IndiaNEWS

രാജ്യത്തിനു തന്നെ നാണക്കേട്;മിണ്ടാട്ടമില്ലാതെ ബിജെപി നേതാക്കൾ

ണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക പീഡനം…മിണ്ടാട്ടമില്ലാതെ കേന്ദ്ര മന്ത്രിമാര്‍… മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ്, ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്….വീഡിയോ പുറത്തുവന്നതോടെ രാജ്യമാകമാനം വ്യാപക രോഷമാണ് ഉയരുന്നത്.
കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നത്.വ്യാപകമായ രോഷമാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കൾ ആരോപിച്ചു.

അതേസമയം വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ വീഡിയോ ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

മെയ് നാലിന് പകർത്തിയ വീഡിയോയാണ് മണിപ്പൂരിൽ നിന്ന് ഇന്നലെ പുറത്ത് വന്നത്.അതായത് രണ്ടര മാസം കഴിഞ്ഞ്.കേന്ദ്രം ഭരിക്കുന്ന രാജാവിന്റെ ഇമേജ് തകരുമോ എന്ന് പേടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ പൂഴ്ത്തി വെച്ചവയിലൊന്നാണ് ഇപ്പോൾ എങ്ങനെയോ പുറത്ത് വന്നിരിക്കുന്നത്.
ആകട്ടെ, അത് പുറത്ത് വന്ന സ്ഥിതിക്ക് എത്ര മാധ്യമങ്ങൾ അതിനെക്കുറിച്ചൊരു ചർച്ച സംഘടിപ്പിക്കും. നമ്മുടെ എത്ര മാധ്യമങ്ങൾ അത് വാർത്തയാക്കും?..
ഇത്ര ഭീഭത്സമാം വിധം രോഗാതുരമായ വിദ്വേഷ സംസ്കാരത്തെക്കുറിച്ച് എത്ര പേർ അന്തിചർച്ച നടത്തും?. രാജാവിന്റെ ബേട്ടീ ബച്ചാവോ  മുദ്രാവാക്യത്തെ എത്ര പേർ ചുണ്ട് കോട്ടി പരിഹസിക്കും..
മിണ്ടില്ല..
മുട്ട് വിറക്കും..
ഇതിന്റെ നൂറിലൊന്ന് ഗ്രാവിറ്റിയില്ലാത്ത ഒരു സംഭവം കേരളത്തിലുണ്ടായാൽ ഒരാഴ്ച അന്തിചർച്ച നടത്തുന്ന വേതാളങ്ങൾ നമുക്കിടയിലുണ്ട്. ആ ചർച്ചാ കരയോഗത്തിൽ ദിവസവും വായിട്ടലക്കാനെത്തുന്ന ചങ്കരന്മാരും പണിക്കന്മാരും നമുക്കിടയിലുണ്ട്..
ഒരെണ്ണത്തിനെ കാണില്ല ഇതിനെതിരെ സംസാരിക്കാൻ. !!
ഭാരതമേ ലജ്ജിക്കുക…

Back to top button
error: