Month: July 2023

  • India

    മുംബൈയിലെ ധാരാവി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും കോടീശ്വരനുമായ ഗൗതം അദാനി

    മുംബൈ: മുംബൈയിലെ ധാരാവി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും കോടീശ്വരനുമായ ഗൗതം അദാനി. ‘സ്ലംഡോഗുകൾ വേണ്ട… കോടീശ്വരന്മാർ മാത്രം…’ എന്ന് ധാരാവി ചേരി പശ്ചാത്തലമാക്കി 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന സിനിമയെ പരാമർശിച്ചുകൊണ്ട് ഗൗതം അദാനി പറഞ്ഞു. മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ധാരാവിയെ ഒരു ആധുനിക നഗര കേന്ദ്രമാക്കി മാറ്റുക മാത്രമല്ല, ചേരിയിലെ സംരംഭങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും താൻ ഉദ്ദേശിക്കുന്നതായി അദാനി പറഞ്ഞു. മുംബൈയിലെ 645 ഏക്കർ പരന്നുകിടക്കുന്ന ധാരാവി ചേരിയിൽ 900,000-ത്തിലധികം ആളുകൾ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ധാരാവി പ്രദേശത്തെ നിവാസികളെ പുനരധിവസിപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദ്ദേശത്തിന് അടുത്തിടെ മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ചേരി വികസിപ്പിക്കുന്നതിനുള്ള ടെൻഡർ നേടി ഏകദേശം എട്ട് മാസത്തിന് ശേഷമാണ് അനുമതി ലഭിച്ചത്.…

    Read More »
  • LIFE

    ആരായിരിക്കും സൂപ്പർ സ്റ്റാർ? സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

    തിരുവവന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാർഡുകൾ പ്രഖ്യാപിക്കുക. നേരത്തെ 19 ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പുരസ്കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു അടുത്തൊരു സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം കൂടി അടുത്തിരിക്കെ ആരൊക്കെയാവും ഇത്തവണത്തെ വിജയികൾ എന്ന ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിലും സജീവമാണ്. മികച്ച ചിത്രം, സംവിധായകൻ, എന്നിവയൊക്കെ ചർച്ചകളിൽ ഉണ്ടെങ്കിലും അത്തരം ചർച്ചകളിൽ ഏറ്റവുമധികം ഇടംപിടിക്കുന്നത് മികച്ച നടൻ ആരായിരിക്കുമെന്ന ചോദ്യമാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഒന്നിലധികം പേർ 2022 ൽ ഉണ്ടായിട്ടുണ്ട്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷൻ. ഈ വർഷം ആകെ 154 ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ഇതിൽ…

    Read More »
  • Crime

    ആലപ്പുഴയിൽ വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു

    ആലപ്പുഴ: വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. പഴവീട് ചെള്ളാട്ട് ലെയ്നിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ താലിമാലയാണ് കയർ മുറുക്കി പരിക്കേൽപിച്ച് കവർന്നത്. കഴിഞ്ഞ ദിവസം രാവിലെ 10.30നായിരുന്നു സംഭവം. രണ്ടുനില വീടിന്റെ താഴത്തെ നിലയിലാണ് മാനോജും കുടുംബവും താമസിക്കുന്നത്. മുകളിലത്തെ നില വാടകക്ക് കൊടുക്കാനിട്ടിരിക്കുകയാണ്. ഇതിനാൽ വീട് അന്വേഷിച്ച് എത്തുന്നവർക്ക് ഇവർ താക്കോൽ നൽകാറുണ്ട്. മനോജ് ജോലിക്ക് പോയതിന് പിന്നാലെ വീട് അന്വേഷിച്ചെത്തിയയാളാണ് കവർച്ച നടത്തിയത്. ഈ സമയം സിന്ധുവും മൂത്ത മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താക്കോൽ നൽകിയെങ്കിലും സിന്ധുവിനോട് മുകളിലെത്തി വീടു കാണിക്കാൻ ആവശ്യപ്പെട്ടു. മുറിയും അടുക്കളയും കാണിച്ചശേഷം മടങ്ങാൻ ഒരുങ്ങവെയാണ് കയർപോലെയുള്ള സാധനം ഉപയോഗിച്ച് കഴുത്തിൽ വലിഞ്ഞു മുറുക്കിയത്. ബോധംകെട്ടുവീണ വീട്ടമ്മ മരിച്ചുവെന്ന് കരുതി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. മകൾ അന്വേഷിച്ചെത്തിയപ്പോഴാണ് ബോധമില്ലാതെ കിടക്കുന്ന സിന്ധുവിനെ കണ്ടത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി അടക്കമുള്ളവ…

    Read More »
  • Careers

    വന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വീസ് കമ്പനിയായ ഡിനാറ്റ

    ദുബൈ: വൻ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയർപോർട്ട് ആൻഡ് ട്രാവൽ സർവീസ് കമ്പനിയായ ഡിനാറ്റ. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് ഡിനാറ്റ. ആഗോളതലത്തിൽ 7,000 ജീവനക്കാരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. യാത്രാ ആവശ്യങ്ങൾ ശക്തമാകുമെന്ന പ്രതീക്ഷകൾക്കിടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. 2023-24 സാമ്പത്തിക വർഷം വൻ ലാഭവർധനയും കമ്പനി ലക്ഷ്യമാക്കുന്നുണ്ട്. 7,000 ഒഴിവുകളിൽ 1,500 പേരെ ദുബൈയിൽ നിന്നാകും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് അലനെ ഉദ്ധരിച്ച് ദി നാഷണൽ റിപ്പോർട്ട് ചെയ്തു. എയർപോർട്ട് കസ്റ്റമർ സർവീസ്, ബാഗേജ് ഹാൻഡ്‌ലിങ്, അടുക്കള ജീവനക്കാർ, കോൾ സെന്റർ ഓപ്പറേറ്റേഴ്‌സ്, ട്രാവൽ ഏജൻസികൾ എന്നീ തസ്തികകളിലാണ് ഡിനാറ്റ റിക്രൂട്ട്‌മെന്റ് നടത്തുക. ഇതിന് പുറമെ വിദഗ്ധ തൊഴിൽ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞർ, മറ്റ് മാനേജ്‌മെന്റ് തസ്തികകൾ എന്നിവയിലും ഒഴിവുകളുണ്ട്. കഴിഞ്ഞ വർഷവും ഡിനാറ്റ ജീവനക്കാരുടെ എണ്ണം 17 ശതമാനം ഉയർത്തിയിരുന്നു. പ്രതിവർഷം കരാർ വ്യവസ്ഥയിലാണ് നിയമനം.…

    Read More »
  • Kerala

    10 വയസുകാരി ബാലികയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 36 കാരിക്ക് 30 വര്‍ഷം കഠിനതടവ്

      മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ 36 കാരിയെ കഠിനതടവിന് ശിക്ഷിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് 30 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയുമിട്ടത്. 10 വയസുകാരിയായ ബാലികയാണ് അതിക്രമത്തിന് ഇരയായത്. വഴിക്കടവ് ഗ്രാമ പഞ്ചായത് പരിധിയിലെ ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ.എം അശ്റഫ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം. 12 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും പലതവണ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2013ല്‍…

    Read More »
  • Business

    ഉയർന്ന പലിശയിൽ കേന്ദ്ര സർക്കാർ പിന്തുണയിലുള്ള സ്കീമുകൾ

    കേന്ദ്രസർക്കാർ പിന്തുണയിൽ സുരക്ഷിത വരുമാനം ഉറപ്പുവരുത്തുന്ന, മികച്ച പലിശനിരക്കിലുള്ള നിരവധി പദ്ധതികൾ ഇന്നുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ളത്, സ്ത്രീകളുടെ ഉന്നമനത്തിനുള്ളത്, കർഷകർക്ക് മാത്രമായുള്ളത് അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി സ്കീമുകളുണ്ട്. സർക്കാർ പിന്തുണയിലുള്ള സ്കീമുകളാണെങ്കിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വേണ്ട. രാജ്യത്തെ ബാങ്കുകൾ മുഖേനയോ, പോസ്‌റ്റ് ഓഫീസുകൾ വഴിയോ അംഗമാകാവുന്ന സർക്കാർ പിന്തുണയുള്ള ചില സ്കീമുകളിതാ. ടൈം ഡെപ്പോസിറ്റ് ബാങ്ക് എഫ്ഡികൾക്കു സമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ ഒന്നു മുതൽ 5 വർഷം വരെയുള്ള കാലയളവിൽ അനുയോജ്യമായതിൽ നിക്ഷേപം നടത്താം..കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന്ന് പരിധിയില്ല, നിലവിൽ ഒരു വർഷത്തെ നിക്ഷേപത്തിന് 6.9%വും, 2, 3 വർഷത്തേയ്ക്ക് 7%, 5 വർഷത്തേയ്ക്ക് 7.5% എന്നിങ്ങനെയാണ് പലിശനിരക്ക്. 5 വർഷത്തെ ടൈം ഡെപ്പോസിറ്റിലെ നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം…

    Read More »
  • Crime

    എ.ഐ. കാമറകളില്‍നിന്നും രക്ഷപ്പെടാന്‍ മറച്ചുവക്കാന്‍ കഴിയുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റ്; കയ്യോടെ പൊക്കി പോലീസ്

    തൃശൂർ: എ.ഐ. കാമറകളിൽനിന്നും രക്ഷപ്പെടാൻ മറച്ചുവക്കാൻ കഴിയുന്ന രീതിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്ക് കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം സബ് ഇൻസ്‌പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ പെരുമ്പിലാവിൽ വാഹന പരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയിൽ ഓടിച്ച ബൈക്ക് പിടികൂടി പരിശോധിച്ചപ്പോഴാണ് ബൈക്കിൽ മറച്ചുവെക്കാൻ കഴിയുന്ന വിധത്തിൽ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചത് കണ്ടെത്തിയത്. യാത്ര ചെയ്യുമ്പോൾ ബൈക്കിൽ ഘടിപ്പിച്ച നമ്പർ പ്ലേറ്റ് മറച്ചു വെക്കുകയും വാഹനം നിർത്തുന്ന സമയത്ത് ഈ നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ വെക്കുകയും ചെയ്യുന്നതാണ് വാഹന ഉടമയുടെ രീതി. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പരിശോധനയ്ക്കുശേഷം പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ച് ബൈക്ക് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Business

    പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി എൽ.ഐ.സിയുടെ കന്യാദൻ പോളിസി; ദിവസം 75 രൂപ മാറ്റിവെച്ചാൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ലഭിക്കും

    കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയും ചെലവേറിയ കാര്യങ്ങൾ തന്നെയാണ്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് വിവാഹചെലവുകൾ ഓർത്തുള്ള ആശങ്ക കൂടിയുണ്ടാകും. എന്നാൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു സേവിംഗ്സ് പ്ലാൻ ആണ് എൽഐസി കന്യാദാൻ പോളിസി. എൽഐസി കന്യാദൻ പോളിസി:   പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പേരിലല്ല പകരം  പെൺകുട്ടിയുടെ പിതാവിന്റെ പേരിലാണ് ഈ സേവിംഗ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുക. ദിവസം 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കിൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ഈ സ്കീം വഴി ലഭിക്കും. ഇത് മകളുടെ വിദ്യാഭ്യാസത്തിനോ, വിവാഹച്ചെലവുകൾക്കായോ, മറ്റോ ഉപയോഗിക്കാം. പദ്ധതിയുടെ മറ്റ് സവിശേഷതകൾ അറിയാം പോളിസിയിൽ അംഗമാകുന്നതിന് പെൺകുട്ടിക്ക് 1 വയസ്സും, രക്ഷിതാവിന് 18 നും 50 നും ഇടയിൽ പ്രായമണ്ടായിരിക്കണം. ഈ അക്കൗണ്ടിനുള്ള  കുറഞ്ഞ സം അഷ്വേർഡ് തുക ഒരു ലക്ഷം രൂപയാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ്…

    Read More »
  • NEWS

    സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം, നാലുപേർക്ക് പരുക്ക്

    റിയാദ്: സൗദി അേറബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഖത്തർ അതിർത്തിക്ക് സമീപം സൽവയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. നാലുപേർക്ക് പരിക്ക്. ദോഹയിൽനിന്നെത്തിയ ഖത്തർ സ്വദേശികളുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മൂന്നു പേർ സംഭവസ്ഥലത്ത് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഖത്തരി കുടുംബത്തിലെ രണ്ടു ബാലികമാരും എത്യോപ്യക്കാരിയായ ജോലിക്കാരിയുമാണ് മരിച്ചത്. ഖത്തരി കുടുംബത്തിലെ പരിക്കേറ്റ നാലു പേരെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരെ തുടർ ചികിത്സകൾക്ക് ഖത്തർ അധികൃതരുമായി സഹകരിച്ച് ഖത്തറിലേക്കും മാറ്റിയതായി അശ്ശർഖിയ ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.

    Read More »
  • LIFE

    മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബി​ഗ് ബോസ് താരം ശാലിനി നായർ

    മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബി​ഗ് ബോസ് താരം ശാലിനി നായർ. പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും എന്ന് ശാലിനി പറയുന്നു. ‘മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ!! പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും!! കുറ്റവാളികളെ കയ്യൂക്കുള്ളവരാക്കി തീറ്റി പോറ്റാൻ പോന്ന നിയമസംഹിത!! പുല്ലും പുലയാട്ടും പെഴപ്പ് കേട്ട് ചാടി ചത്ത ചീമയും പത്തു മണി വാർത്തയിലെ ഒറ്റ വരിയായി തീരുന്ന രാജ്യത്ത് ഇനിയെന്ത് മാറ്റം വരാൻ!!’, എന്നാണ് ശാലിനി നായർ കുറിച്ചത്.

    Read More »
Back to top button
error: