KeralaNEWS

വളരെ വേഗം ജോലി;മെഡിക്കല്‍ കോഡിങ് ആൻഡ് ബില്ലിംഗിനെപ്പറ്റി അറിയാം

കോവിഡാനന്തര ലോകത്ത് ആതുര ശുശ്രുഷ രംഗത്തെ പല പ്രധാന തൊഴിലുകള്‍ക്കും പ്രസക്തി വര്‍ധിച്ചിട്ടുണ്ട്.ഇവയിലൊന്നാണ് മെഡിക്കല്‍ കോഡിങ് ആൻഡ് ബില്ലിംഗ്.

വളരെ വേഗം ജോലി ലഭിക്കുന്നതും മികച്ച പ്രതിഫലവുമുള്ള ഒരു തൊഴിലാണിത്. ഈ രംഗത്തെ അവസരങ്ങള്‍ കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള അവതരിപ്പിച്ച സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കല്‍ കോഡിങ് ആൻഡ് ബില്ലിംഗ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം.

പൂര്‍ണമായും ഓണ്‍ലൈൻ കോഴ്സാണിത്. 60 ശതമാനം മാര്‍ക്കോടെയുള്ള സയൻസ് ബിരുദമാണ് യോഗ്യത. 254 മണിക്കൂറാണ് കോഴ്സിന്റെ ദൈര്‍ഘ്യം. കോഴ്സ് ഫീസ് 28,733 രൂപയാണ്.

Signature-ad

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 70 ശതമാനം പേര്‍ക്കും അസാപ് കേരള തൊഴില്‍ ഉറപ്പ് നല്‍കുന്നു.കൊച്ചിൻ ഷിപ്യാര്‍ഡിന്റെ സിഎസ്‌ആര്‍ ഫണ്ടിന്റെ സഹായത്തോടെ എറണാകുളം ജില്ലയിലെ വനിതകള്‍ക്ക് മാത്രമായി സ്കോളര്‍ഷിപ് സൗകര്യവുമുണ്ട്.മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്കില്‍ ലോണ്‍ സൗകര്യവും അസാപ് കേരള ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗികളുടെ വിവരങ്ങള്‍ കോഡുകളായി രേഖപ്പെടുത്തുകയും ഭാവി ആവശ്യങ്ങള്‍ക്കുള്ള വിവരശേഖരമാക്കി സൂക്ഷിക്കുകയുമാണ് മെഡിക്കല്‍ കോഡറുടെ പ്രധാന ജോലി. ഇന്ത്യയില്‍ നിലവില്‍ ഈ മേഖലയില്‍ ഒട്ടേറെ ഒഴിവുകള്‍ ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999713

Back to top button
error: