സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പുതിയ മിനിമം വേതനം ഉടൻ പ്രഖ്യാപിക്കണമെന്നും ആരോഗ്യ മേഖലയില്‍ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
എല്ലാ ജില്ലകളില്‍നിന്നുമായി ആയിരക്കണക്കിന് നഴ്സുമാര്‍ മാര്‍ച്ചില്‍ അണിനിരന്നു. കിള്ളിപ്പാലത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍, എസ്.യു.സി.ഐ ദേശീയ കമ്മിറ്റി അംഗം ജസ്റ്റിൻ, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രകാശ്, യു.എൻ.എ ദേശീയ സെക്രട്ടറി എം.വി. സുധീപ്, ഇന്റര്‍നാഷനല്‍ കോഓഡിനേറ്റര്‍ ജിതിൻ ലോഹി, സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ, സംസ്ഥാന ട്രഷറര്‍ ഇ.എസ്. ദിവ്യ, മുൻ ട്രഷറര്‍ ബിബിൻ എൻ പോള്‍, നാഷനല്‍ കോഓഡിനേറ്റര്‍ ജോള്‍ഡിൻ ഫ്രാൻസിസ് എന്നിവര്‍ സംസാരിച്ചു.