IndiaNEWS

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്കയുമായി സുപ്രീംകോടതി

ദില്ലി: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്കയുമായി സുപ്രീംകോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് വീഴ്‌ചയാണെന്നും പദ്ധതി അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കാലാവസ്ഥയാണോ അതോ കിഡ്‌നി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണോ ചീറ്റകളുടെ മരണകാരണമെന്ന്‌ കോടതി ആരാഞ്ഞു. അണുബാധയാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. ചീറ്റകളെ കൂട്ടത്തോടെ പാർപ്പിക്കാതെ മറ്റൊരു ആവാസവ്യവസ്ഥയിലേക്ക്‌  മാറ്റിക്കൂടെയെന്നും ചോദിച്ചു. ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

Back to top button
error: