Month: July 2023

  • LIFE

    തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി

    തമിഴ് സിനിമയിൽ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാൽ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യ). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിൽ മാത്രം നടത്തണമെന്നതുൾപ്പെടെ മറ്റു ചില നിർദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു. അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിർദേശം. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾക്ക് എഴുതി നൽകണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡിൽ ഇതരഭാഷാ താരങ്ങളും അഭിനയിക്കാറുണ്ട്. ബാഹുബലിക്ക് ശേഷം വളർന്ന പാൻ ഇന്ത്യൻ സിനിമാ മാർക്കറ്റിൽ ഇതരഭാഷാ താരങ്ങളെ അഭിനയിപ്പിക്കുന്നത് ഒരു വിപണിതന്ത്രം പോലുമാണ്താനും. തമിഴ് സിനിമയിൽ മലയാളി അഭിനേതാക്കൾ പ്രാധാന്യത്തോടെ എക്കാലത്തും എത്തിയിട്ടുണ്ട്.…

    Read More »
  • Kerala

    ജനസാഗരത്തിന്റെ അകമ്പടിയോടെ ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളി പള്ളിയിലെത്തി

    കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പള്ളിയിലേക്ക്. കരോട്ട് വള്ളക്കാലിൽ വീട്ടിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷം, പുതുപ്പള്ളി കവലയിൽ പുതുതായി നിർമിക്കുന്ന വീട്ടിൽ പൊതു ദർശനവും പൂർത്തിയാക്കിയ ശേഷമാണ് ജന സാഗരത്തിന്റെ അകമ്പടിയോടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര പള്ളിയിലേക്ക് പുറപ്പെട്ടത്. കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും നൂറിലധികം വൈദികരും പങ്കാളികളാകും. കോൺഗ്രസ് നേതാക്കളായ കെ സുധാകരൻ, എകെ ആന്റണി, വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവരും മന്ത്രിമാരും, ജോസ് കെ മാണി, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പള്ളിയിലെത്തിച്ചേ‍‍ർന്നിട്ടുണ്ട്. ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പള്ളിയിലും കാത്തുനിൽക്കുന്നത്. കോൺഗ്രസ് നേതാക്കളായ

    Read More »
  • Kerala

    നടന്‍ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം

    കൊച്ചി:നടന്‍ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം.കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ ലിങ്ക്  റോഡിലുള്ള ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം.സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച്‌ തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. അക്രമം നടത്തിയവര്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. പൊലീസും ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച്‌ മാറ്റിയത്. അതേസമയം അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

    Read More »
  • Kerala

    അദ്ധ്യാപികയുടെ പാട്ടിന് ഡെസ്ക്കിൽ താള വിസ്മയം തീർത്ത അഭിജിത്ത് വെള്ളിത്തിരയിലേക്ക്

    അദ്ധ്യാപിക ക്ലാസ് റൂമിൽ പാടുന്നു. വിദ്യാർത്ഥി ആ പാട്ടിന് ഡെസ്ക്കിൽ താളം പിടിക്കുന്നു. ആ കലാവിരുതിലൂടെ  സമൂഹ മാധ്യമങ്ങളിൽ വൈറലായ അഭിജിത്ത് വെള്ളിത്തിരയിലേക്ക് . ക്ലാസ് റൂമില്‍ ഇരുന്ന് ടീച്ചറുടെ പാട്ടിന് താളംപിടിച്ച് സോഷ്യല്‍ മീഡിയയില്‍ കൊട്ടി കേറി വൈറലായ ബി. അഭിജിത്ത് എന്ന അഞ്ചാം ക്ലാസുകാരനെതേടി നിരവധി അവസരങ്ങൾ വന്നെത്തിയിട്ടുണ്ട്. വയനാട് കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ ബി.അഭിജിത് സംഗീതാധ്യാപിക അഞ്ജന ടീച്ചർ പാടിയ പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം താളമിട്ടാണ് ഹിറ്റായത്.ഇപ്പോൾ ഈ മിടുക്കൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ബിനുരാജ് കല്ലട സംവിധാനം ചെയ്യുന്ന ഗോത്ര ജീവിത പശ്ചാത്തലമുള്ള ചിത്രത്തിലാണ് അഭിജിത്ത് നായകനായി പ്രധാന വേഷം ചെയ്യുന്നത്. അതേ ചിത്രത്തിൽ പാടാൻ ടീച്ചറുമുണ്ട്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെൻററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികൻ എന്ന ചിത്രത്തിലാണ് അഭിജിത്ത് ഭാഗമാകുന്നത്. സംവിധായകനും സംഘവും അഭിജിത്തിന്റെ വീട്ടിൽ…

    Read More »
  • Kerala

    മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേരളം നല്‍കുന്നത് ഇന്നേവരെ കാണാത്ത യാത്രാമൊഴി

    കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേരളം നല്‍കുന്നത് ഇന്നേവരെ കാണാത്ത യാത്രാമൊഴി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അര്‍പ്പിക്കാൻ കാത്തു നിന്നത് പതിനായിരങ്ങളാണ്. മണിക്കൂറുകളും പിന്നിട്ടിട്ടും കാത്ത് നിന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും വന്നില്ല. പിന്നിട്ട വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പതിനായിരങ്ങള്‍ പ്രിയ കുഞ്ഞൂഞ്ഞിനെ കാണാൻ എത്തി. തിരുവനന്തപുരത്ത് നിന്നും കോട്ടയം തിരുനക്കര മൈതാനിയിലേക്കുള്ള ദൂരം 150 കിലോമീറ്ററാണ്. 20 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും താണ്ടാനായത് പകുതിയിലേറെ ദൂരംമാത്രമായിരുന്നു.   തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ശേഷമാണ് സ്വന്തം ജില്ലയായ കോട്ടയം ജില്ലയിലെത്തുന്നത്.   മണിക്കൂറുകള്‍ പിന്നിടുമ്ബോഴും വൻജനാവലിയാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച്‌ കൂടിയത്. കേരളത്തിന്റെ തെരുവുകള്‍ കണ്ണീര്‍ കടലായി മാറി. വികാര നിര്‍ഭരമായ രംഗങ്ങക്ക് സാക്ഷ്യം വഹിച്ചാണ്…

    Read More »
  • India

    ശക്തമായ മഴയിൽ കാർ ഓടിക്കുന്നവർ ശ്രദ്ധിക്കുക,  വെള്ളപ്പൊക്കത്തിലോ സമാനസാഹചര്യത്തിലോ വാഹനം കുടുങ്ങിയാൽ ഒരിക്കലും ഈ കാര്യങ്ങൾ ചെയ്യരുത്…!

       കേരളത്തിൽ കാലവർഷം കനത്തതോടെ റോഡുകളിലും അടിപ്പാതകളിലും മറ്റും വെള്ളം നിറഞ്ഞിരിക്കുകയാണ്. കനത്ത മഴയിൽ വെള്ളപ്പൊക്കത്തിലോ അതിന് സമാനമായ സാഹചര്യത്തിലോ സ്വന്തം കാർ കുടുങ്ങിയാൽ വാഹനം സുരക്ഷിതമായിരിക്കാൻ ചില കാര്യങ്ങൾ മനസിൽ എപ്പോഴും ഓർത്തു വായ്ക്കുക.  അറ്റകുറ്റപ്പണികൾക്കുള്ള വൻ തുക ഇതുവഴി ലാഭിക്കാനാവും. കാർ സ്റ്റാർട്ട് ചെയ്യരുത് ഇത്തരം സന്ദർഭങ്ങളിൽ ഒരിക്കലും കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാർട്ട് ചെയ്താൽ എൻജിനിൽ വെള്ളം കയറും. ഇതുവഴി കാറിന് സാരമായ തകരാറുകൾ സംഭവിക്കും. കൂടാതെ, അത് ശരിയാക്കാൻ ഏറെ സമയവും പണവും ചിലവഴിക്കേണ്ടി വരും. ജലനിരപ്പ് ചക്രത്തിന് മുകളിൽ എത്തുമ്പോൾ പ്രത്യേകിച്ചും വാഹനം സ്റ്റാർട്ട് ചെയ്യാനേ പാടില്ല, ഉടൻ തന്നെ നിങ്ങളുടെ കാറിൽ നിന്ന് ഇറങ്ങുക. വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് തള്ളിമാറ്റുക  വാഹനം വെള്ളത്തിൽ നിന്ന് പുറത്തെത്തുമ്പോൾ മുൻവശത്തെ ഗ്രില്ലിൽ വെള്ളം വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ബാറ്ററി കണക്ഷൻ വിച്ഛേദിക്കുക കാർ വെള്ളത്തിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ ആദ്യം ബാറ്ററി കണക്ഷനുകൾ വിച്ഛേദിക്കുക. ഇത് ചെയ്യുന്നതിലൂടെ, കാറിന്റെ…

    Read More »
  • India

    രാജ്യത്തിനു തന്നെ നാണക്കേട്;മിണ്ടാട്ടമില്ലാതെ ബിജെപി നേതാക്കൾ

    രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക പീഡനം…മിണ്ടാട്ടമില്ലാതെ കേന്ദ്ര മന്ത്രിമാര്‍… മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ്, ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്….വീഡിയോ പുറത്തുവന്നതോടെ രാജ്യമാകമാനം വ്യാപക രോഷമാണ് ഉയരുന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നത്.വ്യാപകമായ രോഷമാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കൾ ആരോപിച്ചു. അതേസമയം വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ വീഡിയോ ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. മെയ് നാലിന് പകർത്തിയ വീഡിയോയാണ് മണിപ്പൂരിൽ നിന്ന്…

    Read More »
  • Kerala

    വിലാപയാത്ര അവസാനിച്ചു; ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കം

    കോട്ടയം:ഉമ്മന്‍ ചാണ്ടിയെന്ന ജനനായകനെ കേരളക്കരക്ക് സമ്മാനിച്ച പുതുപ്പള്ളിയിലെ തറവാട്ടുവീട്ടില്‍ അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്കുള്ള ചടങ്ങുകൾ പുരോഗമിക്കുന്നു. അടുത്ത ബന്ധുക്കള്‍ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പ്രാര്‍ഥനാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും സഹകാര്‍മികത്വം വഹിക്കുന്നു. പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് ആണ് പ്രാര്‍ഥനാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോട്ടയം നഗരത്തിലെ തിരുനക്കര മൈതാനിയില്‍ നിന്ന് ഉച്ചക്ക് 2.30ഓടെയാണ് വിലാപയാത്ര പുനരാരംഭിച്ചത്. മൂന്നര മണിക്കൂര്‍ എടുത്താണ് പത്ത് കി മീ മാത്രം അകലെയുള്ള പുതുപ്പള്ളിയിലെ വീട്ടില്‍ വിലാപയാത്രയെത്തിയത്. സെൻ്റ്.ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍. ഇവിടെ ഉമ്മൻചാണ്ടിക്കായി പുരോഹിതന്മാരുടെ കല്ലറകള്‍ക്ക് സമീപമായി പ്രത്യേകം കല്ലറ ഒരുക്കിയിട്ടുണ്ട്. പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും. പുതുപ്പള്ളി കവല, അങ്ങാടി വഴി പള്ളിമുറ്റത്തേക്കു പ്രവേശിക്കും. പള്ളിയുടെ വടക്കുവശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനമുണ്ടാകും. സമാപനശുശ്രൂഷകള്‍ക്ക് മലങ്കര…

    Read More »
  • Kerala

    കോട്ടയത്തോട് കുഞ്ഞൂഞ്ഞ് യാത്ര പറയുകയാണ്; തോരാതെ പെയ്യുന്ന പതിനായിരക്കണക്കിന് കണ്ണുകളെ സാക്ഷി നിർത്തി

    കോട്ടയം:ജനസാഗരങ്ങളെ സാക്ഷിയാക്കി രാഷ്ട്രീയ തട്ടകമായ കോട്ടയത്തോട് കുഞ്ഞൂഞ്ഞ് യാത്ര പറയുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തെ പ്രദക്ഷിണം വച്ച്‌ തിരുനക്കര മൈതാനിയിലെത്തി. താന്‍ ഏറെ പ്രസംഗിച്ച, നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വേദിയായ തിരുനക്കരയില്‍ തന്റെ അവസാന ജനസമ്ബര്‍ക്ക പരിപാടി നടത്തുകയാണ് അദ്ദേഹം. പതിവുപോലെ ജനക്കൂട്ടം അദ്ദേഹത്തെ പൊതിഞ്ഞിരിക്കുകയാണ്. തങ്ങളുടെ പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടിയിരിക്കുകയാണ്. മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെ കൊണ്ടുവന്നു. വേദിയില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ മോര്‍ച്ചറിയ്ക്കു ഭൗതികദേഹം കൊണ്ടുവന്നു. ജനക്കൂട്ടം ആര്‍ത്തിരമ്ബിയതോടെ നിയന്ത്രണം വിടരുതെന്നും എല്ലാവര്‍ക്കും ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സൗകര്യം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഭൗതികദേഹവുമായി ബസ് മൈതാനിക്കു മുന്നില്‍ നിന്നയോടെ ജനം ചങ്കുപൊട്ടി വിളിച്ചു. ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളുടെ നെഞ്ചിലെ റോസാപൂവേ, ജീവന്‍ വേണേല്‍ തരാം, കണ്ണേ കരളേ ഉമ്മന്‍ ചാണ്ടി, നിങ്ങള്‍ക്കായിരം ഉമ്മ’ എന്ന്…

    Read More »
  • NEWS

    യുക്രെയ്നെ കൈവിടാതെ അമേരിക്ക; 1.3 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം

    വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്ന് വീണ്ടും സഹായ ഹസ്തങ്ങളുമായി അമേരിക്ക. 1.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജാണ് യുക്രെയ്ന് അമേരിക്ക പ്രഖ്യാപിച്ചത്. നാഷണല്‍ അഡ്വാസ്ഡ് സര്‍ഫേസ് എയര്‍ മിസൈല്‍ സിസ്റ്റം, മീഡിയം റേഞ്ച് എയര്‍ ഡിഫന്‍സ് ബാറ്ററീസ്, മിസൈല്‍സ്, ഡ്രോണുകള്‍ എന്നിവ അടങ്ങിയ പാക്കേജാണ് യുക്രെയ്നുമേലുളള റഷ്യന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ക്കാന്‍ അമേരിക്ക നല്‍കാന്‍ പോകുന്നത്. തലസ്ഥാനമായ വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സുരക്ഷ അമേരിക്ക ഉറപ്പാക്കുന്നത് ഇത്തരം സൈനിക പാക്കേജുകള്‍ ഉപയോഗിച്ചാണ്. ഇതിനു മുന്‍പും യുദ്ധകാലത്ത് അടിയന്ത പ്രതിസന്ധികളില്‍ അമേരിക്ക സഹായകരങ്ങള്‍ യുക്രെയ്നു നേരെ നീട്ടിയിട്ടുണ്ട്. യുക്രയ്നുമായുളള റഷ്യയുടെ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ 76.88 ബില്ല്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക യുക്രെയ്ന് നല്‍കിയിട്ടുളളത്. യുക്രെയ്നെ റഷ്യ ആക്രമിക്കുമ്പോള്‍ പ്രത്യാക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജന പെടുത്താനാണ് അമേരിക്ക ഇത്തരം സൈനിക സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത്. അടുത്തിടെ യുക്രെയ്ന് 500 മില്ല്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായവും അമേരിക്ക നല്‍കിയിരുന്നു. റഷ്യന്‍ അധിനിവേശത്തില്‍…

    Read More »
Back to top button
error: