നല്ല ടേസ്റ്റിയാണ് യെമനി റൊട്ടി. വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ റൊട്ടിയുടെ രുചിയ്ക്ക് മുന്നില്‍ പൊറോട്ടയും ബട്ടര്‍ നാനുമൊക്കെ മാറിനില്‍ക്കും.യെമനി റൊട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഒന്നര കപ്പ് ചോറ്, മുക്കാല്‍ കപ്പ് വെള്ളം എന്നിവ മിക്സി ജാറിലിട്ട് നന്നായി അരച്ചെടുക്കണം. ഇനി മറ്റൊരു പാത്രത്തില്‍ മൂന്ന് കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, അരച്ചുവച്ചിരിക്കുന്ന ചോറ് എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് നന്നായി കുഴച്ചെടുത്ത് കുറച്ച് എണ്ണ തടവി അര മണിക്കൂര്‍ വയ്ക്കണം.
ഇനി ഇത് ഉരുളകളാക്കിയെടുത്ത് ചപ്പാത്തിപോലെ പരത്തിയെടുക്കണം. ശേഷം ഇതിന്റെ ഓരോവശവും മടക്കി അല്‍പ്പം എണ്ണ തടവിയെടുക്കണം. ഇത്തരത്തില്‍ നാലുവശവും മടക്കണം. ഇനി അല്‍പ്പം മാവ് വിതറി ചതുരത്തില്‍ പരത്തിയെടുക്കാം. ഇത് പാനിലിട്ട് എണ്ണതടവി രണ്ടുവശവും ചുട്ടെടുക്കാം. നല്ല ടേസ്റ്റി യെമനി റൊട്ടി റെഡിയായി.