Month: July 2023
-
Kerala
പന്തളത്ത് കടയുടെ ഷട്ടറിൽ കുരുങ്ങി വെള്ളിമൂങ്ങ
പന്തളം : അപൂർവമായി കാണപ്പെടുന്ന വെള്ളിമൂങ്ങ കടയുടെ ഷട്ടറിൽ കുരുങ്ങി. പന്തളം ജംഗ്ഷന് സമീപം കെ .ആർ മൊബൈൽ കടയുടെ ഷട്ടറിലാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ വെള്ളിമൂങ്ങയെ കണ്ടെത്തിയത്. കട തുറന്നപ്പോൾ ഷട്ടറിൽ അകപ്പെട്ട വെള്ളിമൂങ്ങ നിലത്ത് വീഴുകയായിരുന്നു. പിന്നീട് പറന്നുയരാൻ കഴിഞ്ഞില്ല. വെള്ളിമൂങ്ങയെ കാണാൻ പരിസരവാസികളും തടിച്ചു കൂടിയതോടെ കടയുടമ ശ്രീകുമാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിന്നീട് വെള്ളിമൂങ്ങയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
Read More » -
India
മഴയിലും മണ്ണിടിച്ചിലിലും ജമ്മുകശ്മീരില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു
ജമ്മു:മഴയിലും മണ്ണിടിച്ചിലിലും ജമ്മുകശ്മീരില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു.ജമ്മുവിലെ കഠുവയിലാണ് അപകടം. പൊലീസും കരസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സംയുക്തമായി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സിത്തിയില്‍ 13 വയസുകാൻ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മരണമടഞ്ഞു. 55 കാരിയും ഇവിടെ അപകടത്തില്‍ കൊല്ലപ്പെട്ടു. ദാഗറില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മറ്റൊരാളും കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.സുര്‍ജാനില്‍ രണ്ടു വീടുകള്‍ തകര്‍ന്ന് അഞ്ചുപേരാണ് മരിച്ചത്.
Read More » -
Kerala
സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണം;സെക്രട്ടേറിയറ്റിലേക്ക് നഴ്സുമാരുടെ കൂറ്റൻ റാലി
തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നഴ്സുമാരുടെ കൂറ്റൻ റാലി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പുതിയ മിനിമം വേതനം ഉടൻ പ്രഖ്യാപിക്കണമെന്നും ആരോഗ്യ മേഖലയില്‍ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എല്ലാ ജില്ലകളില്‍നിന്നുമായി ആയിരക്കണക്കിന് നഴ്സുമാര്‍ മാര്‍ച്ചില്‍ അണിനിരന്നു. കിള്ളിപ്പാലത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍, എസ്.യു.സി.ഐ ദേശീയ കമ്മിറ്റി അംഗം ജസ്റ്റിൻ, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രകാശ്, യു.എൻ.എ ദേശീയ സെക്രട്ടറി എം.വി. സുധീപ്, ഇന്റര്‍നാഷനല്‍ കോഓഡിനേറ്റര്‍ ജിതിൻ ലോഹി, സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ, സംസ്ഥാന ട്രഷറര്‍ ഇ.എസ്. ദിവ്യ, മുൻ ട്രഷറര്‍ ബിബിൻ എൻ പോള്‍, നാഷനല്‍ കോഓഡിനേറ്റര്‍ ജോള്‍ഡിൻ…
Read More » -
India
കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും; റയിൽവെ സ്‌റ്റേഷനുകളിൽ പ്രത്യേക കൗണ്ടറുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം ഉൾപ്പെടെയുള്ള റയിൽവെ സ്റ്റേഷനുകളിൽ കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കാൻ ഐആര്‍സിടിസി. ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്മെന്റില്‍ യാത്രചെയ്യുന്നവര്‍ക്കായാണ് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നത്.സ്റ്റേഷനില്‍ ജനറല്‍ കോച്ചുകള്‍ വരുന്ന ഭാഗത്താകും കൗണ്ടര്‍. 20 രൂപയ്ക്കു പൂരി-ബജി-അച്ചാര്‍ കിറ്റും 50 രൂപയ്ക്ക് സ്നാക് മീലും കിട്ടും. സ്നാക് മീലില്‍ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റര്‍ വെള്ളവും ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകളില്‍ കൗണ്ടര്‍ തുടങ്ങും. തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷനില്‍ മംഗളൂരു ജംക്‌ഷനിലും കൗണ്ടറുകളുണ്ടാകും. വിജയകരമാണെങ്കില്‍ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും.
Read More » -
India
പാകിസ്ഥാൻ യുവതിക്ക് ആറ് പാസ്പോര്‍ട്ടുകള്‍; പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും
ന്യൂഡൽഹി: പബ്ജി കളിയിലൂടെ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പ്രണയിച്ച് അനധികൃതമായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ സ്വദേശിനിയായ സീമ ഹൈദർ എന്ന യുവതിയുടെ പക്കൽ നിന്നും ആറ് പാസ്പോർട്ടുകൾ കണ്ടെടുത്തു. ഇതില്‍ ഒരെണ്ണത്തിലെ വിലാസവും പൂര്‍ണവുമല്ല. ഇതോടെ ഇത് സംബന്ധിച്ച കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.നിലവിൽ ഉത്തര്‍പ്രദേശ് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സ്ക്വാഡും സീമ ഹൈദറിനെ ചോദ്യം ചെയ്യുന്നുണ്ട്. സീമയുടെ പക്കല്‍ നിന്ന് രണ്ട് വീഡിയോ കാസറ്റുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കാസറ്റിലെ ഉള്ളടക്കം എന്തെന്ന് വ്യക്തമല്ല.യുവതിയുടെ സഹോദരനുൾപ്പടെ രണ്ടു പേർ പാക്കിസ്ഥാൻ സൈന്യത്തിൽ ഉദ്യോഗസ്ഥരാണ്. അടുത്തിടെയാണ് സീമ ഹൈദര്‍ എന്ന മുപ്പതുകാരി ഇന്ത്യയിലെത്തിയത്.പബ്ജിയിലൂടെ പരിചയപ്പെട്ട, ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന കാമുകൻ സച്ചിൻ മീണയെ (25) വിവാഹം കഴിക്കാനാണ് നാല് മക്കള്‍ക്കൊപ്പം അനധികൃതമായി ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്.ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു.സച്ചിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് യുവതി…
Read More » -
Health
101 നാട്ടു ചികിത്സകള്‍
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക 9. കഫക്കെട്ടിന് – ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും…
Read More » -
Food
ബാക്കി വന്ന ചോറ് മതി; നല്ല ടേസ്റ്റി യെമനി റൊട്ടി ഉണ്ടാക്കാം
നല്ല ടേസ്റ്റിയാണ് യെമനി റൊട്ടി. വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ റൊട്ടിയുടെ രുചിയ്ക്ക് മുന്നില്‍ പൊറോട്ടയും ബട്ടര്‍ നാനുമൊക്കെ മാറിനില്‍ക്കും.യെമനി റൊട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒന്നര കപ്പ് ചോറ്, മുക്കാല്‍ കപ്പ് വെള്ളം എന്നിവ മിക്സി ജാറിലിട്ട് നന്നായി അരച്ചെടുക്കണം. ഇനി മറ്റൊരു പാത്രത്തില്‍ മൂന്ന് കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, അരച്ചുവച്ചിരിക്കുന്ന ചോറ് എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് നന്നായി കുഴച്ചെടുത്ത് കുറച്ച് എണ്ണ തടവി അര മണിക്കൂര്‍ വയ്ക്കണം. ഇനി ഇത് ഉരുളകളാക്കിയെടുത്ത് ചപ്പാത്തിപോലെ പരത്തിയെടുക്കണം. ശേഷം ഇതിന്റെ ഓരോവശവും മടക്കി അല്‍പ്പം എണ്ണ തടവിയെടുക്കണം. ഇത്തരത്തില്‍ നാലുവശവും മടക്കണം. ഇനി അല്‍പ്പം മാവ് വിതറി ചതുരത്തില്‍ പരത്തിയെടുക്കാം. ഇത് പാനിലിട്ട് എണ്ണതടവി രണ്ടുവശവും ചുട്ടെടുക്കാം. നല്ല ടേസ്റ്റി യെമനി റൊട്ടി റെഡിയായി.
Read More » -
NEWS
വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് കൊടിയേറും
വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഓസ്ട്രേലിയയും ന്യൂസീലൻഡും സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 8 ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലൻഡും നോര്‍വേയും ഏറ്റുമുട്ടും. വൈകുന്നേരം 3.30ന് ഗ്രൂപ്പ് ബിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയ അയര്‍ലൻഡിനെ നേരിടും. ഓഗസ്റ്റ് 20 ന് സിഡ്‌നിയിലെ ഒളിമ്ബിക് പാര്‍ക്കിലാണ് കലാശ പോരാട്ടം നടക്കുക. 4 തവണ കിരീടം നേടിയ അമേരിക്കയാണ് നിലവിലെ ചാമ്ബ്യന്മാര്‍.
Read More » -
India
ലോക പാസ്പോർട്ട് റാങ്കിങ്ങില്‍ സിംഗപ്പൂർ ഒന്നാം സ്ഥാനത്ത്; ഇന്ത്യ എൺപതാം സ്ഥാനത്ത്
ലോക പാസ്പോർട്ട് റാങ്കിങ്ങില്‍ സിംഗപ്പൂർ ഒന്നാം സ്ഥാനത്ത്.ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവയാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം പങ്കിടുന്നത്.ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ സ്ഥാനം 80 -ാമതാണ്.യഥാക്രമം 101, 102, 103 റാങ്കുകള്‍ നേടി സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ളത്. പാകിസ്താൻ നൂറാം സ്ഥാനത്ത് ആണുള്ളത്. ഒന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 192 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും.ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 57 സ്ഥലങ്ങളാണ് സന്ദര്‍ശിക്കാന്‍ അനുമതി.
Read More » -
Kerala
വളരെ വേഗം ജോലി;മെഡിക്കല്‍ കോഡിങ് ആൻഡ് ബില്ലിംഗിനെപ്പറ്റി അറിയാം
കോവിഡാനന്തര ലോകത്ത് ആതുര ശുശ്രുഷ രംഗത്തെ പല പ്രധാന തൊഴിലുകള്‍ക്കും പ്രസക്തി വര്‍ധിച്ചിട്ടുണ്ട്.ഇവയിലൊന്നാണ് മെഡിക്കല്‍ കോഡിങ് ആൻഡ് ബില്ലിംഗ്. വളരെ വേഗം ജോലി ലഭിക്കുന്നതും മികച്ച പ്രതിഫലവുമുള്ള ഒരു തൊഴിലാണിത്. ഈ രംഗത്തെ അവസരങ്ങള്‍ കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള അവതരിപ്പിച്ച സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കല്‍ കോഡിങ് ആൻഡ് ബില്ലിംഗ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. പൂര്‍ണമായും ഓണ്‍ലൈൻ കോഴ്സാണിത്. 60 ശതമാനം മാര്‍ക്കോടെയുള്ള സയൻസ് ബിരുദമാണ് യോഗ്യത. 254 മണിക്കൂറാണ് കോഴ്സിന്റെ ദൈര്‍ഘ്യം. കോഴ്സ് ഫീസ് 28,733 രൂപയാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 70 ശതമാനം പേര്‍ക്കും അസാപ് കേരള തൊഴില്‍ ഉറപ്പ് നല്‍കുന്നു.കൊച്ചിൻ ഷിപ്യാര്‍ഡിന്റെ സിഎസ്‌ആര്‍ ഫണ്ടിന്റെ സഹായത്തോടെ എറണാകുളം ജില്ലയിലെ വനിതകള്‍ക്ക് മാത്രമായി സ്കോളര്‍ഷിപ് സൗകര്യവുമുണ്ട്.മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്കില്‍ ലോണ്‍ സൗകര്യവും അസാപ് കേരള ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ വിവരങ്ങള്‍ കോഡുകളായി രേഖപ്പെടുത്തുകയും ഭാവി ആവശ്യങ്ങള്‍ക്കുള്ള വിവരശേഖരമാക്കി സൂക്ഷിക്കുകയുമാണ് മെഡിക്കല്‍ കോഡറുടെ പ്രധാന…
Read More »