
കൊല്ലം : അവധി ദിവസമായ തിരുവോണത്തിന് വില്‍പ്പന നടത്താനായി സൂക്ഷിച്ചുവച്ചിരുന്ന 60 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവുമായി യുവതിയെ പിടികൂടി.കൊല്ലം കടപ്പാക്കട കൈപ്പള്ളി വീട്ടില്‍ ജയ എന്ന 49 കാരിയാണ് പിടിയിലായത്.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടര്‍ ടി.രാജുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ സഹായി ആയി പ്രവര്‍ത്തിച്ച കൊല്ലം പുള്ളിക്കട കോളനി നിവാസിൽ രതീഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യഷോപ്പുകൾ അടഞ്ഞുകിടന്ന തിരുവോണത്തിന് ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.






