IndiaNEWS

ലോക പാസ്പോർട്ട് റാങ്കിങ്ങില്‍ സിംഗപ്പൂർ ഒന്നാം സ്ഥാനത്ത്; ഇന്ത്യ എൺപതാം സ്ഥാനത്ത്

ലോക പാസ്പോർട്ട് റാങ്കിങ്ങില്‍ സിംഗപ്പൂർ ഒന്നാം സ്ഥാനത്ത്.ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവയാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം പങ്കിടുന്നത്.ജപ്പാനാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ സ്ഥാനം 80 -ാമതാണ്.യഥാക്രമം 101, 102, 103 റാങ്കുകള്‍ നേടി സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ളത്. പാകിസ്താൻ നൂറാം സ്ഥാനത്ത് ആണുള്ളത്.

Signature-ad

ഒന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ‌ 192 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും.ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ വിസയില്ലാതെ 57 സ്ഥലങ്ങളാണ് സന്ദര്‍ശിക്കാന്‍ അനുമതി.

Back to top button
error: