Month: July 2023
-
India
തക്കാളി വിറ്റ് ലക്ഷപ്രഭു ആയ കർഷകനെ കൊലപ്പെടുത്തി
എക്കാലത്തെയും ഉയർന്ന നിലയില്‍ തക്കാളി വില കുതിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ കർഷകർക്ക് അത് ആശ്വാസമായിട്ടുണ്ട്.എന്നാല്‍, തക്കാളി കൃഷിയിലൂടെ പെട്ടെന്നുണ്ടായ ലാഭം ആന്ധ്രാപ്രദേശിലെ ഒരു കർഷകന്റെ ജീവനാണ് കവർന്നിരിക്കുന്നത്. തക്കാളി വിൽപ്പനയിലൂടെ കൈവന്ന പണം കൈവശമുണ്ടാകുമെന്ന് കണക്കുകൂട്ടി കര്‍ഷകനെ കവര്‍ച്ച സംഘം ആക്രമിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അന്നാമൈ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. നാരീം രാജശേഖർ റെഡ്ഡി എന്ന 62കാരനായ കർഷകനാണ് കൊല്ലപ്പെട്ടത്. തക്കാളി വിറ്റ പണം റെഡ്ഡിയുടെ പക്കലുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമി സംഘം ഇദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തിയത്. തക്കാളി വില്‍പ്പനയിലൂടെ ഏകദേശം 30 ലക്ഷത്തോളം രൂപ റെഡ്ഡി സമ്പാദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഗ്രാമത്തില്‍ നിന്ന് അല്‍പം ദൂരെയായി സ്ഥിതി ചെയ്യുന്ന കൃഷിയിടത്തിലാണ് റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് പാല്‍ വാങ്ങാനായി ഗ്രാമത്തിലേക്ക് പോകവെ കവർച്ചാ സംഘം റെഡ്ഡിയുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം തൂവാലകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് പെൺമക്കളുമാണുള്ളത്.
Read More » -
Kerala
ഓഗസ്റ്റ് നീണ്ട അവധികളുടെ മാസം;ഇപ്പോഴേ യാത്രകൾ പ്ലാൻ ചെയ്യാം
രണ്ടു നീണ്ട വാരാന്ത്യങ്ങള്‍ ആണ് ഓഗസ്റ്റ് മാസത്തിനുള്ളത്. അത് കൃത്യമായി വിനിയോഗിക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ ഓണം, ഒപ്പം സ്വാതന്ത്ര്യ ദിനത്തിന്റെ അവധിയും ചേര്‍ത്ത് യാത്രകള്‍ നിറഞ്ഞ, വീട്ടുകാരും കൂട്ടുകാരുമൊത്ത് സമയം ചിലവഴിക്കാൻ പറ്റിയ, ആഗ്രഹിച്ച പോലെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാൻ പറ്റിയ കിടിലനൊരു മാസം ആയിരിക്കുമിത്. എങ്ങനെ ഓഗസ്റ്റ് മാസം പ്ലാൻ ചെയ്യാമെന്ന് നോക്കാം. ഓഗസ്റ്റ് 2023- സ്വാതന്ത്ര്യ ദിനം നീണ്ട വാരാന്ത്യം ഓഗസ്റ്റ് മാസത്തിലെ ആദ്യ ലോങ് വീക്കെൻഡ് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മായി ചേര്‍ന്നാണ്. ഒരു ദിവസം മാത്രം ലീവ് എടുത്താല്‍ നീണ്ട നാല് ദിവസങ്ങളാണ് നിങ്ങള്‍ക്ക് അവധിയായി ലഭിക്കുന്നത്. ലീവ് എടുക്കേണ്ട ദിവസം ഓഗസ്റ്റ് 14 തിങ്കളാഴ്ചയാണ്. ഓഗസ്റ്റ് 12 – ശനിയാഴ്ച, ഓഗസ്റ്റ് 13 – ഞായറാഴ്ച, ഓഗസ്റ്റ് 14 – തിങ്കള്‍ (അവധിയെടുക്കാം) ഓഗസ്റ്റ് 15- ചൊവ്വാഴ്ച – സ്വാതന്ത്ര്യദിനം – അവധി എന്നിങ്ങനെയാണ് പ്ലാൻ ചെയ്യേണ്ടത്. ഓഗസ്റ്റ് 2023- ഓണം നീണ്ട വാരാന്ത്യം…
Read More » -
Kerala
എങ്ങുമെത്താതെ വികസനം; ചെങ്ങന്നൂരിൽ നിന്നും ട്രെയിൻ കയറണമെങ്കിൽ വള്ളം വേണം
ചെങ്ങന്നൂർ:ശബരിമലയിലേക്കുള്ള വാതായനവും കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനവുമുള്ള റയിൽവേ സ്റ്റേഷനായിട്ടും ചെങ്ങന്നൂരിൽ നിന്നും ട്രെയിൻ കയറണമെങ്കിൽ വള്ളം വേണ്ട അവസ്ഥ.ഒറ്റമഴയ്ക്ക് മുട്ടറ്റം വരെയാണ് ഇവിടെ വെള്ളം പൊങ്ങുന്നത്. റയിൽവെ സ്റ്റേഷൻ ആലപ്പുഴ ജില്ലയിലാണെങ്കിലും പത്തനംതിട്ടക്കാരാണ് ചെങ്ങന്നൂർ റയിൽവെ സ്റ്റേഷന്റെ ജീവനാഡി.ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ല തൊട്ടരികിൽ ഉണ്ടായിട്ടും പത്തനംതിട്ട ബുക്കിങ് സെന്ററിലെ ഉൾപ്പെടെ വരെ വരുമാനം പോകുന്നത് ചെങ്ങന്നൂരിലേക്കാണ്.ആലപ്പുഴയിലെ ജനപ്രതിനിധികൾ ആലപ്പുഴയ്ക്കും കായംകുളത്തിനും വേണ്ടി വാദിക്കുമ്പോൾ ചെങ്ങന്നൂരിന് വേണ്ടി ചെറുവിരൽ അനക്കില്ല.ശബരിമല തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ.മണ്ഡലകാലത്ത് മുഖം കാണിച്ചിട്ടു പോകുന്നതല്ലാതെ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ചെങ്ങന്നൂരിനെ അവഗണിച്ച മട്ടാണ്. ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് ശബരിമല തീര്‍ത്ഥാടകര്‍ ഏറയെുണ്ട്. മണ്ഡല, മകരവിളക്ക് കാലത്ത് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് അയ്യപ്പഭക്തര്‍ കൂടുതലെത്തുന്നത്. ഇവര്‍ ട‌്രെിയിനുകളില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് പമ്ബയിലേക്കെത്തുന്നതും തിരികെപോകുന്നതും. ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷൻ നവീകരണത്തിനായി പ്രഖ്യാപിച്ച പദ്ധതികളും ഇതുവരെ…
Read More » -
India
തിരുവനന്തപുരത്തു നിന്നും പാക്കിസ്ഥാൻ ബോർഡറിലേക്കൊരു ട്രെയിൻ യാത്ര
ഗോതമ്പ് പാടങ്ങളും സുവര്‍ണ്ണ ക്ഷേത്രവും വാഗാ ബോര്‍ഡറും പിന്നെ രുചിയേറിയ വിഭവങ്ങളും ചേരുന്നതാണ് പഞ്ചാബ്.എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് പഞ്ചാബിലുള്ളത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്ന് നേരിട്ട് പഞ്ചാബിലേക്ക് പോയാലോ? അതെ, ഡല്‍ഹിയിലെത്തി അവിടുന്ന് പഞ്ചാബിലേക്ക് പോകുന്നതിനു പകരം ഇത്തവണ നമ്മള്‍ പരീക്ഷിക്കുന്നത് നേരിട്ട് പഞ്ചാബിലേക്ക് ഒരു യാത്രയാണ്. ഒരുപാട് പണമാകുമോ എന്നോര്‍ത്ത് പേടിക്കാതെ, ചെലവ് ചുരുക്കി പോയി ഇവിടുത്തെ എല്ലാ കാഴ്ചകളും ഗ്രാമങ്ങളും അവിടുത്തെ ജീവിതവും ഒക്കെക്കണ്ട് വരാൻ പറ്റിയ ഒരു ട്രെയിൻ യാത്ര- കേരളത്തില്‍ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് നേരിട്ട് ഒരു ട്രെയിൻ യാത്ര. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് എല്ലാ ആഴ്ചയും പുറപ്പെടുന്ന കൊച്ചുവേളി- അമൃത്സര്‍ സൂപ്പഫാസ്റ്റ് എക്സ്പ്രസിലാണ് യാത്ര. ചെലവ് കുറഞ്ഞ പഞ്ചാബ് യാത്ര സ്വപ്നം കാണുന്നവര്‍ക്ക് പോക്കറ്റിനൊരു തുളയിടാതെ പോയി വരുവാൻ ഇതിലും മികച്ചൊരു ഓപ്ഷനില്ല. ഈ ട്രെയിനിനെക്കുറിച്ചും അതിന്റെ യാത്ര, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം. കൊച്ചുവേളി- അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ്…
Read More » -
NEWS
ലോകത്തിൽ ആദ്യമായി ബിയർ ഇനി പൗഡർ രൂപത്തിലും, വീട്ടിലിരുന്നും ഞൊടിയിടയില്‍ കോഫി പോലെ ബിയറും ഉണ്ടാക്കാം
ബിയർ പുതുതലമുറയിലെ ഭൂരിഭാഗം പേരുടെയും ഇഷ്ട പാനിയമാണ്. അതുകൊണ്ടു തന്നെയാണ് ടെക്നോപാർക്ക് തുടങ്ങിയ യുവസങ്കേതങ്ങളിൽ ബിയർ പബുകൾ തുടങ്ങാൻ അധികൃതർ ഉത്സാഹിക്കുന്നത്. ഇപ്പോഴിതാ ആഗ്രഹിക്കുമ്പോള്‍ തന്നെ ഞൊടിയിടയില്‍ ബിയര്‍ കുടിക്കാനൊരു മാര്‍ഗമാണ് തെളിഞ്ഞിരിക്കുന്നത്. ഇനി എല്ലാവര്‍ക്കും ഹോം ബ്രൂവറി ഉണ്ടാക്കാന്‍ സാധിക്കും. ബിയറിനെ പൊടി രൂപത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജര്‍മന്‍ കമ്പനിയായ ന്യൂസെല്ലെ ക്‌ളോസ്‌ററര്‍ ബ്രൂവറി. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഈ പൊടിയുണ്ടെങ്കില്‍ വളരെ വേഗത്തില്‍ ഇന്‍സ്റ്റന്റായി ബിയര്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള ഒരു ബിയര്‍ ലോകത്താദ്യമായിട്ടാണ് ഇറക്കുമതി ചെയ്യുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്‍സ്റ്റന്റ് കോഫി ഉണ്ടാക്കുന്നതുപോലെ തന്നെ ലളിതമായി ബിയറും ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം. നിലവില്‍ ജര്‍മനിയിലാണ് ഈ ബിയര്‍ പൊടി ലഭിക്കുക. വരും വര്‍ഷങ്ങളില്‍ ആഗോളതലത്തേയ്ക്ക് വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ബിയര്‍ പ്രേമികള്‍ക്ക് ഒരു കോഫിയോ പ്രോട്ടീന്‍ ഷെയ്‌ക്കോ ഉണ്ടാക്കുന്ന എളുപ്പത്തില്‍ ബിയറും ഉണ്ടാക്കാന്‍ കഴിയുമെന്നത് ചെറിയ കാര്യമല്ല. ഒരു ഗ്ലാസിലേയ്ക്ക് രണ്ട് സ്പൂണ്‍ ബിയര്‍…
Read More » -
Kerala
ദരിദ്രരുടെ തോത് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം, ദരിദ്രര്‍ തീരെയില്ലാത്ത ജില്ല എറണാകുളം; പുതിയ നിതി ആയോഗ് റിപ്പോര്‍ട്ട്
രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്. 2015–16ല്‍ സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കില്‍ 2019–21ല്‍ ഇത് 0.55 ശതമാനമായി താഴ്ന്നുവെന്നും നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ബിഹാര്‍-33.76 ശതമാനം, ജാര്‍ഖണ്ഡ്- 28.81, മേഘാലയ-27.79, ഉത്തര്‍പ്രദേശ്- 22.93, മധ്യപ്രദേശ്- 20.63 എന്നിവയാണ് ദരിദ്രരുടെ എണ്ണത്തിന്റെ തോതില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഗോവ-0.84, തമിഴ്നാട്- 2.20, സിക്കിം-2.60, പഞ്ചാബ്- 4.75 എന്നിവയാണ് കേരളത്തിന് പിന്നാലെ ദരിദ്രരുടെ എണ്ണത്തിന്റെ തോത് കുറവുള്ള സംസ്ഥാനങ്ങള്‍. കേരളത്തില്‍ എറണാകുളം ജില്ലയില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരം ദരിദ്രര്‍ തീരെയില്ല. വയനാട് ജില്ലയില്‍ ജനസംഖ്യയുടെ 2.82 ശതമാനം പേര്‍ ദരിദ്രരാണ്. പോഷകാഹാര ലഭ്യത, മാതൃ–ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം എന്നിവയാണ് ആരോഗ്യമേഖല സൂചകങ്ങള്‍. സ്‌കൂള്‍ വിദ്യാഭ്യാസം…
Read More » -
Kerala
കേരളം വിതുമ്പുന്നു, ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ ഏഴിന് തിരിക്കും; കോട്ടയത്ത് ഗതാഗത നിയന്ത്രണം
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും കോട്ടയത്തേക്ക് പുറപ്പെടും. ആദ്യം കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു വയ്ക്കും. തുടർന്നാണ് പുതുപ്പള്ളിയിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കുക. കോട്ടയത്തേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയ്ക്കുള്ള വാഹനം കെഎസ്ആർടിസി തയാറാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെയാണ് ഭൗതികശരീരം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കുക. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികശരീരം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. ഗതാഗത നിയന്ത്രണം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശവസംസ്കാര ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്ന് വരുന്ന വലിയവാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി,…
Read More » -
Kerala
മുഹമ്മദ് മുഹ്‌സിന്‍ എംഎൽഎ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സിപിഐയുടെ അച്ചടക്ക നടപടി, തരംതാഴ്ത്തി
പാലക്കാട്: ജില്ലയില്‍ മുഹമ്മദ് മുഹ്‌സിന്‍ എംഎൽഎ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സിപിഐ യുടെ അച്ചടക്ക നടപടി. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച സിപിഐ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ സെക്രട്ടറിയറ്റ് അംഗമായ മുഹമ്മദ് മുഹ്‌സിന്‍ എംഎൽഎയെ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം രാജേന്ദ്രൻ വിഭാഗത്തിന് നഷ്ടപ്പെടുകയും കെഇ ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Read More » -
Crime
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
പാലാ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കടനാട് കൊച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോൺ (27), ഭരണങ്ങാനം ഉള്ളനാട് കൂടമറ്റത്തിൽ ബിനീഷ് ബേബി (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി പ്രവിത്താനം ചന്തക്കവല ഭാഗത്ത് ബഹളം വയ്ക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ദീപക് ജോൺ കഞ്ചാവ്, അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ബിനീഷിന് പാലാ ഉള്ളനാട് ഷാപ്പിൽ അടിപിടി ഉണ്ടാക്കിയ കേസും നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്. എച്ച്.ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ശ്രീജേഷ് കുമാർ, നിഷാദ്, ശങ്കർ, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Read More » -
Crime
മണർകാട് ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; യുവാക്കള്‍ അറസ്റ്റിൽ
മണർകാട്: ബാർ ജീവനക്കാരനായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി ഭാഗത്ത് പാഞ്ചേരിപറമ്പിൽ വീട്ടിൽ സുമേഷ് മോഹൻ (35) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി മണർകാട് സ്വദേശിയായ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സുഹൃത്തിന് ഒപ്പം ജോലി കഴിഞ്ഞു മടങ്ങിയ ഇവരുടെ ബൈക്ക് മണർകാട് കവല ഭാഗത്ത് വച്ച് യുവാക്കള്‍ തടഞ്ഞുനിർത്തി കമ്പി വടി ഉപയോഗിച്ച് മധ്യവയസ്കന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും ഇവർ ആക്രമിച്ചു. തുടർന്ന് ഇവർ സംഭവ സ്ഥലത്ത് നിന്നും കടന്നു കളയുകയും ചെയ്തു. സംഭവ ദിവസം മധ്യവയസ്കൻ ജോലി ചെയ്തിരുന്ന ബാറിലെ ജീവനക്കാരും യുവാക്കളും തമ്മില്‍ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇവരെ ബാറിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് രാത്രിയിൽ…
Read More »