Month: August 2023
-
20 വയസുകാരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചു; അമ്മയുടെ മുന്നില്‍ 12 വയസുകാരിയെ കുത്തിക്കൊന്നു
മുംബൈ: പ്രണയം നിരസിച്ച 12 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 20 വയസുകാരന്‍ ആദിത്യ കാംബ്ലെയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അമ്മയുടെ മുന്നില്‍വെച്ചാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. ട്യൂഷന്‍ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാത്തുനിന്ന പ്രതി കുട്ടിയെ ആക്രമിച്ചു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ യുവാവ് തള്ളിവീഴ്ത്തി. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിക്ക് പിന്നാലെ ഓടിയെത്തിയ യുവാവ് കെട്ടിടത്തിന്റെ ഗോവണിപ്പടിയില്‍ വെച്ച് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു. നെഞ്ചിലടക്കം എട്ടോളം കുത്തേറ്റ പെണ്‍കുട്ടി സ്റ്റെയര്‍കേസില്‍ തന്നെ കുഴഞ്ഞു വീണു. അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, രണ്ടു വട്ടവും പെണ്‍കുട്ടി നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പ്രതിയും പെണ്‍കുട്ടിയും പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവ് പ്രണയാഭ്യര്‍ഥന നടത്തിയതോടെ…
Read More » -
India
ഉടക്കിട്ട് എഎപി, ചാഞ്ചാടി എന്‍സിപി; ‘ഇന്ത്യ’യില്‍ പടലപ്പിണക്കങ്ങള്‍ പടരുന്നു, അനുനയശ്രമങ്ങള്‍ തുടരുന്നു
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. സഖ്യത്തിന്റെ മൂന്നാം യോഗം നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ സഖ്യം വിടുമെന്ന് ഭീഷണി മുഴക്കി ആം ആദ്മി പാര്‍ട്ടി. എന്‍സിപി നേതാവ് ശരത് പവാറിന്റെ ചാഞ്ചാട്ടം മഹാരാഷ്ട്രയിലും സഖ്യത്തില്‍ അസ്വസ്ഥകള്‍ക്കിടയാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗം ഈ മാസം അവസാനം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. തലസ്ഥാനത്ത് ഏഴിടങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ നേതാക്കളും എഐസിസി നേതൃത്വവുമായി നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം ലാംബ മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ സഖ്യവുമായി സഹകരിക്കില്ലെന്ന് എ.എ.പി. വക്താവ് പ്രിയങ്കാ കക്കറും പറഞ്ഞതോടെ സഖ്യത്തിലെ വിള്ളല്‍ വെളിച്ചത്തുവന്നു. ഇതിനേത്തുടര്‍ന്നാണ് എ.ഐ.സി.സി. നേതൃത്വം വിഷയത്തില്‍ ഇടപെടല്‍ നടത്തിയത്. സഖ്യകാര്യം യോഗത്തില്‍ സംസാരവിഷയമായില്ലെന്നും അത് ഹൈക്കമാന്‍ഡിന്റെ പണിയാണെന്നും ഡല്‍ഹിയുടെ ചുമതലയുള്ള ദീപക് ബബാരിയ പറഞ്ഞു. ലാംബ അത്തരം സുപ്രധാനകാര്യങ്ങള്‍ പറയാന്‍ അധികാരപ്പെട്ട വക്താവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖ്യ രൂപീകരണം…
Read More » -
Crime
ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; ലഹരിമാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സംശയം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ശ്രീജിത്തിന് മര്‍ദനമേറ്റത്. ലഹരിമാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്രീജിത്തിനെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്.
Read More » -
Kerala
സംസ്ഥാനം ലോഡ് ഷെഡ്ഡിങ്ങിലേക്ക്? 21ന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. 21ന് ചേരുന്ന ബോര്‍ഡ് യോഗം പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്ലാവരും തയ്യാറാവണം. ലോഡ് ഷെഡിങ് ഇല്ലെങ്കില്‍ ഉയര്‍ന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും പ്രതിസന്ധി രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഡാമുകളില്‍ വെള്ളമില്ലാത്ത സാഹചര്യത്തില്‍ അധികവില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയതും വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയായി. തിങ്കളാഴ്ച കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി.
Read More » -
Kerala
സ്റ്റേഷനില്‍ പഞ്ചായത്ത് പ്രസിഡന്റുമായി കൈയാങ്കളി; അരമണിക്കൂറില്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം
മലപ്പുറം: പോലീസ് സ്റ്റേഷനില്‍ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും തെറിവിളിക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ എസ്‌ഐക്ക് അര മണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റം. തിരൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ: കെ.വി വിപിനെയാണ് അന്വേഷണ വിധേയമായി എആര്‍ ക്യാമ്പിലേയ്ക്ക് സ്ഥലംമാറ്റിയത്. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെ വിപിന്‍ അടിച്ചെന്നാണ് ആരോപണം. ഇന്നലെ ഉച്ചയോടെ തിരൂര്‍ സ്റ്റേഷനിലാണ് സംഭവം. നൗഷാദ് നെല്ലാഞ്ചേരിയുടെ വാര്‍ഡിലെ മത്സ്യത്തൊഴിലാളിയോട് കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 10ന് സ്റ്റേഷനില്‍ ഹാജരാകാന്‍ വിപിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ക്ക് ജോലി ഉളളതിനാല്‍ എത്താന്‍ സാധിക്കില്ലെന്നും മറ്റൊരു സമയം നല്‍കണമെന്നും നൗഷാദ് വിപിനെ വിളിച്ചു പറഞ്ഞു. ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്ന് എസ്‌ഐ നൗഷാദിനോട് പറയുകയും ഇതേച്ചൊല്ലി ഫോണിലൂടെ ഇരുവരും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതോടെ നൗഷാദ് പഞ്ചായത്ത് വാഹനത്തില്‍ സ്റ്റേഷനിലെത്തി. ഇവിടെ വച്ചും ഇരുവരും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പൊടുന്നനെ എസ്‌ഐ മുഖത്തടിക്കുകയായിരുന്നു എന്നാണ് നൗഷാദ് നെല്ലാഞ്ചേരി പറയുന്നത്. പിന്നീട്…
Read More » -
Food
തക്കാളി സോസ് എളുപ്പത്തിൽ തയ്യാറാക്കാം
തക്കാളി സോസ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ചേരുവകൾ തക്കാളി -1kg വിനാഗിരി -1/3 കപ്പ് പഞ്ചസാര -1/2 കപ്പ് പച്ചമുളക് -4( വറ്റല്‍മുളക് -4 ) ഉപ്പ് -പാകത്തിനു ഏലക്കാ -4 ഗ്രാമ്ബൂ-5 കറുവപട്ട -1 മീഡിയം കഷണം പെരുംജീരകം -1/2 റ്റീസ്പൂണ്‍ ജീരകം -1/2 റ്റീസ്പൂണ്‍ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂണ്‍ സവാള -1 തയ്യാറാക്കുന്ന വിധം തക്കാളി കഴുകി വൃത്തിയാക്കി വക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക നന്നായി തിളച്ച് തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്ബോള്‍ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികള്‍ നല്ല തണുത്ത വെള്ളതില്‍ ഇട്ട് വക്കുക. ചൂട് നന്നായി പോയെ ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക.പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക. ഗ്രാമ്ബൂ,കറുകപട്ട, പച്ചമുളക്( വറ്റല്‍മുളക്),സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും…
Read More » -
Kerala
വീട്ടമ്മയെ ആക്രമിക്കാൻ ഒരുങ്ങിയ മൂര്‍ഖൻ പാമ്ബിനെ നേരിടുന്നതിനിടയില്‍ വളര്‍ത്തുനായ്ക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം:മനുഷ്യരോട് ഏറ്റവുമധികം വിധേയത്വമുള്ള മൃഗങ്ങളായിരിക്കും നായ്ക്കൾ. ഉടമകളെ സംരക്ഷിക്കാൻ അവ എന്തും ചെയ്യാൻ തയ്യാറാകും.അത്തരത്തിലൊരു വാർത്തയാണ് തിരുവനന്തപുരത്തു നിന്നും വരുന്നത്. കഴക്കൂട്ടത്താണ് സംഭവം. വീട്ടുമുറ്റത്തെത്തിയ മൂര്‍ഖൻ പാമ്ബിനെ നേരിടുന്നതിനിടയിലാണ് വീട്ടിലെ വളര്‍ത്തുനായകളായ ഗുണ്ടുവിനും ഓറിയോയ്‍ക്കും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത്.തിരുവനന്തപുരത്തെ വെറ്ററിനറി ഡോക്ടറായ ബി. മോഹനചന്ദ്രന്‍റെ വളര്‍ത്തുനായകളാണ് ഗുണ്ടുവും ഓറിയോയും. ഇരുവരും ഒരുമിച്ച് വളര്‍ന്നവരാണ്. ഊണിലും ഉറക്കത്തിലും എല്ലാം കൂടെ ഉണ്ടായിരുന്നവര്‍. എന്നാല്‍, ഇപ്പോള്‍ ഇരുവരും മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച്. ഡോക്ടര്‍ മോഹനചന്ദ്രന്റെ വീട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ഒരു മൂര്‍ഖൻ പാമ്ബിനെ കണ്ടത്.ബാലചന്ദ്രന്റെ ഭാര്യ മഞ്ജു മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്.പാമ്ബിനെ കണ്ടതോടെ മഞ്ജു ഉച്ചത്തിൽ അലച്ചു.ഈ സമയം കൊണ്ട് ഗുണ്ടുവും ഓറിയോയും അതിന് നേരെ ചാടിവീണു കഴിഞ്ഞിരുന്നു. നായകളില്‍ ഒന്ന് പാമ്ബിന്റെ വാലും മറ്റൊന്ന് തലയും കടിച്ചെടുത്തു. എന്നാലും, പാമ്ബ് തിരികെ നായകളെയും അക്രമിച്ചു.അല്‍പനേരത്തിനകം പാമ്ബ് ചത്തു. എന്നാല്‍, പാമ്ബിന്റെ അക്രമണത്തെ തുടര്‍ന്ന് നായകളും പിന്നീട് ചാകുകയായിരുന്നു. ഗുണ്ടു ആ…
Read More » -
Kerala
ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം
2023-24 അധ്യയന വര്‍ഷം ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ, പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. ഒപ്പം ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡി.എൻ.ബി.പോസ്റ്റ്, എം.ബി.ബി.എസ്, സീറ്റുകളിലേയ്ക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവര്‍ നാഷണല്‍ ബോര്‍ഡ് ഒഫ് എക്‌സാമിനേഷൻ നടത്തിയ നീറ്റ് പി.ജി.2023 പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരായിരിക്കണം. കൂടാതെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് 2023-24, സര്‍ക്കാര്‍ അംഗീകൃത ഇൻഫര്‍മേഷൻ ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമായിരിക്കും. ഡി.എൻ. ബി.പോസ്റ്റ്, ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷാര്‍ഥികള്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോടൊപ്പം പ്രവേശന പരീക്ഷ അഭിമുഖീകരിച്ചുള്ള യോഗ്യതയും നേടിയിരിക്കണം. കൂടാതെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനം സംബന്ധിച്ച 2023-24 സര്‍ക്കാര്‍ അംഗീകൃത ഇൻഫര്‍മേഷൻ ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമായിരിക്കും. ഓഗസ്റ്റ് 18 രാവിലെ 10 വരെയാണ് അപേക്ഷ…
Read More » -
Kerala
വിദ്യാര്‍ഥിനികള്‍ക്ക് സ്‌പെഷ്യല്‍ സ്കോളര്‍ഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌പെഷ്യല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് ഡയറക്റ്റര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. www.egrantz.kerala.gov.in, wwww.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ മേഖലാ ഓഫീസുകളും മായും ബന്ധപ്പെടാവുന്നതാണ്.
Read More » -
Kerala
ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകും
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിയായ തലശ്ശേരിയിലെ മുൻ സി.പി.എം പ്രവര്‍ത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നല്‍കുക. ഇതിനായി ഇവര്‍ പാമ്ബാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്ബാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നല്‍കുക. പാമ്ബാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പിക്കാൻ ചാണ്ടി ഉമ്മൻ എത്തുക
Read More »