പ്രതികളോട് പില്‍ക്കാലത്ത് അദ്ദേഹം ചിരിച്ചു.കല്ലെറിഞ്ഞവരെ കണ്ടാലറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് പ്രതിഭാഗത്തെപ്പോലും അമ്ബരപ്പിച്ചു.
2013 ഒക്ടോബര്‍ 27.കേരള ചരിത്രത്തില്‍ ഒന്നാം നമ്ബര്‍ സ്റ്റേറ്റ് കാറിന്‍റെ ചില്ല് തകര്‍ത്തൊരു കല്ല് പതിച്ച ഒരേയൊരു ദിവസം. ഇടതുമുന്നണിയുടെ പ്രതിഷേധങ്ങള്‍ക്കിടയിലൂടെ കണ്ണൂരിലെ പൊലീസ് മൈതാനിയിലേക്ക് വന്ന ഉമ്മൻ ചാണ്ടിയുടെ കാര്‍. മുദ്രാവാക്യങ്ങള്‍ക്കൊപ്പം കമ്ബും കല്ലുകളും. അതിലൊന്ന് ചില്ല് തകര്‍ത്തു. മുഖ്യമന്ത്രിയുടെ നെറ്റി മുറിഞ്ഞു.ചോരപ്പാടുളള മുഖവുമായി പൊലീസ് അത്ലറ്റിക്സ് മീറ്റിന്‍റെ സമാപന ചടങ്ങില്‍ ഉമ്മൻ ചാണ്ടി പങ്കെടുത്തു.
പിന്നീട് ഉമ്മൻചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം മുഖ്യമന്ത്രിക്ക് നേരെയുളള വധശ്രമക്കേസായി. രണ്ട് സിപിഎം എംഎല്‍എമാര്‍ ഉള്‍പ്പെടെ 113 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 10 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 2023 മാര്‍ച്ച് 27ന് മൂന്ന് പേര്‍ കുറ്റക്കാരെന്ന് വിധി വന്നു. അതിലൊരാള്‍ സിപിഎം മുൻ ലോക്കല്‍ കമ്മിറ്റി അംഗം സിഓടി നസീര്‍ ആയിരുന്നു. 2018ല്‍ നസീര്‍ ഉമ്മൻ ചാണ്ടിയെ കണ്ടു. വിദ്വേഷത്തിന്‍റെ കണികയില്ലാതെ ഉമ്മൻ ചാണ്ടി നസീറിനെ കെട്ടിപ്പിടിച്ചു.
മുപ്പത്തിമൂന്നാം സാക്ഷിയായിരുന്നു മുൻ മുഖ്യമന്ത്രി. അസുഖം ശബ്ദത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കെയാ
കല്ലറയിലേക്ക് ഉമ്മൻ ചാണ്ടി മടങ്ങുന്നു. ഒരു കല്ലേറും ചില്ലുതകര്‍ന്നൊരു സ്റ്റേറ്റ് കാറും അടയാളമായി ബാക്കി വച്ച്…