‍ തലക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവും ദേഹത്ത് പരിക്കുകളും കണ്ടെത്തി.
ഈ മാസം 28ന് നിഖിലിന്‍റെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചെതെന്ന് പറയപ്പെടുന്നു. നഗരത്തിലെ കേബിള്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് നിഖില്‍.