Month: July 2023

  • NEWS

    കാലിലെ റൊണാള്‍ഡോ ടാറ്റൂ വൈറല്‍; ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്ന് അര്‍ജന്റീനയുടെ വനിതാ സ്‌ട്രൈക്കര്‍

    ബ്യൂനസ് ഐറിസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കാലില്‍ ടാറ്റു ചെയ്ത് അര്‍ജന്റീന വനിതാ ഫുട്‌ബോള്‍ താരം യാമില റോഡ്രിഗസ്. ഇടത്തേ കാലിന്റെ മുകള്‍ ഭാഗത്ത് മറഡോണയുടെ ചിത്രയും താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രവുമാണ് യാമില ടാറ്റൂ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യാമിലയുടെ ചിത്രങ്ങള്‍ വൈറലായതോടെ വിശദീകരണവുമായി അര്‍ജന്റീന താരം തന്നെ രംഗത്തെത്തി. ”ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു സംശയമില്ലാതെ പറയാം. അദ്ദേഹത്തിന്റെ കളി കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര പെര്‍ഫെക്ട് ആകുന്നതെന്നാണ് എനിക്കു തോന്നുന്നത്. റൊണാള്‍ഡോ ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ഭുതം ഉണ്ടാക്കുന്നതാണ്. ഈ ടാറ്റൂവിലൂടെ ക്രിസ്റ്റ്യാനോ എപ്പോഴും എനിക്കൊപ്പമുണ്ടാകും.” -യാമില അര്‍ജന്റീന മാധ്യമത്തോടു പറഞ്ഞു. അര്‍ജന്റീന വനിതാ ടീമിലെ സ്‌ട്രൈക്കറാണ് യാമില റോഡ്രിഗസ്. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന സിനിമയിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ ചിത്രവും അര്‍ജന്റീന താരം ടാറ്റൂ ചെയ്തിട്ടുണ്ട്. ബ്രസീലിയന്‍ ലീഗില്‍ എസ്ഇ പാല്‍മെരാസിന്റെ താരം കൂടിയാണ് 25 വയസ്സുകാരിയായ യാമില.

    Read More »
  • Crime

    പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയയാള്‍ സ്വയം തലയിടിച്ചുപൊട്ടിച്ചു; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്രസിങ് റൂം അടിച്ചുതകര്‍ത്തു

    കോഴിക്കോട്: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചുതകര്‍ത്തു. കൈയില്‍ ചില്ലുകഷ്ണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പോലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. കണ്ണൂര്‍ ചാലാട് പൊന്നന്‍പാറ അരയന്‍കണ്ടി ഷാജിത്ത് (46) ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയെത്തിയ ഷാജിത്ത് സ്റ്റേഷനിലെ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ് ചികിത്സയ്ക്കും മെഡിക്കല്‍ പരിശോധനയ്ക്കുമായി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ഡ്രസിങ് റൂമില്‍ എത്തിയപ്പോഴാണ് ഇയാള്‍ വീണ്ടും അക്രമാസക്തനായത്. തലകൊണ്ട് മുറിയിലെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതോടെ അത്യാഹിത വിഭാഗത്തിലുള്ളവരെല്ലാം ഭീതിയിലായി. ഉടന്‍ തന്നെ പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു പിന്നീട് ഇയാളെ മെഡിക്കല്‍ കോളേജിലെക്ക് മാറ്റി. ഇതിനിടെ പോലീസ് ഡ്രൈവര്‍ എസ്‌സിപിഒ രമേശന്റ കൈകള്‍ക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.

    Read More »
  • Crime

    മദ്യലഹരിയില്‍ അമ്മയുടെ പല്ലടിച്ചു കൊഴിച്ചു; മുടിയനായ പുത്രന്‍ പിടിയില്‍

    എറണാകുളം: മുവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ മദ്യലഹരിയില്‍ വൃദ്ധയായ അമ്മയെ മര്‍ദിച്ച് സ്റ്റീല്‍ ഗ്ലാസ് കൊണ്ട് മുഖത്തിടിച്ച് പല്ല് തകര്‍ത്ത കേസില്‍ മകന്‍ പിടിയില്‍. മുവാറ്റുപുഴ താലൂക് ആരക്കുഴ പണ്ടപ്പിള്ളി കരയില്‍ മാര്‍ക്കറ്റിന് സമീപം പൊട്ടന്‍മലയില്‍ വീട്ടില്‍ അനില്‍ രവി(38)യെയാണ് മുവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സമാന രീതിയില്‍ മദ്യപിച്ച് അച്ഛനെ മര്‍ദിച്ചതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. കേസിന് ആസ്പദമായ സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കോട്ടയത്തുനിന്നാണ് പോലീസ് പിടികൂടിയത്.

    Read More »
  • Crime

    റഫറിയെ നിലത്തിട്ട് ചവിട്ടിയത് കേസായി; ഫുട്‌ബോള്‍ താരം തലയില്‍ വെടിയേറ്റു മരിച്ചനിലയില്‍

    ബ്യൂനസ് ഐറിസ്: ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ തല്ലിയ സംഭവത്തില്‍ പ്രതിയായ യുവ ഫുട്‌ബോള്‍ താരത്തെ റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ യുവ ഫുട്‌ബോളര്‍ വില്യംസ് അലക്‌സാണ്ടര്‍ ടപോണിനെയാണു തലയ്ക്കു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍പെട്ട മനോവിഷമത്തില്‍ വില്യംസ് ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്റെ നിഗമനം. പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തില്‍ കോര്‍ട്ടാഡ ടീമിന്റെ താരമായിരുന്നു വില്യംസ്. കഴിഞ്ഞ ദിവസം എല്‍ റിയുണൈറ്റഡ് ക്ലബ്ബിനെതിരായ മത്സരത്തിനിടെ റഫറി ക്രിസ്റ്റ്യന്‍ ഏരിയറിനെ താരം മര്‍ദിച്ചു. റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച താരം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. തലയില്‍ മര്‍ദിച്ചതോടെ റഫറി അബോധാവസ്ഥയിലായി. ഇതോടെ വില്യംസ് അലക്‌സാണ്ടറിനെതിരേ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. 10 മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു താരത്തിനെതിരേ ചുമത്തിയിരുന്നത്. വില്യംസിനെ ഫുട്‌ബോളില്‍നിന്ന് ആജീവനാന്തം വിലക്കാനും ശിപാര്‍ശ ചെയ്തിരുന്നു.

    Read More »
  • India

    നാഗാലാന്‍ഡിലും ശരദ് പവാറിന് വന്‍ തിരിച്ചടി; 7 എല്‍എല്‍എമാരും അജിത്തിനൊപ്പം

    ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്കു പിന്നാലെ നാഗാലാന്‍ഡിലും എന്‍സിപി നേതാവ് ശരദ് പവാറിനു തിരിച്ചടി. നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ എഴ് എംഎല്‍എമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎല്‍എമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റകുളില്‍ ഏഴിടത്തു ജയിച്ച് എന്‍സിപി ശക്തി തെളിയിച്ചിരുന്നു. തുടര്‍ന്ന് ബിജെപി-എന്‍ഡിപിപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. സംസ്ഥാന താല്‍പര്യം കണക്കിലെടുത്താണ് എന്‍ഡിപിപിയുടെ മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നതെന്നാണ് ശരദ് പവാര്‍ പറഞ്ഞിരുന്നത്. എന്‍ഡിപിപി- ബിജെപി സഖ്യത്തിന് 60 അംഗ സഭയില്‍ 37 പേരുടെ പിന്തുണയുണ്ടെങ്കിലും മറ്റു പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം ഷിന്‍ഡെ സര്‍ക്കാരില്‍ ചേര്‍ന്നത് ശരദ് പവാറിനു വന്‍തിരിച്ചടിയായിരുന്നു. മുപ്പതിലധികം എംഎല്‍എമാരുടെ പിന്തുണയാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്.

    Read More »
  • Crime

    നടിയെയും കുടുംബത്തേയും ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ച കാരണങ്ങള്‍ ഇതോ? ഓര്‍ക്കുന്നില്ലേ നയനയെ?

    മലയാള സിനിമ പ്രേക്ഷകര്‍ക്ക് അത്രയൊന്നും ഓര്‍മ്മയുള്ള പേരാവില്ല നടി നയനയുടേത്. സിനിമയേക്കാള്‍ നയനയുടെ മുഖം പ്രേക്ഷകര്‍ ഓര്‍ത്തുവെയ്ക്കുന്നത് സീരിയല്‍ കഥാപാത്രങ്ങളിലൂടെയാണ്. എന്നാല്‍, മലയാള സമൂഹത്തെയൊന്നാകെ ഞെട്ടിച്ചതായിരുന്നു അവരുടെ മരണം. കുടുംബം ഒന്നാകെ ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടന്ന വാര്‍ത്തയും അതിനു പിന്നാലെ വന്ന വിവരങ്ങളും ഒരുപക്ഷ ഇന്നും ആളുകളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടാവാം. നാടകത്തിലൂടെ തുടക്കം നാടകത്തിലൂടെയാണ് നയന എന്നറിയപ്പെടുന്ന ബിന്ദു അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. നാടകങ്ങളില്‍ മികച്ച കഥാപാത്രമാകാന്‍ സാധിച്ച നയനയ്ക്ക് പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ നിന്ന് അവസരങ്ങള്‍ ലഭിയ്ക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് സിനിമകളിലും നിറഞ്ഞു നില്‍ക്കാന്‍ നയനയ്ക്ക് സാധിച്ചു. ദൂരദര്‍ശനിലൂടെ പുറത്തിറങ്ങുന്ന പരമ്പരകളുടെ ഭാഗമായാണ് നയന ആദ്യം എത്തുന്നത്. ദേവമനോഹരി എന്ന പരമ്പരയിലെ കഥാപാത്രത്തെ ഒരുപക്ഷേ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാവാം. സീരിയലില്‍ കേന്ദ്രകഥാപാത്രത്തോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്ന വേഷങ്ങളാണ് ചെയ്തിരുന്നതെങ്കില്‍ സിനിമയിലേയ്ക്ക് എത്തിയപ്പോഴെ വളരെ ചെറിയ വേഷങ്ങളാണ് താരത്തിന് ലഭിച്ചിരുന്നത്. ആലപ്പുഴയില്‍ നിന്നുള്ള താമസമാറ്റം അക്കാലത്ത് ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി നിരന്തരം…

    Read More »
  • India

    ഇന്‍സ്റ്റഗ്രാം കാമുകനെ തേടി പോളിഷ് കാമുകി ഝാര്‍ഖണ്ഡില്‍; എസിയും ടിവിയും ഒരുക്കി സ്വീകരണം

    റാഞ്ചി: പബ്ജി ഗെയിമിലൂടേയുള്ള പ്രണത്തിനൊടുവില്‍ ഇന്ത്യന്‍ യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനില്‍ നിന്നെത്തിയ സീമ ഹൈദര്‍ എന്ന യുവതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് അവര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. ഇതിന് പിന്നാലെ മറ്റൊരു യുവതി കൂടി കാമുകനെ തേടി ഇന്ത്യയിലെത്തിയിരിക്കുകയാണ്. പോളണ്ടില്‍ നിന്നുള്ള 49 വയസുകാരിയായ ബാര്‍ബറ പോളക്കാണ് ഝാര്‍ഖണ്ഡുകാരനായ കാമുകനെ തേടി ഇന്ത്യയില്‍ വന്നത്. ഇവര്‍ക്കൊപ്പം ആറു വയസ്സുള്ള മകളുമുണ്ട്. 35 വയസുകാരനായ ഷദാബ് മാലിക്കുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് ബാര്‍ബറ പ്രണയത്തിലായത്. 2021-ല്‍ തുടങ്ങിയ ചാറ്റിങ് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു. ഇതിന് പിന്നാലെ താന്‍ ഇന്ത്യയിലേക്ക് വരികയാണെന്ന് ബാര്‍ബറ ഷദാബിനെ അറിയിച്ചു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ബാര്‍ബറ ആദ്യം റാഞ്ചിയിലെ ഹോട്ടലിലാണ് താമസിച്ചത്. അതിനുശേഷം ഷദാബിന്റെ ഗ്രാമമായ ഖുത്റയിലെത്തുകയായിരുന്നു. എന്നാല്‍, അവിടുത്തെ ചൂട് ബാര്‍ബറയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ കാമുകിക്കായി ഷദാബ് വീട്ടില്‍ രണ്ട് എസികള്‍ സ്ഥാപിച്ചു. കൂടാതെ പുതിയ ടിവിയും വാങ്ങി. 2027…

    Read More »
  • Kerala

    കളംന്തോട് എംഇഎസ് കോളേജിലെ റാഗിംഗ് പരാതി: ആറു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

    കോഴിക്കോട്: കളംന്തോട് എംഇഎസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തെന്ന പരാതിയില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. അന്വേഷണ വിധേയമായി ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പരാതി കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ക്കു കൈമാറും. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് നേരത്തെ  കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിനെ സീനിയർ‍ വിദ്യാര്‍ത്ഥി അക്രമിച്ചത്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • Crime

    അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 2.58 ലക്ഷം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

    കൊച്ചി: അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. മലപ്പുറം കുന്നുകാവ് നോത്തിയിൽ കുന്നത്ത് വീട്ടിൽ ഹബീബ് അബൂബക്കർ (34) ആണ് അറസ്റ്റിലായത്. ഇൻഫോപാർക്ക് പൊലീസാണ് ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിക്ക് അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് 2,58,500 രൂപ കൈപ്പറ്റിയ ശേഷം ജോലി ശരിയാക്കികൊടുക്കാതെ പണം തട്ടിയെടുത്ത കേസിലാണ് ഒന്നാം പ്രതിയായ ഇയാളെ പൊലീസ് പിടികൂടിയത്. കാക്കനാട് ചിറ്റേത്തുകരയിൽ പ്രവർത്തിക്കുന്ന ജി പ്ലസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനം മുഖേനയാണ് ഇയാൾ തട്ടിപ്പുനടത്തിയത് എന്ന് പൊലീസ് പറഞ്ഞു. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും കൂടുതൽ ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷണങ്ങൾ നടത്തി വരികയാണ്. ഇൻസ്പെക്ടർ പി ആർ സന്തോഷിന്റെ നേതൃത്വത്തിൽ എസ് ഐ അലികുഞ്ഞ്, അസ്സിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോർജ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ മുരളീധരൻ, സിവിൽ പൊലീസ് ഓഫീസർ സിജിറാം എന്നിവരടങ്ങിയ സംഘം ആണ്…

    Read More »
  • Kerala

    ‘ഇതുപോലൊരു ജനക്കൂട്ടം ഇതുവരെ കണ്ടിട്ടില്ല:’ ഉമ്മൻ ചാണ്ടിയുടെ  ഭൗതീക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയുടെ ബസ് ഡ്രൈവർമാർ പറയുന്നു

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാതിക ശരീരവും വഹിച്ചു കൊണ്ടുള്ള ബസിന്‍റെ ഡ്രൈവർമാരായ ശ്യാമിനും അബുവിനും അവിസ്മരണിയ അനുഭവമായിരുന്നു ആ യാത്ര. ഉമ്മൻ ചാണ്ടിയെന്ന പ്രിയനേതാവിനോടുള്ള ജനങ്ങളുടെ സ്നേഹത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് ഡ്രൈവർമാരുടെ  ഈ വാക്കുകൾ. ”പിന്നിട്ട 160 കിലോമീറ്റര്‍ ദൂരം ജനസഞ്ചയമായിരുന്നു. 300 മീറ്റര്‍ അകലേക്കു പോലും റോഡ് കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് ദിവസം എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയാൻ പോലും കഴിഞ്ഞില്ല. അതാണ്  സത്യം” തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിലെത്തിയ യാത്രയിലെ ഓരോ നിമിഷവും മറക്കാനാവില്ല ബസിന്റെ ഡ്രൈവർമാരായ ശ്യാമിനും അബുവിനും: ”ബുധനാഴ്ച രാവിലെ ഏഴ് മണിക്കെടുത്തതാ. ആളെന്ന് പറഞ്ഞാല്‍ ഭയങ്കര ജനം. വെഞ്ഞാറന്മൂട് കഴിഞ്ഞപ്പോള്‍ ജനസാന്ദ്രമായി. ശരിക്കും പറഞ്ഞാല്‍ റോഡും ടാറുമൊന്നും ഇന്നലെ ഉച്ചമുതല്‍ കണ്ടിട്ടില്ല. പോലീസുകാരും സേവാദള്‍ പ്രവര്‍ത്തകരും മുന്നില്‍ നടക്കുന്നു. അവര്‍ ഇങ്ങനെ വകഞ്ഞ് മാറ്റുന്നു. ഇതിലേ വാ അതിലേ പോ എന്ന് പറഞ്ഞു മുന്നോട്ടുനീങ്ങുന്നു. വളരെ റിസ്‌ക് പിടിച്ചൊരു ജോലിയായിരുന്നു. നാല് വശത്തും…

    Read More »
Back to top button
error: