അദ്ധ്യാപിക ക്ലാസ് റൂമിൽ പാടുന്നു. വിദ്യാർത്ഥി ആ പാട്ടിന് ഡെസ്ക്കിൽ താളം പിടിക്കുന്നു. ആ കലാവിരുതിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ അഭിജിത്ത് വെള്ളിത്തിരയിലേക്ക് .
ക്ലാസ് റൂമില്‍ ഇരുന്ന് ടീച്ചറുടെ പാട്ടിന് താളംപിടിച്ച് സോഷ്യല്‍ മീഡിയയില്‍ കൊട്ടി കേറി വൈറലായ ബി. അഭിജിത്ത് എന്ന അഞ്ചാം ക്ലാസുകാരനെതേടി നിരവധി അവസരങ്ങൾ വന്നെത്തിയിട്ടുണ്ട്.
വയനാട് കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ ബി.അഭിജിത് സംഗീതാധ്യാപിക അഞ്ജന ടീച്ചർ പാടിയ പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം താളമിട്ടാണ് ഹിറ്റായത്.ഇപ്പോൾ ഈ മിടുക്കൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
ബിനുരാജ് കല്ലട സംവിധാനം ചെയ്യുന്ന ഗോത്ര ജീവിത പശ്ചാത്തലമുള്ള ചിത്രത്തിലാണ് അഭിജിത്ത് നായകനായി പ്രധാന വേഷം ചെയ്യുന്നത്.
അതേ ചിത്രത്തിൽ പാടാൻ ടീച്ചറുമുണ്ട്.
ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെൻററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികൻ എന്ന ചിത്രത്തിലാണ് അഭിജിത്ത് ഭാഗമാകുന്നത്. സംവിധായകനും സംഘവും അഭിജിത്തിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്.
അടുത്ത ആഴ്ച പാലക്കാട് വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മറ്റു പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.