Month: July 2023
-
Kerala
ജനനായകനായി ഇനിയെന്നെന്നും ജനമനസ്സുകളിൽ; ഉമ്മൻ ചാണ്ടിക്ക് ജന്മനാട് കണ്ണീർപ്പൂവോടെ വിടചൊല്ലി
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്കാര ചടങ്ങ് നടക്കുന്ന പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളിയിലെത്തിയാണ് രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചത്. വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള ജനങ്ങളുടെ ഒഴുക്ക് മൂലം പള്ളിയില്‍ പൊതുദര്‍ശനം തുടരുകയാണ്. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിനായി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേക കലറയാണ് ഒരുക്കിയിരിക്കുന്നത്. ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലുകയാണ് ജന്മനാട്. ഉമ്മൻചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നൽകിയത്. തിരുനക്കരയിൽ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. കേരളത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ തിരുനക്കര ആൾക്കടലായി മാറി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന്…
Read More » -
NEWS
പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തി, മനുഷ്യവംശത്തിന്റെ വമ്പൻ ചുവടുവെപ്പ് എന്ന് ശാസ്ത്രലോകം
പ്രായം കുറക്കാനുള്ള മരുന്ന് കണ്ടെത്തിയതായി യു.എസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ അവകാശപ്പെട്ടു. പ്രായം കുറക്കാനുള്ള മരുന്ന് തയ്യാറാക്കുന്നതിന് ആവശ്യമായ ആറുമരുന്നുകളുടെ മിശ്രിതമാണത്രേകണ്ടെത്തിയത്. ജൂലൈ12ന് പുറത്തിറങ്ങിയ ഏജിങ് ജേർണലിലാണ് ഇതുസംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. എലിയിലും കുരങ്ങിലും മരുന്ന് പരീക്ഷണം വജയിച്ചു. അടുത്ത വർഷം അവസാനത്തോടെ മനുഷ്യരിലും പരീക്ഷിക്കും. മൂന്ന് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് സിൻക്ലയർ ട്വീറ്റ് ചെയ്തു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഘടകങ്ങളാണ് ഈ മരുന്നുകളിൽ അടങ്ങിയിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടെ വാർധക്യമാകുന്ന പ്രക്രിയ കുറച്ചുകൊണ്ടുവരാമെന്നാണ് നിഗമനം. ചർമ്മകോശങ്ങളിലെ വാർധക്യ പ്രക്രിയയെ തടയാൻ കഴിവുള്ള ആറ് രാസ സംയോജനങ്ങൾ സംഘം തിരിച്ചറിഞ്ഞെന്നും കണ്ടെത്തൽ മനുഷ്യ വംശത്തിന്റെ ചുവടുവെപ്പാണെന്നും ഡോ. സിൻക്ലയർ പറഞ്ഞു. കോടീശ്വരൻ എലോൺ മസ്‌കടക്കമുള്ളവർ വാർത്തയോട് പ്രതീക്ഷയോടെ പ്രതികരിച്ചു. എലികളിലും മനുഷ്യ കുരങ്ങുകളിലും മരുന്നുകൾ പരീക്ഷിച്ചപ്പോൾ വാർധക്യം കുറയുമെന്ന് ഫലങ്ങൾ സൂചിപ്പിച്ചു. ഒറ്റ മരുന്നു കൊണ്ട് വാർധക്യം…
Read More » -
Crime
കാനഡയിൽ ജോലി വാഗാനം ചെയ്ത് തട്ടിപ്പ്; 18 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
കൊച്ചി: കാനഡയിൽ ജോലി വാഗാനം ചെയ്ത് 18 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ആലപ്പുഴ അമ്പലപ്പുഴ മടത്തിപറമ്പ് സ്വദേശി പ്രഭാ ബാലൻ പണിക്കരെയാണ് (59) ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. കാക്കനാട് സ്വദേശിക്ക് കാനഡയിൽ ജോലി വാഗാനം ചെയ്ത് 18.26 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ജോലി ശരിയാക്കി കൊടുക്കാതെ പണം തട്ടി എന്ന പരാതിയിലാണ് അറസ്റ്റ്. ഇൻഫോപാർക്ക് ഇൻസ്പെക്ടർ പി ആർ സന്തോഷിൻറ നേതൃത്വത്തിൽ എസ് ഐ ശ്രീജിത്ത്, അസി. സബ് ഇൻസ്പെക്ടർ ഷാഹി, ഉഷസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ ശരത് എന്നിവരടങ്ങിയ പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്കയുമായി സുപ്രീംകോടതി
ദില്ലി: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്കയുമായി സുപ്രീംകോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് വീഴ്‌ചയാണെന്നും പദ്ധതി അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കാലാവസ്ഥയാണോ അതോ കിഡ്‌നി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണോ ചീറ്റകളുടെ മരണകാരണമെന്ന് കോടതി ആരാഞ്ഞു. അണുബാധയാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. ചീറ്റകളെ കൂട്ടത്തോടെ പാർപ്പിക്കാതെ മറ്റൊരു ആവാസവ്യവസ്ഥയിലേക്ക് മാറ്റിക്കൂടെയെന്നും ചോദിച്ചു. ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
Read More » -
Kerala
വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്തു, കമ്പനി സി.ഇ.ഒ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്
നീലേശ്വരം: വ്യാപാരത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കംപനി സി.ഇ.ഒ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം കാഞ്ഞിര പൊയില്‍ ആനക്കുഴിയിലെ കണ്ണാര്‍ എട്ട് ഹൗസില്‍ സ്‌കറിയയുടെ പരാതിയിലാണ് എറണാകുളത്തെ പ്രോമിസ് പ്രൈവറ്റ് ലിമിറ്റഡ് കംപനിയുടെ സി.ഇ.ഒ ജെയ്‌സന്‍ അറക്കല്‍, ഡയറക്ടര്‍മാരായ അറക്കല്‍ ജോയ്, ജാകസന്‍ അറയ്ക്കല്‍, ബീനാമോള്‍ ജോയ്, സിനാന്‍ അസറുദ്ദീന്‍ എന്നിവര്‍ക്കെതിരെ വിശ്വാസ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തത്. കംപനിയുടെ ഫ്രാഞ്ചൈസി വഴി സാധനങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2020 മുതല്‍ അക്കൗണ്ട് വഴി ഏഴ് ലക്ഷം രൂപ നല്‍കിയതായും പിന്നീട് ഫ്രാഞ്ചൈസി നല്‍കുകയോ കൊടുത്ത പണം തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. തുടർന്നാണ് പൊലീസ് കേസെടുത്തത്
Read More » -
Kerala
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രിമാർ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പൊതു ദർശനത്തിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി അഞ്ചു മന്ത്രിമാരും ചേർന്ന് പുഷ്പ ചക്രം സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ എ.കെ ആന്റണി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകൾക്ക് മുമ്പ് പുതുപ്പള്ളി കവലയ്ക്കു സമീപം നിർമിച്ചു കൊണ്ടിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പുതിയ വസതിയിൽ എത്തി മന്ത്രിമാരായ വി.എൻ. വാസവനും പി. പ്രസാദും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും അന്ത്യോപചാരങ്ങൾ അർപ്പിച്ചിരുന്നു. തിരുനക്കരയിലെ പൊതു…
Read More » -
India
ഒരാഴ്ച നീളുന്ന ആയുര്‍വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക്
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം ഒരാഴ്ച നീളുന്ന ആയുര്‍വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയത്ത് നിന്നും കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക് പോകും. ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി മാധവന്‍ കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാകും രാഹുലിന് ചികിത്സ നല്‍കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്.
Read More » -
Kerala
ഉമ്മൻ ചാണ്ടി അന്നെടുത്ത ആ തീരുമാനം കേരളം അതിന് മുൻപ് കണ്ടിട്ടില്ലായിരുന്നു
തിരുവനന്തപുരം:2012 ജൂണ്‍ 25ന് രാത്രിയിലായിരുന്നു ഡ്യൂട്ടിക്കിടെ, കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ കുത്തേറ്റ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയൻ പിള്ള (47) കൊല്ലപ്പെടുന്നത്. മരിച്ചിട്ടും മണിയൻപിള്ള വീണ്ടും 11 വര്‍ഷം കൂടി പൊലീസ് സര്‍വീസില്‍ തുടര്‍ന്നത് ചരിത്രം. പൊലീസ് ചരിത്രത്തിലെ അപൂര്‍വ ഏടിന് പിന്നിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കൈയൊപ്പുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി നിന്ന മണിയൻപിള്ളയുടെ ഭാര്യ സംഗീതയ്ക്കും കുടുംബത്തിനും പുതുജീവിതം നല്‍കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. വാഹനപരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാരിപ്പള്ളി പൊലീസ് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കവെ ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണി എഎസ്‌ഐ ജോയിയെയും ഡ്രൈവര്‍ സിപിഒ മണിയൻ പിള്ളയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയൻപിള്ള ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു. മണിയൻപിള്ളയുടെ ചേതനയറ്റ ശരീരം കൊല്ലം ജില്ലയിലെ കൊട്ടറ കൈത്തറ പൊയ്കവീട്ടിലേക്ക് എത്തിയപ്പോള്‍ കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ ഭാര്യ…
Read More » -
India
മണിപ്പൂരിൽ കുക്കി സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിൽ
ഇംഫാൽ: മണിപ്പൂരിൽ കുക്കി സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിൽ. ഹുയിറേം ഹെറോദാസ് മെയ്‌തേയ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.മെയ്തേ വിഭാഗക്കാരനായ ഇയാളാണ് സംഭവത്തിലെ മുഖ്യപ്രതി. പേച്ചി അവാങ് ലെയ്കൈ സ്വദേശിയാണ് ഇയാള്‍. വൈറലായ വീഡിയോയെ കുറിച്ചുള്ള അന്വേഷണത്തിന് ശേഷം ഹെറോദാസിനെ തിരിച്ചറിയുകയും ഉടന്‍ തന്നെ മണിപ്പൂര്‍ പൊലീസ് തൗബാല്‍ ജില്ലയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മെയ് 4 ന് ആണ് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്.തട്ടിക്കൊണ്ടുപോയ അഞ്ച് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് സ്ത്രീകളെ ആയിരക്കണക്കിന് ആളുകളുടെ മുമ്ബില്‍ വച്ച് നഗ്‌നരാക്കി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മേയ് 3 ഓടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്.തുടർന്ന് മാരക ആയുധങ്ങളുമായെത്തിയ ജനക്കൂട്ടം കുക്കി ഗ്രാമത്തില്‍ പ്രവേശിച്ച് കടകള്‍ കൊള്ളയടിക്കുന്നതിനൊപ്പം വീടുകളും വസ്തുവകകളും നശിപ്പിക്കുകയും ചെയ്തു.സംഭവത്തെ തുടർന്ന്ഗ്രാമവാസികൾ വീട്ടില്‍ നിന്ന് ഇറങ്ങി അടുത്തുള്ള വനത്തിലേക്ക് ഓടുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.ഒപ്പമുണ്ടായിരുന്ന പുരുഷനെ കൊലപ്പെടുത്തിയതിന് ശേഷം സ്ത്രീകളോട് നഗ്നരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം മൂന്ന് സ്ത്രീകളെയും നഗ്നരാക്കി…
Read More » -
Crime
ബി.എസ്.സി നഴ്സിങ് പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിന് പിന്നിൽ റാക്കറ്റ്; എബിവിപിയുടെ പ്രവർത്തകനും റാക്കറ്റിൽ പങ്കെന്ന് പൊലീസ്
അഹമ്മദാബാദ്: ബി എസ് സി നഴ്സിങ് പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിന് പിന്നിൽ റാക്കറ്റെന്ന് ഗുജറാത്ത് പൊലീസ്. ആർ എസ് എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയുടെ പ്രവർത്തകനും റാക്കറ്റിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്‌സിറ്റി കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് കെട്ടിടത്തിലെ ലോക്കർ റൂമിൽ നിന്ന് നാലാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥികളുടെ 28 ഉത്തരക്കടലാസുകൾ കാണാതായതായി ജൂലൈ 11ന് രാവിലെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്ത് സർവകലാശാല ജൂലൈ 10 മുതൽ ജൂലൈ 14 വരെ അഞ്ച് പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ ആറുവരെയായിരുന്നു പരീക്ഷ. ശേഷം ഉത്തരക്കടലാസുകൾ ബോട്ടണി വകുപ്പിന്റെ ലോക്കർ റൂമിൽ കോ-ഓർഡിനേറ്ററായ നൈനേഷ് മോദിയുടെ സാന്നിധ്യത്തിൽ സൂക്ഷിച്ചു. എന്നാൽ ലോക്കറിൽ നിന്ന് 14 വിദ്യാർഥികളുടെ ഉത്തരക്കടലാസ് കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരളഴിഞ്ഞത്. 14 വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് എബിവിപി പ്രവർത്തകൻ സണ്ണി ചൗധരിയുടെ…
Read More »