IndiaNEWS

പാകിസ്ഥാൻ യുവതിക്ക് ആറ് പാസ്പോര്‍ട്ടുകള്‍; പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും

ന്യൂഡൽഹി: പബ്ജി കളിയിലൂടെ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പ്രണയിച്ച് അനധികൃതമായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ സ്വദേശിനിയായ സീമ ഹൈദർ എന്ന യുവതിയുടെ പക്കൽ നിന്നും ആറ് പാസ്പോർട്ടുകൾ കണ്ടെടുത്തു.

ഇതില്‍ ഒരെണ്ണത്തിലെ വിലാസവും പൂര്‍ണവുമല്ല. ഇതോടെ ഇത് സംബന്ധിച്ച കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.നിലവിൽ ഉത്തര്‍പ്രദേശ് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സ്ക്വാഡും സീമ ഹൈദറിനെ ചോദ്യം ചെയ്യുന്നുണ്ട്.

Signature-ad

സീമയുടെ പക്കല്‍ നിന്ന് രണ്ട് വീഡിയോ കാസറ്റുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കാസറ്റിലെ ഉള്ളടക്കം എന്തെന്ന് വ്യക്തമല്ല.യുവതിയുടെ സഹോദരനുൾപ്പടെ രണ്ടു പേർ പാക്കിസ്ഥാൻ സൈന്യത്തിൽ ഉദ്യോഗസ്ഥരാണ്.

അടുത്തിടെയാണ് സീമ ഹൈദര്‍ എന്ന മുപ്പതുകാരി ഇന്ത്യയിലെത്തിയത്.പബ്ജിയിലൂടെ പരിചയപ്പെട്ട, ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന കാമുകൻ സച്ചിൻ മീണയെ (25) വിവാഹം കഴിക്കാനാണ് നാല്‌ മക്കള്‍ക്കൊപ്പം അനധികൃതമായി ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്.ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു.സച്ചിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് യുവതി ജയില്‍ മോചിതയായതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

Back to top button
error: