Month: July 2023

  • India

    ട്രെയിനുകളില്‍ ഓട്ടോമാറ്റിക് വാതിലുകള്‍, രണ്ട് എന്‍ജിനുകള്‍; അടിമുടി മാറാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

    ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ അടിമുടി പരിഷ്‌കരണത്തിനൊരുങ്ങുന്നു. എല്ലാ ട്രെയിനുകള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍, പെട്ടെന്നുണ്ടാകുന്ന ജെര്‍ക്കുകളില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്‍ക്ക് കപ്ളേഴ്സ്, കൂടുതല്‍ വേഗം സാധ്യമാക്കാന്‍ ഒരു ട്രെയിനിന് രണ്ട് എന്‍ജിനുകള്‍ തുടങ്ങിയവ നടപ്പാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് എന്‍ജിനുകള്‍, ഒന്ന് മുന്‍പിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുകവഴി വന്ദേ ഭാരതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തില്‍ സാധ്യമാകും. മാത്രമല്ല, യാത്രാസമയം കുറയ്ക്കാനും ഇത് സഹായിക്കും. ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് പാസഞ്ചര്‍-ചരക്ക് ട്രെയിനുകള്‍ നവീകരിക്കുന്നത്. സാധാരണക്കാരായ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് ആളുകള്‍ക്കായി സ്പെഷല്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനും റെയില്‍വേ ഉദ്ദേശിക്കുന്നുണ്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയിടങ്ങളിലാണ് ഇത്തരം സ്ഥിരം സര്‍വീസുകള്‍ ആരംഭിക്കുക. ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള, വരുമാനംകുറഞ്ഞ ആളുകള്‍ ഉപജീവനമാര്‍ഗം തേടി വിവിധ മെട്രോ നഗരങ്ങളിലേക്ക് സഞ്ചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

    Read More »
  • Crime

    സ്വര്‍ണമിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 4 പേര്‍ പിടിയില്‍

    മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും വിവിധ വിമാനങ്ങളില്‍ എത്തിയ നാലുപേര്‍ പിടിയിലായി. രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന 4580 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് നാലുപേരെയും പിടികൂടിയത്. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി പുത്തന്‍വളപ്പില്‍ റിഷാദില്‍ (32) നിന്നും 1034 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സൂളുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശിയായ മുഹമ്മദ് ഷാമിലില്‍ (21) നിന്നും 850 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം തവനൂര്‍ സ്വദേശിയായ ചോമയില്‍ മുഹമ്മദ് ഷാഫിയില്‍(41) നിന്നും 1537 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്‌സൂളുകളും ഇന്നു രാവിലെ ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശിയായ വെള്ളത്തൂര്‍ ഷിഹാബുദീനില്‍ (38) നിന്നും 1159 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.…

    Read More »
  • India

    ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലില്‍നിന്ന് ഷോക്കേറ്റു; യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലില്‍ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു. 24 വയസ്സുകാരനായ സക്ഷം പൃതി ആണ് മരിച്ചത്. ഡല്‍ഹി രോഹിണി ഏരിയയിലെ ജിമ്മിലായിരുന്നു സംഭവം. ബി ടെക് ബിരുദധാരിയായ സക്ഷം ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. രോഹിണി സെക്ടര്‍ 19ലെ താമസക്കാരനായ ഇദ്ദേഹം, സെക്ടര്‍ 15ലെ ജിംപ്ലെക്‌സ് ഫിറ്റ്‌നസ് സോണിലെ അംഗമായിരുന്നു. ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ, ചൊവ്വാഴ്ച രാവിലെ 7.30ന് സക്ഷം കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം വൈദ്യുതാഘാതം ഏറ്റതാണ് എന്ന് വ്യക്തമായി. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പോലീസ് ജിം മാനേജര്‍ അനുഭവ് ദഗ്ഗലിനെ അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, യന്ത്രഭാഗങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.            

    Read More »
  • Kerala

    മദ്യപിച്ച് ലക്കുകെട്ട് റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു; നാട്ടുകാര്‍ കണ്ടതോടെ വന്‍ ദുരന്തം വഴിമാറി

    കണ്ണൂര്‍: സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കിലേക്ക് കാര്‍ ഓടിച്ചുകയറ്റി. പാളത്തില്‍ കാര്‍ കണ്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയതിനാല്‍ വന്‍ ദുരന്തം വഴിമാറി. രാത്രി 11.30ഓടെ സ്പിന്നിങ് മില്ലിന് സമീപത്തെ ഗേറ്റിനടുത്താണ് സംഭവം. കാറിലുണ്ടായിരുന്നയാള്‍ പൂര്‍ണമായും മദ്യപിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ പാളത്തില്‍നിന്നു തള്ളിനീക്കുകയായിരുന്നു. പാളത്തില്‍ കാര്‍ കയറ്റിയിട്ട സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചരക്കണ്ടി കുഴിമ്പലോട് മെട്ടയിലെ എ ജയപ്രകാശന്‍ (49) എന്നയാള്‍ക്കെതിരെയാണ് കേസ്. കണ്ണൂരില്‍നിന്നു സ്പിന്നിങ് മില്ലിന് സമീപത്തെ റെയില്‍വേ ക്രോസിങ് വഴി കടന്നുപോകുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് പാളത്തിലേക്ക് പോകുകയായിരുന്നു. ഗേറ്റില്‍നിന്ന് നൂറുമീറ്ററോളം കാര്‍ പാളത്തിലൂടെ പോയ നിലയിലായിരുന്നു. നാട്ടുകാര്‍ എത്തി അന്വേഷിക്കുമ്പോഴും ഇയാള്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് കാര്‍ നീക്കാന്‍ പറ്റാതെ കുഴയുകയായിരുന്നു. കാര്‍ പാളത്തിന് സമാന്തരമായി കയറ്റിയിട്ടതിനാല്‍ തള്ളി നീക്കാനും പ്രയാസപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തള്ളിനീക്കി ഒടുവില്‍ റോഡിലേക്ക് മാറ്റിയിട്ടു. ഈ സമയത്ത് തീവണ്ടികള്‍ വരാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍…

    Read More »
  • India

    മണിപ്പൂരിലേത് അനുവദിക്കാനാകില്ല, കര്‍ശന നടപടിയില്ലെങ്കില്‍ ഇടപെടും: സുപ്രീംകോടതി

    ന്യൂഡല്‍ഹി: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ആശങ്ക അറിയിച്ച് സുപ്രീം കോടതി. യുവതികളെ നഗ്നരാക്കി നടത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച ആണെന്ന പരോക്ഷ വിമര്‍ശനവും ചീഫ് ജസ്റ്റിസ് നല്‍കി. ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നല്‍കി. വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സര്‍ക്കാര്‍ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. സ്വമേധയ എടുത്ത കേസ് ജൂണ്‍ 28 ന് പരിഗണിക്കാനായി സുപ്രീം…

    Read More »
  • NEWS

    മരുമകള്‍ അബദ്ധത്തില്‍ അമ്മായിയപ്പന്‍െ്‌റ വധുവായി! സാക്ഷികളായി ഭര്‍ത്താവും അമ്മയും!

    കാന്‍ബറ: വിവാഹത്തിനിടെ പല അബദ്ധങ്ങളും പറ്റാറുണ്ട്. ചിലപ്പോഴൊക്കെ അതൊക്കെ വാര്‍ത്തയാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അബദ്ധം മറ്റാര്‍ക്കെങ്കിലും പറ്റിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. തന്റെ അമ്മായിയപ്പനെ മരുമകള്‍ വിവാഹ കഴിച്ചതായിരുന്നു അത്. ഓസ്‌ട്രേലിയയിലാണ് സംഭവം. ഒരു റേഡിയോ ഷോയിലാണ് കിം എന്ന യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒറിജിനല്‍ വിവാഹത്തിനുശേഷം രജിസ്റ്ററില്‍ ഒപ്പിടാനെത്തിയപ്പോഴാണ് അബദ്ധം പിണഞ്ഞത്. വധൂ വരന്മാര്‍ക്കൊപ്പം സാക്ഷികളായി രണ്ടുപേരാണ് ഒപ്പിടേണ്ടത്. കിമ്മിന്റെ അമ്മയെയും ഭര്‍ത്താവിന്റെ അച്ഛനെയുമാണ് സാക്ഷികളായി തീരുമാനിച്ചിരുന്നത്. പറഞ്ഞുറപ്പിച്ചിരുന്ന സമയത്തുതന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരും എത്തി. ഉദ്യോഗസ്ഥര്‍ ഓരോരുത്തര്‍ക്കും അവര്‍ ഒപ്പിടേണ്ട സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തു. എല്ലാവരും ഒപ്പിട്ടു. സര്‍ട്ടിഫിക്കറ്റും നല്‍കി. അത് പരിശോധിച്ചപ്പോഴാണ് അബദ്ധം പിണഞ്ഞതായി കണ്ടെത്തിയത്. സാക്ഷി ഒപ്പിടേണ്ട കോളത്തിന് പകരം അമ്മായിയന്‍ ഒപ്പിട്ടിരിക്കുന്നത് ഭര്‍ത്താവ് ഒപ്പിടേണ്ട സ്ഥലത്തായിരുന്നു. ഭര്‍ത്താവാകട്ടെ സാക്ഷിയുടെ കോളത്തിലാണ് ഒപ്പിട്ടത്. ഒപ്പിടുന്ന സമയത്ത് ഇത് ആരും ശ്രദ്ധിച്ചതേയില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഗുരുതരമായ ഈ തെറ്റ് കടന്നുകൂടിയതിനാല്‍ അത് റദ്ദാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.…

    Read More »
  • Food

    മുന്തിരി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇങ്ങനെ ചെയ്യൂ! ചൊറിച്ചില്‍ ഉണ്ടാകാതെ കുടിക്കാം

    പലര്‍ക്കും മുന്തിരി ജ്യൂസ് കുടിക്കുമ്പോള്‍ ചുണ്ട് നന്നായി ചൊറിയുന്നത് കാണാം. ചിലപ്പോള്‍ ചുണ്ട് തടിച്ച് വീര്‍ക്കുകയും ചെയ്യും. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ മുന്തിരി ജ്യൂസ് നിങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്. വളരെ രുചികരമായി തന്നെ നിങ്ങള്‍ക്ക് ഇത് തയ്യാറാക്കാവുന്നതാണ്. മുന്തിരിയുടെ ഗുണങ്ങള്‍ മുന്തിരിയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ കൊളസ്ട്രോള്‍ അമിതമായിട്ടുള്ളവരാണെങ്കില്‍ അതിനെ നിയന്ത്രിച്ച് നിര്‍ത്താനും മുന്തിരി നല്ലതാണ്. മുന്തിരിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് ചര്‍മ്മത്തിന് നല്ല യുവത്വം നല്‍കാനും ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ചില പഠനങ്ങള്‍ പ്രകാരം മുന്തിരി കഴിക്കുന്നതിലൂടെ കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന് പറയുന്നു. കൂടാതെ, പ്രമേഹം പോലെയുള്ള അസുഖങ്ങള്‍ നിയന്ത്രിക്കാനും മുന്തിരി നല്ലത് തന്നെയാണ്. ബോള്‍ മുന്തിരി ജ്യൂസ് പലരും ബോള്‍ മുന്തിരി ജ്യൂസ് കഴിച്ചിട്ടുണ്ടാകും. സാധാരണഗതിയില്‍ മുന്തിരി ജ്യൂസ്…

    Read More »
  • Kerala

    വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

    റാന്നി:വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.45 ന് ഇടമുറി തോമ്പിക്കണ്ടത്തിൽ ആയിരുന്നു സംഭവം. നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാജൻ നീറംപ്ലാക്കലിന്റെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്.കൊച്ചി എയർപോർട്ടിൽ പോയി തിരികെ പെരുനാട്ടിലേക്കു പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.ആർക്കും പരുക്കകൾ ഇല്ല.

    Read More »
  • Kerala

    കോന്നിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

    കോന്നി :- അതുംമ്പുംകുളം ഞള്ളൂർ ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെയാണ് ചത്ത നിലയിൽ കടുവയുടെ ജഡം കണ്ടെത്തിയത്.  വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ജഡം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം അതുംമ്പുകുളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നും ആടിനെ പിടികൂടിയിരുന്നു.സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ആദ്യ അറസ്റ്റ്; വീഡിയോ പ്രചരിച്ചതില്‍ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യത

    ഇംഫാല്‍: മണിപ്പുരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ്. രണ്ടര മാസം മുമ്പ് നടന്ന മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികളിലൊരാളെ പോലീസ് പിടികൂടിയത്. ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മേയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് മണിപ്പുര്‍ പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികരിച്ച് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങും രംഗത്ത് വന്നു. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വ രഹിതവുമെന്ന് ബീരേന്‍ സിങ് വിമര്‍ശിച്ചു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. കര്‍ശന നടപടി ഉറപ്പാക്കും. കുറ്റക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന്…

    Read More »
Back to top button
error: