KeralaNEWS

കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കണ്ണൂർ:കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവായി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പാണ്  നടപടികള്‍ സ്വീകരിച്ചത്.

 കറിമസാലകളില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതും മരണത്തിലേക്ക് നയിക്കാവുന്നതുമായ കീടനാശിനി അംശമുണ്ടെന്ന് സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കണ്ണൂര്‍ പയ്യാമ്ബലത്തെ ജോണ്‍സണ്‍സ് വില്ലയില്‍ കര്‍ഷകനായ ലിയോനാര്‍ഡ് ജോണ്‍ നേടിയെടുത്ത ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കറിമസാല ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് ഉത്തരവായിരിക്കുന്നത്.ഉപഭോക്താവിന്‍റെ ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് അന്താരാഷ്‌ട്ര നിലവാരം ഉറപ്പുവരുത്തുകയാണ് ബിഐഎസ് ചെയ്യുന്നത്. ബിഐഎസിന് ഇന്ത്യൻ എൻഎബിഎല്‍ അക്രഡിറ്റേഷനുള്ള എട്ടു ലാബുകളുണ്ട്.എന്നാല്‍ കേരള ഉത്പന്നങ്ങള്‍ക്ക് ബിഐഎസ് നേടാൻ ബംഗളൂരു, ചെന്നൈ ലാബുകളെ ആശ്രയിക്കേണ്ടി വരും.

Back to top button
error: