Food

ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ നമ്മെ രോഗിയാക്കും, ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണത്; കൂടുതൽ വിവരങ്ങള്‍ അറിയുക

  ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നത് മലയാളിയുടെ ശീലമായി മാറിയിട്ടുണ്ട്. ജോലിക്ക് പോകുന്ന പലരും പിറ്റേദിവസം കഴിക്കുന്നതിനായി പലപ്പോഴും രാത്രിയില്‍ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. തിരക്കുപിടിച്ച ജീവിത രീതിയും  സമയക്കുറവും കാരണം ആളുകള്‍ ചിലപ്പോള്‍  മൂന്നും നാലും ദിവസങ്ങൾ വരെ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ചിട്ട്  കഴിക്കും, എന്നാല്‍ ഈ ശീലം നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒട്ടേറെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നതു മൂലമുള്ള ദോഷങ്ങള്‍

Signature-ad

1 ഭക്ഷ്യവിഷബാധയുണ്ടാകാം

നനഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, ഫ്രിഡ്ജില്‍ അസംസ്‌കൃത മാംസം സൂക്ഷിക്കുമ്പോൾ അതില്‍ നിന്ന് വരുന്ന ദ്രാവകം മറ്റ് പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും വീഴാം, അതിനാല്‍ അതില്‍ ബാക്ടീരിയ വളരും, ആ ഭക്ഷണം കഴിച്ചാല്‍, വയറ്റിൽ അണുബാധയ്ക്കും കാരണമാകും. കൂടാതെ ഭക്ഷ്യവിഷബാധയ്ക്കും സാധ്യത ഉണ്ട്.

2. പോഷകങ്ങള്‍ നഷ്ടപ്പെടുന്നു

ഭക്ഷണം ഫ്രിഡ്ജില്‍ ദീര്‍ഘനേരം സൂക്ഷിക്കുന്നതിലൂടെ അതിലെ എല്ലാ പോഷകങ്ങളും പതുക്കെ അപ്രത്യക്ഷമാകും. ഈ ഭക്ഷണത്തിലെ  വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടുന്നു. പോഷകങ്ങളില്ലാത്ത അത്തരം ഭക്ഷണം കഴിക്കുന്നത് നമ്മുടെ പേശികളെ ദുര്‍ബലപ്പെടുത്താനുള്ള സാധ്യതയുണ്ട്.

3. ഭക്ഷണം പഴകും

പഴകിയ ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്. പഴകിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്. കഴിയുന്നിടത്തോളം, ഭക്ഷണം പാകം ചെയ്ത് പുതിയതായി കഴിക്കണം, പഴകിയ ഭക്ഷണം സാത്വികമല്ല. പുതിയ ഭക്ഷണം കഴിക്കുന്നതിലൂടെ, നമ്മുടെ ശരീരത്തില്‍ ഊര്‍ജം നിലനില്‍ക്കും, ശരീരത്തില്‍ ചടുലത അനുഭവപ്പെടുന്നു.

4 ഗ്യാസ്, ദഹനം, വയറിലെ അണുബാധ എന്നിവയ്ക്ക് കാരണമാകാം

  ഫ്രിഡ്ജ് ഉപയോഗിക്കുന്നുണ്ടെങ്കിലും അത് വൃത്തിയാക്കാന്‍ നമുക്ക് സമയം ലഭിക്കാറില്ല, അതുമൂലം ഫ്രിഡ്ജില്‍ കൊതുകുകളും ഈച്ചകളും പ്രാണികളും വളരാന്‍ ഇയാകുന്നു. ഈ പ്രാണികള്‍ ഭക്ഷണത്തെ ബാധിക്കുന്നു. അതുമൂലം ഭക്ഷണത്തില്‍ പലതരം ബാക്ടീരിയകള്‍ ഉണ്ടാകുകയും ഭക്ഷണം കേടാകുകയും ചെയ്യുന്നു, പക്ഷേ നമ്മള്‍ ഇതറിയാതെ ആ ഭക്ഷണം കഴിക്കുന്നു. മോശം ഭക്ഷണം കഴിക്കുന്നത് ഗ്യാസ്, ദഹനം, വയറിലെ അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

5 ഇത് ബാക്ടീരിയകളുടെ ഭവനമാണ്

ഫ്രിഡ്ജില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത് മൂലം വായു കടക്കാനുള്ള ഇടം ഇല്ലാതാവുന്നതിനാല്‍ ഭക്ഷണത്തില്‍ പലതരം ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

ശ്രദ്ധിക്കുക

അസംസ്‌കൃത ഭക്ഷണവും പാകം ചെയ്ത ഭക്ഷണവും പ്രത്യേകം ഫ്രിഡ്ജില്‍ സൂക്ഷിക്കണം. അസംസ്‌കൃത ഭക്ഷണത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ പാകം ചെയ്ത ഭക്ഷണത്തെ മലിനമാക്കും, ഭക്ഷണം വീണ്ടും ചൂടാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ അപകടകരമായ നിലയിലേക്ക് പെരുകും.

Back to top button
error: