Month: July 2023

  • Kerala

    ഉസ്ബെക്കിസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ഇംഗ്ലീഷ് ഭാഷാ അധ്യാപകരുടെ സൗജന്യ നിയമനം

    തിരുവനന്തപുരം:കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഉസ്ബെക്കിസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ഇംഗ്ലീഷ് ഭാഷാ അധ്യാപകരുടെ സൗജന്യ നിയമനം. 200 ഒഴിവുകളാണ് ഉള്ളത്. വാക്ക്-ഇൻ ഇന്റര്‍വ്യൂ 2023 ജൂലൈ 21 ന് നടക്കും. യോഗ്യത: ഭാഷാശാസ്ത്രം (linguistics), പ്രായോഗിക ഭാഷാശാസ്ത്രം (Applied Linguistics) / വിദേശ ഭാഷാ വിദ്യാഭ്യാസം (Foreign language education) എന്നിവയിലേതിലെങ്കിലും ബിരുദം അല്ലെങ്കില്‍ TESOL, CELTA, DELTA, TEFL, Trinity CertTESOL, PTE, OTTP, DipTESOL എന്നീ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ടെസ്റ്റുകളില്‍ ഏതിലെങ്കിലും സര്‍ട്ടിഫിക്കറ്റ് CEFR C1 ലെവല്‍ നേടിയിരിക്കണം. കൂടാതെ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. പ്രതിമാസ ശമ്ബളം: $1500 – $3000 (INR 1.2 Lakhs – 2.46 lakhs). പ്രായ പരിധി: 21-56 വയസ്സ്. ആകര്‍ഷകമായ ശമ്ബളം കൂടാതെ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.   താല്പര്യമുള്ളവര്‍ ബയോഡേറ്റ, ഒറിജിനല്‍ പാസ്പോര്‍ട്ട്, യോഗ്യതയുടെയും പ്രവൃത്തി…

    Read More »
  • Kerala

    ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂറുകള്‍ പിന്നിട്ട് കോട്ടയത്തേക്ക്

    കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂറുകള്‍ പിന്നിട്ട് കോട്ടയത്തേക്ക്. 10 മണിക്കൂറുകള്‍ കൊണ്ട് കോട്ടയത്ത് എത്താൻ നിശ്ചയിച്ചിരുന്ന വിലാപയാത്രയ്‌ക്ക് 23 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ചങ്ങനാശേരിയില്‍ എത്തിച്ചേരാൻ മാത്രമേ സാധിച്ചിട്ടേയുള്ളു.ഇന്നലെ വൈകിട്ട് ആറ് മണിയോടെ കോട്ടയം ഡിസിസി ഓഫീസില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിച്ചിരുന്നത്. രാത്രി വൈകിയും വഴിയിടങ്ങളില്‍ വൻ ജനാവലിയാണ് മുൻ മുഖ്യമന്ത്രിയെ അവസാനമായി കാണാൻ കാത്തുനിന്നത്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍, പന്തളം,തിരുവല്ല  എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാൻ അവസരം ഒരുക്കിയിരുന്നു. ഇന്ന് കോട്ടയം ഡിസിസി ഓഫീസിലും തിരുനക്കര മൈതാനത്തും പുതുപ്പള്ളിയിലെ വസതിയിലും പൊതുദര്‍ശനം ഉണ്ടാകും. ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. അന്ത്യാഭിലാഷ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയാകും സംസ്‌കാര ചടങ്ങുകള്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് സംസ്‌കാരം.

    Read More »
  • Kerala

    ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചങ്ങനാശ്ശേരിയിൽ, ജനനായകനെ കാത്ത് ജന്മനാട്, 23 മണിക്കൂർ പിന്നിട്ട് വിലാപയാത്ര

        കോട്ടയം: ഇന്നലെ രാവിലെ ഏഴേകാലോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന്  ആരംഭിച്ച വിലാപയാത്ര ചെങ്ങനാശേരിയിലെത്തി.  23 മണിക്കൂർ എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ, ഈ സമയക്രമം പാലിക്കാൻ കഴിഞ്ഞില്ല.  ഡി.സി.സി. ഓഫീസിലെ പൊതുദർശനം കഴിഞ്ഞ് തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദർശനം നിശ്ചയിച്ചിരുന്നു. ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനസാഗരത്തിൽ അലിഞ്ഞുതന്നെ. അർധരാത്രി കഴിഞ്ഞിട്ടും  വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. അർധരാത്രിയിലും മഴയിലും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.   എട്ടു മണിക്കൂറോളം എടുത്താണ് വിലാപയാത്ര തിരുവനന്തപുരം ജില്ല താണ്ടിയത്. വഴിയോരങ്ങളില്‍ ജനലക്ഷങ്ങൾ കാത്തുനില്‍ക്കുന്നതിനാൽ വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്. പ്രത്യേകം…

    Read More »
  • India

    ഡെപ്യൂട്ടി സ്പീക്ക‍ർക്ക് നേരെ പേപ്പ‍ർ വലിച്ചെറിഞ്ഞതിന് കർണാടക നിയമസഭയിലെ പത്ത് ബിജെപി എംഎൽഎമാ‍ർക്ക് സസ്പെൻഷൻ

    ബം​ഗളൂരു: ഡെപ്യൂട്ടി സ്പീക്ക‍ർക്ക് നേരെ പേപ്പ‍ർ വലിച്ചെറിഞ്ഞതിന് കർണാടക നിയമസഭയിലെ പത്ത് ബിജെപി എംഎൽഎമാ‍ർക്ക് സസ്പെൻഷൻ. സ്പീക്കർ ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലമാനിയുടെ നേർക്ക് പേപ്പർ എറിഞ്ഞതിനാണ് നടപടി. ഈ സമ്മേളനം കഴിയുന്നത് വരെയാണ് സസ്പെൻഷൻ. സഭാ സമ്മേളനത്തിനിടെ ഉച്ചഭക്ഷണം കഴിക്കാൻ സ്പീക്കർ വിസമ്മതിച്ചതിൽ ബിജെപി എംഎൽഎമാർ അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെ നിയമസഭയിൽ ബഹളമുണ്ടാവുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷം സഭയിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് സർക്കാരിനെതിരായ പ്രതിഷേധം ബിജെപി കടുപ്പിച്ചത്. ഇതിനിടെയാണ് ഉച്ചഭക്ഷണത്തിന് ഇടവേളയില്ലെന്നും ബജറ്റ് അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്നും സ്പീക്കർ യു ടി ഖാദറിന്റെ അഭാവത്തിൽ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചത്. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനായി 30 ഐഎഎസ് ഉദ്യോഗസ്ഥരെ കോൺഗ്രസ് സഖ്യ നേതാക്കളെ സേവിക്കാൻ നിയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപിയും ജെഡിഎസും പ്രതിഷേധിക്കുന്നത്. ബഹളത്തിനിടെ ചെയറിനും ഡെപ്യൂട്ടി സ്പീക്കർക്കും നേരെ…

    Read More »
  • Crime

    പുതുപ്പള്ളി സ്വദേശിയായ ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

    കോട്ടയം: പുതുപ്പള്ളി സ്വദേശിയായ ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ കടിയൻതുരുത്ത് ഭാഗത്ത് പുത്തൻവീട് വീട്ടിൽ റെജി പി.ജോൺ (56) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 8:00 മണിയോടുകൂടി അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം നടത്തിയത്. ഇതിനുശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയും ചെയ്തു.പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വാകത്താനത്ത് നിന്നും പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, മുഹമ്മദ്‌ നൌഷാദ് ,തോമസ് അബ്രഹാം, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത് എ.വി, വിപിൻ ബി, അജീഷ് ജോസഫ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ്…

    Read More »
  • Crime

    വൈക്കത്ത് മോഷണക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

    വൈക്കം: വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലയോലപ്പറമ്പ് കിഴക്കേപ്പുറം ഭാഗത്ത് നടുത്തുരുത്തേൽ വീട്ടിൽ വിഷ്ണു തിലകൻ (27), ശരത് തിലകൻ (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പെരുന്തുരുത്ത് സ്വദേശിയുടെ കൊടുതുരുത്ത് തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ ഘടിപ്പിച്ചിരുന്ന 28,000 രൂപ വില വരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് ഇരുവരെയും പിടികൂടുകയുമായിരുന്നു. മോഷണം ചെയ്ത മോട്ടോർ എൻജിൻ ഇവരുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ.ആർ, എസ്.ഐ കുഞ്ഞുമോൻ തോമസ്, സജി കുര്യാക്കോസ്, പ്രദീപ്, സിജി ബി, സി.പി.ഓ മാരായ സുദീപ്, സുധീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

    Read More »
  • Local

    ഉമ്മൻചാണ്ടിയുടെ സംസ്കാരം; കോട്ടയത്തെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി

    കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിക്ക് ആദര സൂചകമായി നാളെ കട മുടക്കം ആയിരിക്കുമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളും ബേക്കറികളും മെഡിക്കൽ ഷോപ്പുകളും തുറക്കുമെന്നും മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു.

    Read More »
  • India

    തക്കാളിക്ക് നാളെ മുതൽ സബ്‌സിഡി നിരക്ക്; വില 70 രൂപയായി കുറച്ച് കേന്ദ്രം

    ദില്ലി: കുതിച്ചുയരുന്ന തക്കാളി വിലയിൽ സാധാരണക്കാർക്ക് ആശ്വാസം പകരാൻ സബ്‌സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 70 രൂപയായി കുറച്ച് കേന്ദ്രം. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കേന്ദ്രസർക്കാർ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കുന്നത്. ദില്ലി, ലഖ്‌നൗ, പട്‌ന തുടങ്ങി രാജ്യത്തെ വൻന​ഗരങ്ങളിൽ സഹകരണ സ്ഥാപനങ്ങളായ നാഫെഡും എൻസിസിഎഫുമാണ് തക്കാളി സബ്‌സിഡി നിരക്കിൽ നൽകുന്നത്. 2023 ജൂലൈ 20 മുതൽ ആയിരിക്കും തക്കാളി കിലോയ്ക്ക് 70 രൂപയ്ക്ക് ലഭിക്കുക. ഒരാൾക്ക് രണ്ട് കിലോ തക്കാളി മാത്രമേ വാങ്ങാൻ കഴിയു. നാളെ മുതൽ 70 രൂപ നിരക്കിൽ തക്കാളി വിൽക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് കാർഷിക വിപണന ഏജൻസികളായ എൻസിസിഎഫിനും നാഫെഡിനും നിർദ്ദേശം നൽകിയിട്ടുണ്ട്. എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി ആദ്യം കിലോയ്ക്ക് 90 രൂപയ്ക്കും പിന്നീട് ജൂലായ് 16 മുതൽ 80 രൂപയ്ക്കും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയിരുന്നു. തക്കാളി വില ഉയർന്നതോടെ പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര…

    Read More »
  • Kerala

    ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി രോഗികളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ചികിത്സാ ആനുകൂല്യങ്ങൾക്കായി രോഗികളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്‌കീമുകളെല്ലാം ഏകജാലകം വഴിയുള്ള സൗകര്യമൊരുക്കണം. കാസ്പിൽ അർഹരായവർക്ക് നാഷണൽ വെബ്‌സൈറ്റ് ഡൗൺ ആയത് കാരണം ബുദ്ധിമുട്ട് വരരുതെന്നും. കാസ്പ് ഗുണഭോക്താക്കൾക്ക് നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് ലഭിക്കുന്നില്ലെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു. മരുന്നുകൾ പുറത്ത് നിന്നും എഴുതുന്നതും ഫാർമസിയിൽ സ്റ്റോക്കുള്ള മരുന്നുകൾ പോലും കൊടുക്കാൻ തയ്യാറാകാത്തതും അടിയന്തരമായി അന്വേഷിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം വൈകുന്നരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറിൽ വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫൽ ചെയ്യുന്നതിന് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മെഡിക്കൽ കോളേജിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതാണ്. റഫറലും ബാക്ക് റഫറലും ഫലപ്രദമായി…

    Read More »
  • India

    തിരക്കേറിയ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കായി കമ്പാർട്ട്മെന്റ് ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ

    മുംബൈ: തിരക്കേറിയ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കായി കമ്പാർട്ട്മെന്റ് ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ. റിസർവ് ചെയ്‌ത ലേഡീസ് കോച്ചുകളെപ്പോലെ മുതിർന്ന പൗരന്മാർക്കുള്ള കമ്പാർട്ട്മെന്റുകൾ ഒരുക്കാനാണ് പദ്ധതി. 2022-ൽ സമർപ്പിച്ച ഒരു പൊതുതാൽപ്പര്യ ഹർജിക്ക് മറുപടിയായി, ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി ഒരു കമ്പാർട്ട്മെന്റ് നൽകുന്ന കാര്യം പരിഗണിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. കണക്കുകൾ അനുസരിച്ച്, മുംബൈയിലെ സബർബൻ ട്രെയിനുകളിൽ പ്രതിദിനം ഏകദേശം 50,000 പ്രായമായ യാത്രക്കാർ യാത്ര ചെയ്യുന്നുണ്ട്. പലർക്കും ഇരിക്കാൻ പോലും കഴിയാറില്ല. കാരണം കാരണം സെക്കൻഡ് ക്ലാസിലെ മുതിർന്നവർക്കായി നീക്കിവച്ചിരിക്കുന്നത് പരിമിതമായ 14 സീറ്റുകൾ മാത്രമാണ്. അടുത്തിടെ, മുതിർന്ന പൗരന്മാർക്കായി ഒരു കമ്പാർട്ടുമെന്റിന്റെ ആവശ്യകതയും അതിന്റെ റിസർവേഷനും സംബന്ധിച്ച് റെയിൽവേ ബോംബെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലഗേജ് കമ്പാർട്മെന്റ് കുറച്ച് മുതിർന്ന പൗരന്മാർക്കായി നൽകാനുള്ള നിർദേശവും പരിഗണയിലാണ്. കാരണം കമ്പാർട്ടുമെന്റുകളിലെ 90 ശതമാനത്തോളം യാത്രക്കാരും പൊതുവിഭാഗത്തിൽ പെട്ടവരാണ്. ചരക്ക് കൊണ്ടുപോകുന്നവർ ബാക്കിയുള്ള 10 ശതമാനം മാത്രമാണെന്നും…

    Read More »
Back to top button
error: