ഹുയിറേം ഹെറോദാസ് മെയ്തേയ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.മെയ്തേ വിഭാഗക്കാരനായ ഇയാളാണ് സംഭവത്തിലെ മുഖ്യപ്രതി. പേച്ചി അവാങ് ലെയ്കൈ സ്വദേശിയാണ് ഇയാള്‍. വൈറലായ വീഡിയോയെ കുറിച്ചുള്ള അന്വേഷണത്തിന് ശേഷം ഹെറോദാസിനെ തിരിച്ചറിയുകയും ഉടന്‍ തന്നെ മണിപ്പൂര്‍ പൊലീസ് തൗബാല്‍ ജില്ലയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മെയ് 4 ന് ആണ് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്.തട്ടിക്കൊണ്ടുപോയ അഞ്ച് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് സ്ത്രീകളെ ആയിരക്കണക്കിന് ആളുകളുടെ മുമ്ബില്‍ വച്ച് നഗ്നരാക്കി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
മേയ് 3 ഓടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്.തുടർന്ന് മാരക ആയുധങ്ങളുമായെത്തിയ ജനക്കൂട്ടം കുക്കി ഗ്രാമത്തില്‍ പ്രവേശിച്ച് കടകള്‍ കൊള്ളയടിക്കുന്നതിനൊപ്പം വീടുകളും വസ്തുവകകളും നശിപ്പിക്കുകയും ചെയ്തു.സംഭവത്തെ തുടർന്ന്ഗ്രാമവാസികൾ വീട്ടില്‍ നിന്ന് ഇറങ്ങി അടുത്തുള്ള വനത്തിലേക്ക് ഓടുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.ഒപ്പമുണ്ടായിരുന്ന പുരുഷനെ കൊലപ്പെടുത്തിയതിന് ശേഷം സ്ത്രീകളോട് നഗ്നരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം മൂന്ന് സ്ത്രീകളെയും നഗ്നരാക്കി തൊട്ടടുത്തുള്ള വയലിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് വീഡിയോ പുറത്തുവന്നത്. മണിപ്പൂരില്‍ സമാനമായ ഒരുപാട് സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് ഈ സംഭവങ്ങളൊന്നും പുറംലോകം അറിയാതിരുന്നത്.