Month: July 2023
-
India
ഗുജറാത്തില്‍ ആഡംബര കാര്‍ ജനക്കൂട്ടത്തിനു മേല്‍ പാഞ്ഞുകയറി ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്:ഗുജറാത്തില്‍ ആഡംബര കാര്‍ ജനക്കൂട്ടത്തിനു മേല്‍ പാഞ്ഞുകയറി 9 പേര്‍ക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ സര്‍ഖേജ്- ഗാന്ധിനഗര്‍ ദേശീയപാതയില്‍ ഐകോണ്‍ മേല്‍പ്പാലത്തിലാണ് പുലര്‍ച്ചെ 1.15 ഓടെ അപകടമുണ്ടായത്. അപകടമുണ്ടായ സ്ഥലത്ത് തടിച്ചുകൂടിയ ആളുകള്‍ക്കിടയിലേക്കാണ് മറ്റൊരു കാര്‍ പാഞ്ഞ് കയറിയത്. മരിച്ചവരില്‍ ഒരാള്‍ പോലീസ് കോണ്‍സ്റ്റബിളാണ്. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read More » -
Kerala
ബസുടമയെ മര്‍ദ്ദിച്ച സംഭവം; കോടതിയലക്ഷ്യ കേസില്‍ സിഐടിയു നേതാവ് നേരിട്ട് ഹാജരാകണം
കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമ രാജ്‌മോഹനനെ ആക്രമിച്ച സിഐടിയു നേതാവിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. പോലീസ് സംരക്ഷണത്തിലുള്ള ഉത്തരവ് നിലനില്‍ക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത്. ജില്ലാ മോട്ടോര്‍ മെക്കാനിക്ക് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) നേതാവ് കെആര്‍ അജയ്ക്കാണു കോടതി നിര്‍ദ്ദേശം. സ്വമേധയാ കക്ഷി ചേര്‍ത്താണ് നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദ്ദേശം നല്‍കിയത്. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ബസുടമയെ അജയ് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഓഗസ്റ്റ് രണ്ടിനു വിഷയം കോടതി വീണ്ടും പരിഗണിക്കും. പോലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച ഡിവൈഎസ്പിയും കുമരകം എസ്എച്ച്ഒയും ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. ഇവര്‍ ഇനി ഹാജാരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ നല്‍കുമെന്നും സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ടിബി ഹൂദ് വിശദീകരിച്ചു. പോലീസ് വീഴ്ചയെക്കുറിച്ചുള്ള അന്വേഷണം എന്തായി എന്ന് കോടതി ആരാഞ്ഞു. ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും അപ്രതീക്ഷിത ആക്രമണമാണ്…
Read More » -
NEWS
വനിതാ ഫുട്ബോള്‍ ലോകകപ്പ് വേദിയ്ക്ക് സമീപം വെടിവെപ്പ്, രണ്ടുപേര്‍ കൊല്ലപ്പെട്ടു
വെല്ലിങ്ടണ്‍: 2023 വനിതാ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ന്യൂസീലന്‍ഡില്‍ വെടിവെപ്പ്. ഉദ്ഘാടന മത്സരം നടക്കുന്ന ഓക്ക്ലന്‍ഡിലാണ് വെടിവെപ്പുണ്ടായത്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ താമസിച്ച ഹോട്ടലിന്റെ തൊട്ടടുത്താണ് വെടിവെപ്പുണ്ടായത്. താരങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് ന്യൂസീലന്‍ഡ് പോലീസ് അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫിലിപ്പീന്‍സ്, നോര്‍വേ എന്നീ ടീമുകള്‍ താമസിച്ച ഹോട്ടലിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. വനിതാ ലോകകപ്പിന് ന്യൂസീലന്‍ഡും ഓസ്ട്രേലിയയുമാണ് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആശങ്കപ്പെടാനൊന്നുമില്ലെന്നും ടൂര്‍ണമെന്റ് മുന്‍കൂട്ടി നിശ്ചിയച്ച പ്രകാരം നടക്കുമെന്നും ന്യൂസീലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. വനിതാ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിനാണ് ഇന്ന് ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലന്‍ഡിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസീലന്‍ഡ് മുന്‍ ചാമ്പ്യന്മാരായ നോര്‍വെയെ നേരിടും. 32 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുന്നത്.
Read More » -
Crime
ബസില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചു, തലയില്‍ തുപ്പി; സ്ഥിരം ശൈല്യക്കാരനായ യുവാവിനെ ഓടിച്ചിട്ടു പിടിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച അനന്തു പെണ്‍കുട്ടിയുടെ തലയില്‍ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി ബഹളം വച്ചു. ഇതോടെ അനന്തു ബസില്‍ നിന്നു ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പോലീസും പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം. ബസില്‍ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയല്‍ ഏലായിലേക്ക് അനന്തു ചാടിയതോടെ മുട്ടോളം ചേറില്‍ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാല്‍ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവര്‍ മുന്നറിയിപ്പു നല്‍കിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു. ഇയാള്‍ പതിവായി ബസില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
മുച്ചക്ര സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് അപകടം: ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു
തിരുവനന്തപുരം: ഭര്‍ത്താവ് ഓടിച്ചിരുന്ന മുച്ചക്ര വാഹനത്തിലിരുന്ന് യാത്ര ചെയ്യവെ കാറിടിച്ച് മരിച്ച മുഹമ്മ താമരപ്പള്ളില്‍ വീട്ടില്‍ മഞ്ജുവിന് പിന്നാലെ ഭര്‍ത്താവ് ദിലീപും മരിച്ചു. ഭിന്നശേഷിക്കാരനായ ദിലീപ് ഓടിച്ച സ്‌കൂട്ടറിന്റെ പിന്നില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. തിരുവല്ലം ഭാഗത്തുനിന്നു ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ മഞ്ജു കാറിന് അടിയിലായി. ദിലീപ് റോഡിന്റെ മറ്റൊരു വശത്തേക്കു തെറിച്ചു വീണു. കാര്‍ മറിച്ചിട്ട് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനം ഓടിച്ച തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചിരുന്നു. ഫോര്‍ട്ട് പോലീസ് കേസ് എടുത്തു. ദിലീപിന് ആറു മാസം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അറ്റന്ററായി ജോലി കിട്ടിയതിനെത്തുടര്‍ന്ന് പാങ്ങപ്പാറയില്‍ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു ഇവര്‍. മക്കള്‍: രാഹുല്‍, ദേവിക.
Read More » -
India
ഓട്ടോറിക്ഷയില്‍ യാത്ര നടത്തുന്നവര്‍ക്ക് തക്കാളി സൗജന്യം; ഓഫറുമായി ഡ്രൈവർ
ഓട്ടോറിക്ഷയിൽ യാത്ര നടത്തുന്നവര്‍ക്ക് തക്കാളി സൗജന്യമായി നൽകുമെന്ന് ഓട്ടോഡ്രൈവർ. ചണ്ഡീഗഢിലുള്ള ഓട്ടോ ഡ്രൈവര്‍ അനില്‍ കുമാറാണ് തന്റെ ഓട്ടോയിലെ യാത്രക്കാര്‍ക്കായി ഓഫര്‍ മുന്നോട്ടുവച്ചത്. ഓട്ടോയില്‍ അഞ്ച് യാത്രകള്‍ നടത്തുന്നവര്‍ക്ക് ഒരു കിലോ തക്കാളിയാണ് അനില്‍ സൗജന്യമായി നല്‍കുന്നത്. ഓട്ടോ ഓടിച്ചാണ് വരുമാനം കണ്ടെത്തുന്നതെന്നും, ഇത്തരം വ്യത്യസ്തമായ സേവനങ്ങളും ഓഫറുകളും നല്‍കുന്നത് തനിക്ക് വലിയ സംതൃപ്തി നല്‍കുന്നുവെന്നും അനില്‍ പറയുന്നു. തക്കാളി നല്‍കിയത് മാത്രമല്ല അനിലിന്റെ വ്യത്യസ്തതകള്‍. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹം സൈനികര്‍ക്കും, ആശുപത്രികളിലേക്ക് പോകുന്ന ഗര്‍ഭിണികള്‍ക്കും സൗജന്യ സവാരി നല്‍കിവരുന്നുണ്ട്. ഒക്ടോബറില്‍ ഗുജറാത്തില്‍ പാകിസ്ഥാനുമായി നടക്കാനിരിക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ പ്രദേശത്ത് അഞ്ച് ദിവസത്തെ സൗജന്യ ഓട്ടോ സവാരിയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Kerala
കോഴിക്കോട് മുക്കത്ത് ആറര കോടിയോളം രൂപ മുടക്കി അന്താരാഷ്‌ട്ര സ്റ്റേഡിയം വരുന്നു
കോഴിക്കോട്:ആറര കോടിയോളം രൂപ ചിലവഴിച്ച് കോഴിക്കോട് മുക്കത്ത് അന്താരാഷ്‌ട്ര സ്റ്റേഡിയം വരുന്നു.മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്ബറ്റ മിനി സ്റ്റേഡിയത്തിലാണ് ആറര കോടിയോളം രൂപ ചെലവില്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന്‍റെ നിര്‍മാണ പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും.ഓരോ പഞ്ചായത്തിലും കളി സ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 57 സ്റ്റേഡിയങ്ങള്‍ക്കായി കിഫ്ബിയില്‍ നിന്ന് ആയിരം കോടി രൂപയാണ് വകയിരുത്തിയത്. രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടര്‍ഫ് ഫുട്ബോള്‍ മൈതാനം, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ആധുനിക ജിംനേഷ്യം, ജംപിംഗ് പിറ്റുകള്‍, ഗാലറി എന്നിവ നിര്‍മിക്കാനാണ് പദ്ധതി.
Read More » -
Kerala
ക്യാമറയിൽ കുടുങ്ങി;കണ്ണിമലയില്‍ ആടിനെ തിന്നത് പുലി തന്നെ
മുണ്ടക്കയം:കണ്ണിമലയില്‍ ആടിനെ തിന്നത് പുലി തന്നെ.വനംവകുപ്പ് സ്ഥാപിച്ച കാമറയിലാണ് പുലി ‘കുടുങ്ങി’യത്. മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമല വാര്‍ഡില്‍ കഴിഞ്ഞ ദിവസമാണ് കൂട്ടിൽ കിടന്ന ആടിനെ പുലി കൊന്നുതിന്നത്. പന്തിരുവേലില്‍ സെബിന്‍റെ വീടിനോട് ചേര്‍ന്ന് കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് രാവിലെ പകുതി ഭക്ഷിച്ച നിലയിൽ കണ്ടത്. കണ്ണിമലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയത് പുലിയെന്ന് തിരിച്ചറിഞ്ഞതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ ജനം ഭീതിയിലാണ്.പുലിയെ പിടികൂടാന്‍ അടിയന്തര നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.
Read More » -
Kerala
ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ ഒപ്പം സഞ്ചരിച്ച് മന്ത്രി വി എൻ വാസവൻ, അന്തിമോപചാരം അർപ്പിക്കാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും തിരുനക്കരയിൽ എത്തി
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിനുവെക്കുന്ന തിരുനക്കര മൈതാനിയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും എത്തി. ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇപ്പോൾ നാട്ടകം പിന്നിട്ടു. പൊതുദർശനത്തിനായി അരമണിക്കൂറിനുൽള്ളിൽ തിരുനക്കരെ എത്തും. മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ രാഷ്ട്രീയ–സിനിമ രംഗത്തെ പ്രമുഖരടക്കം തിരുനക്കര മൈതാനതെത്തി. അതിനിടെ ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. ഉമ്മൻചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ രാപ്പകൽ ഭേദമില്ലാതെ ജനങ്ങൾ കാത്തുനിന്നപ്പോൾ എംസി റോഡ് അക്ഷരാർഥത്തിൽ ജനസാഗരമായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ അഞ്ചരയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചു കാണിച്ചുതന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയെന്നാണ് നടന്‍ മമ്മൂട്ടി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചത്. ‘ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകുമെന്നും മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍…
Read More » -
Kerala
ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടന്‍ വിനായകൻ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടന്‍ വിനായകൻ.ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ അധിക്ഷേപം നടത്തിയത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ – വിനായകന്‍ ലൈവില്‍ ചോദിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.
Read More »