Month: August 2023
-
NEWS
ജിസിസി രാജ്യങ്ങളില്‍ ഇത്തവണ ശൈത്യകാലം നേരത്തെ
മനാമ: ജിസിസി രാജ്യങ്ങളില്‍ ഇത്തവണ ശൈത്യകാലം നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. മധ്യ, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴയുള്ള സാഹചര്യം മൂലവും സൈബീരിയയിലെ അതിശൈത്യവും മുന്‍നിര്‍ത്തിയാണ് വിദഗ്ധരുടെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ അസൗമിയാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ എത്തുന്ന ശൈത്യകാലം ഇക്കുറി പതിവിലും വ്യത്യസ്തമായി കുറച്ചുകാലം കൂടി നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ശൈത്യകാലത്തിന്റെ സൂചനയായി കഴിഞ്ഞ ആഴ്ച സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കൊടുംചൂടില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാണ് ശൈത്യകാലം. ഉച്ചവിശ്രമ നിയമം ഉണ്ടെങ്കിലും പല ദിവസങ്ങളിലും രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഹ്യുമിഡിറ്റി വലിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.
Read More » -
Kerala
നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിൻ്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിൻ്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. കൃഷ്ണ പ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേന്ദ്ര സർക്കാർ കുടിശിക വരുത്തിയത് കൊണ്ടാണ് നെൽകർഷകന് കുടിശിക വന്നത്. ബാങ്ക് കൺസോഷ്യം വഴി കുടിശിക കൊടുത്ത് തീർക്കുകയാണ്. കൃഷ്ണ പ്രസാദ് സപ്ലെക്കോക്ക് നൽകിയ നെല്ലിന്റെ പണം മുഴുവൻ വാങ്ങിയെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭരിച്ച നെല്ലിന്‍റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കർഷകന്‍റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടന്‍റെ പ്രതികരണം. തന്‍റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്‍റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍, മന്ത്രി…
Read More » -
LIFE
മീരാ ജാസ്‍മിൻ നായികയായ തെലുങ്ക് ചിത്രമാണ് ‘ഗുഡുംബ ശങ്കര്‍’ റീ റിലീസിന്
മീരാ ജാസ്‍മിൻ നായികയായ തെലുങ്ക് ചിത്രമാണ് ‘ഗുഡുംബ ശങ്കര്‍’. പവൻ കല്യാണായിരുന്നു ചിത്രത്തില്‍ നായകൻ. ‘ഗുഡുംബ ശങ്കര്‍’ റീ റിലീസാകുകയാണ്. പവൻ കല്യാണത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് മീരാ ജാസ്‍മിൻ നായികയായ ‘ഗുഡുംബ ശങ്കര്‍’ രണ്ട് പതിറ്റാണ്ടിന് റീ റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് താരത്തിന്റെ പിറന്നാളെന്നതിനാല്‍ ചിത്രം നാളെ റീ റിലീസ് ചെയ്‍തേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ ‘ഗുഡുംബ ശങ്കര്‍’ എന്ന ചിത്രം റീ റിലീസ് ചെയ്യുന്നതിനറെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്‍മിനും. വിലമതിക്കാനാകാത്ത ഓര്‍മകളിലേക്കുള്ള തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞാണ് മീരാ ജാസ്‍മിൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പവൻ കല്യാണിന്റെ സഹാനുഭൂതിയും കാഴ്‍ചപ്പാടുകളും തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിച്ചുവെന്നും മീരാ ജാസ്‍മിൻ പറയുന്നു. മീരാ ജാസ്‍മിൻ വേഷമിട്ടതില്‍ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ക്വീൻ എലിസബത്ത്’ ആണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മീരാ ജാസ്‍മിന്റെ…
Read More » -
Business
എണ്ണ ഇതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പ് പ്രകടമാക്കി യുഎഇ
ദുബൈ: എണ്ണ ഇതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പ് പ്രകടമാക്കി യുഎഇ. ഈ വർഷത്തിലെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരം 1.24 ട്രില്യൺ ദിർഹത്തിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 14.4 ശതമാനമാണ് വർധനവ്. രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതി 5 വർഷത്തെ മികച്ച നേട്ടത്തിലെത്തി. 2030ഓടു കൂടി നാല് ട്രില്യണിലെത്തിക്കുക ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ് 1.24 ട്രില്യൺ ദിർഹത്തിലെത്തിയ ഈ നേട്ടം. ശ്രദ്ധേയമായ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സാമ്പത്തിക മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ, നേതൃത്വത്തില്‍ തുടക്കമിട്ട സന്തുലിത വ്യാപാര നയത്തിലെ വിജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വർണ്ണം, അലുമിനിയം, ചെമ്പ് തുടങ്ങിയവയാണ് പ്രധാന എണ്ണയിതര കയറ്റുമതി. കണക്കുകളനുസരിച്ച് ചൈനയാണ് യുഎഇയുടെ പ്രധാന വ്യാപാര പങ്കാളി. ഇന്ത്യ, അമേരിക്ക, സൗദി…
Read More » -
Crime
സ്നേഹ ബന്ധത്തിന് എതിര് നിന്ന അച്ഛനെ ആൺസുഹൃത്തിൻ്റെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പതിനാറുകാരി അറസ്റ്റിൽ
തേനി: സ്നേഹ ബന്ധത്തിന് എതിര് നിന്ന അച്ഛനെ ആൺസുഹൃത്തിൻ്റെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പതിനാറുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിനെ വെട്ടിയ ആൺസുഹത്തുൾപ്പെടെ മൂന്ന് പേരെയും പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. തേനിയിൽ താമസിക്കുന്ന പെരിയകുളം സ്വദേശിയായ വേണുഗോപാലിനെയാണ് കൊലപ്പെടുത്താനായി മകളുടെ ആൺസുഹൃത്തും ഇയാളുടെ കൂട്ടുകാരും ചേർന്ന് മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകളെയും സുഹൃത്ത് മുത്തു കാമാക്ഷി, കൂട്ടുകാരായ ശെൽവ കുമാർ, കണ്ണപ്പൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ വീട്ടിൽ നിന്നാണ് വേണുഗോപാലിൻ്റെ മകൾ സ്ക്കൂളിൽ പഠിച്ചിരുന്നത്. ഇതിനിടെ ഒ പന്നീർശെൽവത്തിൻ്റെ ബന്ധുലിൻ്റെ ഡ്രൈവറുമായി കുട്ടി ലോഹ്യത്തിലായി. സംഭവ മറിഞ്ഞ വേണുഗോപാൽ ബന്ധത്തെ എതിർത്തു. മുത്തുകാമാക്ഷിയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്ന് വാഹന ഉടമയോടും ആവശ്യപ്പെട്ടു. തയ്യാറാകാതെ വന്നതോടെ മുത്തു കാമാക്ഷിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. വേണുഗോപാൽ മകളെ തേനിയിൽ തനിക്കൊപ്പം നിർത്തി. ഇതോടെ അച്ഛനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തണമെന്ന് മുത്തു കാമാക്ഷിയോട്…
Read More » -
Business
16 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും; സെപ്റ്റംബറിലെ ബാങ്ക് അവധികളുടെ ലിസ്റ്റ്
സെപ്റ്റംബറിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒന്നാണ് വരുന്ന മാസത്തിലെ ബാങ്ക് അവധികൾ. ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. 2000 രൂപയുടെ നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ടവർ സെപ്റ്റംബർ 30 നകം ബാങ്കിൽ എത്തേണ്ടതുണ്ട്. സെപ്റ്റംബറിൽ 16 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. അതിനാൽ തന്നെ അവധികൾ അറിഞ്ഞു മാത്രം സാമ്പത്തിക ഇടപാടുകൾ തെരഞ്ഞെടുക്കണം. സെപ്റ്റംബറിലെ ബാങ്ക് അവധികളുടെ ലിസ്റ്റ് ഇതാ: സെപ്റ്റംബർ 3: ഞായർ സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി. സെപ്റ്റംബർ 7: ജന്മാഷ്ടമിയും ശ്രീകൃഷ്ണ അഷ്ടമിയും. സെപ്റ്റംബർ 9: രണ്ടാം ശനിയാഴ്ച. സെപ്റ്റംബർ 10: ഞായർ. സെപ്റ്റംബർ 17: ഞായർ. സെപ്റ്റംബർ 18: വർഷിദ്ധി വിനായക വ്രതവും വിനായക ചതുർത്ഥിയും. സെപ്റ്റംബർ 19: ഗണേശ ചതുർത്ഥി. സെപ്റ്റംബർ 20: ഗണേശ ചതുർത്ഥി (രണ്ടാം ദിവസം), നുഖായ് (ഒഡീഷ). സെപ്റ്റംബർ 22: ശ്രീ നാരായണ ഗുരു സമാധി ദിനം. സെപ്റ്റംബർ…
Read More » -
Business
കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നത് മികച്ച തീരുമാനം; എന്തുകൊണ്ട് ?
മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988 അനുസരിച്ച്, വാഹനം ഓടിക്കുന്ന ഓരോ വ്യക്തിയും കാർ ഇൻഷുറൻസ് പോളിസിഎടുക്കേണ്ടത് നിർബന്ധമാണ്. അപ്രതീക്ഷിതമായി വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകൾ മൂലം ഉടമയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ ഒഴിവാക്കുന്നതിനുള്ള നിർണായക ചുവടുവെയ്പ്പാണ് ഇത്. കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നത് താരതമ്യേന മികച്ച തീരുമാനമാണ്. എന്തുകൊണ്ട് എന്നറിയാം താരതമ്യം നടത്താം ഒരു കാർ ഇൻഷുറൻസ് പോളിസി ഓൺലൈനായി വാങ്ങുന്നതിനുള്ള ഏറ്റവും നല്ല കാരണങ്ങളിലൊന്നാണ്, നിങ്ങൾക്ക് നിരവധി കാർ ഇൻഷുറൻസ് പ്ലാനുകൾ എളുപ്പത്തിൽ താരതമ്യം ചെയ്യാം എന്നുള്ളത്. ഇന്ത്യയിലുടനീളം വിവിധ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം ഇൻഷുറൻസ് കമ്പനികളുണ്ട്. ഈ ഇൻഷുറൻസ് പാക്കേജുകളുടെ കൂട്ടത്തിൽ നിന്ന് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇവിടെയാണ് കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നത് നിങ്ങളുടെ ജോലി എളുപ്പമാക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഓൺലൈനിലെ ഇൻഷുറൻസ് പോളിസികളുടെ വിലകൾ, പോളിസി കവറേജ്, മറ്റ് സവിശേഷതകൾ…
Read More » -
Crime
ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ചു; 60കാരൻ അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ല പരുമലയിൽ ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ച സംഭവത്തിൽ 60 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി കെ സാബുനെയാണ് അറസ്റ്റ് ചെയ്തത്. പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് സംഘാടകർ ചേർന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. അനധികൃത മദ്യക്കച്ചവടം ഉൾപ്പെടെ ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
Kerala
തൃശൂരിൽ ഗൂണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിൽ രണ്ട് പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: ഇന്ന് വൈകുന്നേരം ഗൂണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിൽ രണ്ട് പേർ കൊല്ലപ്പെട്ടു.സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.മൂന്നിടത്തായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. മണ്ണുത്തി മുളയം സ്വദേശി വിശ്വജിത്ത്, നെടുപുഴ സ്വദേശി കരുണാമയി എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് സ്വദേശി നിമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്.മൂന്നു സംഭവങ്ങളും ഇന്ന് വൈകിട്ട് നാലുമണിക്ക് ശേഷമാണ് നടന്നത്. അപകടത്തിൽ പെട്ടെന്ന് പറഞ്ഞ് 4 മണിയോടെ മൂന്നുപേർ കരുണാമയിയെ വാഹനത്തിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് കടന്നുകളയുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കരുണാമയി കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് 24 കാരനായ കരുണാമയി.സംഭവത്തിൽ പ്രതികൾക്കായി നെടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. മണ്ണുത്തി മൂർഖനിക്കരയിലാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. കുമ്മാട്ടി ആഘോഷത്തിനിടെയാണ് മുളയം സ്വദേശി അഖിൽ (28) കൊല്ലപ്പെട്ടത്. ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നടന്ന കൊലപാതകമെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം. വിശ്വജിത്ത് – ബ്രഹ്മജിത്ത് എന്നീ ഇരട്ട സഹോദരങ്ങളാണ് പ്രതികൾ. ഇവർക്കായും പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇതിന്…
Read More » -
Kerala
മകൾ സിയയുടെ വിവാഹത്തിന് ആട്ടവും പാട്ടുമായി തകര്‍ത്താഘോഷിച്ച് നടന്‍ ലാലു അലക്സ്
മകളുടെ വിവാഹത്തിന് ആട്ടവും പാട്ടുമായി തകര്‍ത്താഘോഷിച്ച് നടന്‍ ലാലു അലക്സ്. ലാലു അലക്‌സിന്റെ മകള്‍ സിയയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ടോബിയാണ് വരന്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ ക്നാനായ മതാചാരപ്രകാരമുള്ള നട വിളിയുമൊക്കെയായി ആഘോഷപൂർവ്വം തന്നെയാണ് നടന്നത്. വിവാഹശേഷം ചെറുക്കനും പെണ്ണും പള്ളിയില്‍ നിന്നിറങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടെയുള്ള ചടങ്ങാണ് നടവിളി. വധൂവരന്മാരെ മധ്യത്തിൽ നിർത്തി മാതൃസഹോദരന്മാരുടെ നേതൃത്വത്തിൽ ‘നട നടായെ നട’ എന്ന് ആർപ്പുവിളിക്കുന്ന ആചാരമാണിത്. ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. ആണ്‍മക്കളായ ബെന്‍, സെന്‍ എന്നിവർക്കൊപ്പം സിയ എന്ന മകളുമാണ് താരത്തിനുള്ളത്. 1986ലായിരുന്നു ലാലു അലക്സിന്റെ വിവാഹം. ഒരു മകളെ നഷ്ടപ്പെട്ട കദനകഥയും താരം മുന്‍പ് പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ മകള്‍ പത്തു മാസമേ ജീവിച്ചുള്ളൂ. അവളുടെ മുഖം മനസ്സില്‍ നീറ്റലാണ് എന്നും ലാലു അലക്സ് മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ജീവിച്ചിരുന്നുവെങ്കില്‍ മകള്‍ക്ക് മുപ്പതു വയസ്സ് പ്രായം കഴിഞ്ഞേനെ എന്നും താരം പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ തനിക്കു…
Read More »