Month: July 2023
-
Kerala
ഒരേസമയം പത്തിലധികം പുരുഷന്മാരുമായി ശാരീരിക ബന്ധം; വിവരം പുറത്തറിയാതിരിക്കാൻ സ്വന്തം മാതാപിതാക്കളെയും കുഞ്ഞിനെയും വിഷം കൊടുത്ത് കൊന്ന സൗമ്യ
പെണ്ണൊരുമ്പെട്ടാൽ എന്ന് വെറുതെ പറയുന്നതല്ല ഈ സമീപകാലത്ത് തന്നെ നൂറിലധികം സംഭവങ്ങൾ ചൂണ്ടിക്കാട്ടുവാൻ സാധിക്കും. ഇവിടെയിതാ തന്റെ പരപുരുഷ ബന്ധം പുറത്തറിയാതിരിക്കാൻ ഒൻപത് വയസ്സുള്ള മകളെയും സ്വന്തം മാതാപിതാക്കളെയും വരെ കൊന്ന സൗമ്യ എന്ന യുവതി.ഭർത്താവുമായി വേർപിരിഞ്ഞ സൗമ്യ സ്വന്തം വീട്ടിലാണ് ഒൻപത് വയസ്സുള്ള മകളുമായി താമസിച്ചിരുന്നത്. പത്തിലധികം പുരുഷന്മാരുമായിട്ടായിരുന്നു ശാരീരിക ബന്ധം.ഇത് ഒരു ദിവസം രാത്രി മകൾ കാണാനിടയായതോടെയാണ് സംഭവം മാറുന്നത്. ഒരുപാട് പുരുഷന്മാര്‍ സൗമയുടെ വീട്ടിലേക്ക് നേരിട്ട് ഇതേ രീതിയിലുള്ള ബന്ധത്തിന് എത്തിയിരുന്നു. അങ്ങനെ ഒരു ദിവസം സൗമയുടെ മകൾ ഐശ്വര്യ രാത്രിയിൽ ഞെട്ടി ഉണർന്നപ്പോൾ അമ്മ അരികിൽ ഇല്ല.തുടർന്ന് കുഞ്ഞ് അമ്മയെ അന്വേഷിച്ചപ്പോഴാണ് തൊട്ടപ്പുറത്തെ മുറിയിൽ രണ്ടു പുരുഷന്മാർക്കൊപ്പം കിടക്കുന്ന അമ്മയെ കാണുന്നത്. ആ സമയത്തു തന്നെ സൗമ്യ കുഞ്ഞിനെ ഒരുപാട് ഉപദ്രവിക്കുകയും ഈ കാര്യം ആരോടും പറയരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. പക്ഷേ 9വയസ്സ് മാത്രമുള്ള മകൾ തൊട്ടടുത്ത ദിവസം തന്നെ സൗമയുടെ അമ്മ കമലയോട് ഈ കാര്യങ്ങൾ പറഞ്ഞു.കമല ഈ കാര്യം സൗമ്യയോട് ചോദിച്ചതോടെയാണ്…
Read More » -
Crime
ആണ്‍കുട്ടിക്ക് പ്രകൃതി വിരുദ്ധ പീഡനം; പോക്സോ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കൂടുതല്‍ പരാതികള്‍
കോട്ടയം: പോക്സോ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പൊന്‍കുന്നം പുത്തന്‍പീടിക പി.റ്റി ഉസ്മാന്‍ ആണ് പിടിയിലായത്. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റൊരു കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല വീഡിയോകള്‍ അയയ്ക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി. ഉസ്മാന്‍ പ്രായാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകള്‍ അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു. പൊന്‍കുന്നം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു കുട്ടി കൂടി ഉസ്മാന്‍ ശാരീരികമായി അതിക്രമം കാണിച്ചിരുന്നതായി ബന്ധുക്കളോട് വെളിപ്പെടുത്തി. ഈ കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. പ്രദേശത്തെ ലൈബ്രറി പ്രവര്‍ത്തകന്‍ കൂടിയാണ് ഉസ്മാന്‍.
Read More » -
Crime
യുവരാജ് സിങ്ങിന്റെ അമ്മയില്‍നിന്ന് പണം തട്ടാന്‍ ശ്രമം: മുന്‍ പരിചാരക അറസ്റ്റില്‍
ഗുരുഗ്രാം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മ ശബ്നം സിങ്ങില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പരിചാരക അറസ്റ്റില്‍. യുവരാജിന്റെ സഹോദരന്‍ സോരാവര്‍ സിങ്ങിന്റെ മുന്‍ പരിചാരക ഹേമ കൗശികാണ് അറസ്റ്റിലായത്. കുടുംബത്തെ കള്ളക്കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ”യുവരാജ് സിങ്ങിന്റെ സഹോദരന്‍ സോരാവര്‍ സിങ്ങിന്റെ പരിചാരകയായി 2022 ലാണ് ഹേമ കൗശികിനെ നിയമിച്ചത്. എന്നാല്‍, 20 ദിവസത്തിന് ശേഷം ‘പ്രഫഷനല്‍ അല്ലാത്തതിനാല്‍’ ഇവരെ പുറത്താക്കി. കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഹേമ കൗശിക് വാട്സാപ് സന്ദേശങ്ങള്‍ അയയ്ക്കുകയും 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു” -ശബ്നം സിങ് നല്‍കിയ പരാതിയില്‍ പറയുന്നു. ശബ്നത്തില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഹേമ കൗശികിനെ ഗുരുഗ്രാം പോലീസ് ചൊവ്വാഴ്ച പിടികൂടിയത്. യുവതിയെ ചോദ്യം ചെയ്യുകയാണെന്ന് ഡിസിപി (ഈസ്റ്റ്) നിതീഷ് അഗര്‍വാള്‍ പറഞ്ഞു.
Read More » -
Kerala
മണിപ്പുര്‍ ഐക്യദാര്‍ഢ്യത്തില്‍ വിദ്വേഷ മുദ്രാവാക്യം; കേസ് എടുത്ത് പോലീസ്, പ്രവര്‍ത്തകനെ പുറത്താക്കി യൂത്ത് ലീഗ്
കാസര്‍കോട്: കാഞ്ഞങ്ങാട് യൂത്ത് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇന്നലെ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വിദ്വേഷ മുദ്രാവാക്യം. കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തിന് പിന്നാലെ കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് അറിയിച്ചു. മുസ്ലിം ലീഗിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്‍കിയതില്‍നിന്നു വ്യതിചലിച്ചും പ്രവര്‍ത്തിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുല്‍ സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയില്‍ അറിയിച്ചു. Youth wing of the Indian Union Muslim League, an ally of the Congress, held a rally in Kerala’s Kasargode, and raised vile anti-Hindu slogans, threatening…
Read More » -
Crime
ഒരു നന്മമരംകൂടി നിലംപൊത്തി! ജൂവലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ച; ചാരിറ്റി പ്രവര്‍ത്തകനായ വ്ളോഗറും കൂട്ടാളികളും പിടിയില്‍
കോഴിക്കോട്: എം.സി. ജൂവലറിയുടെ പിന്‍ഭാഗത്തെ ചുമര്‍തുരന്ന് കവര്‍ച്ചനടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ കൈയോടെ പിടികൂടി ഗൂര്‍ഖ. തുടര്‍ന്ന് കൂട്ടുപ്രതികളും പോലീസിന്റെ പിടിയിലായി. ചാരിറ്റി പ്രവര്‍ത്തകന്‍ നിധിന്‍ നിലമ്പൂരും മൂന്നുകൂട്ടാളികളുമാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികളായ എടത്തൊടിവീട്ടില്‍ നിധിന്‍ കൃഷ്ണന്‍ (26), പരപ്പന്‍വീട്ടില്‍ മുത്തു എന്നറിയപ്പെടുന്ന അമീര്‍ (34), വെളിമണ്ണ ഏലിയപാറമ്മല്‍ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയില്‍ ബിബിന്‍ (25) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ചപുലര്‍ച്ചെ രണ്ടിന് നരിക്കുനി എം.സി. ജൂവലറിയുടെ പിറകുവശത്തെ ചുമര്‍ തുരക്കുന്നതിനിടയില്‍ ശബ്ദംകേട്ട് നരിക്കുനിയില്‍ ഉണ്ടായിരുന്ന ഗൂര്‍ഖയും രാത്രി പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൊടുവള്ളി പോലീസും ചേര്‍ന്നാണ് പ്രതികളിലൊരാളായ അമീറിനെ പിടികൂടിയത്. പോലീസ് ചോദ്യംചെയ്തതില്‍നിന്ന് നാല്‍വര്‍സംഘത്തിന്റെ ജൂവലറി കവര്‍ച്ചയുടെ ചുരുളഴിയുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയില്‍ മുടൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പിടികൂടിയത്. പ്രതികളിലൊരാളായ നിലമ്പൂര്‍ സ്വദേശി നിധിന്‍ ചാരിറ്റി പ്രവര്‍ത്തകനും വ്‌ളോഗറുമാണ്. ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് പരസ്പരം പരിചയപ്പെടുന്നത്. മുഖ്യ ആസൂത്രകനാണ് നിധിന്‍.…
Read More » -
Kerala
മൈക്ക് വിവാദത്തില്‍ കേസ് വേണ്ടെന്നു മുഖ്യമന്ത്രി; സുരക്ഷാ പരിശോധന മതിയെന്ന് നിര്‍ദേശം
തിരുവനന്തപുരം: മൈക്ക് വിവാദത്തില്‍ കേസ് വേണ്ടെന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. തുടര്‍നടപടികള്‍ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാല്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. മൈക്ക് പരിശോധന രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് നടപടി. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പോലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നല്‍കാതെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് പ്രതി കേരള പോലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ബോധപൂര്‍വം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. മുന്‍പും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല. അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍…
Read More » -
Kerala
ആലപ്പുഴ മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം റദ്ദാക്കി
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ വിവിധ പി ജി കോഴ്സുകളുടെ അംഗീകാരവും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ കോഴ്സുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംഡി എമര്‍ജൻസി മെഡിസിൻ, പരിയാരം മെഡിക്കല്‍ കോളേജിലെ എം ഡി എമര്‍ജൻസി മെഡിസിൻ, എം എസ് ഓര്‍ത്തോ, എം എസ് ഇ എൻ ടി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ എം എസ് ഇ എൻ ടി കോഴ്സുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് , പരിയാരം മെഡിക്കല്‍ കോളേജില്‍ ഏഴ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഏഴ് സീറ്റുകല്‍ നഷ്ടപ്പെടും.
Read More » -
Kerala
യുവാവും യുവതിയും എത്തിയത് നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍; പിന്നാലെ ബൈക്ക് ഉപേക്ഷിച്ച് ബസില്‍ കയറി, ദുരൂഹതയുയര്‍ത്തി സിസിടിവി ദൃശ്യങ്ങള്‍
മലപ്പുറം: ബൈക്കിലെത്തിയ യുവതിയും യുവാവും ദേശീയപാതയോരത്തെ കെട്ടിടത്തിനു മുന്നില്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നു. ഞായര്‍ രാത്രി പത്തുമണിയോടെയാണ് സംഭവം. രാത്രിയില്‍ സഞ്ചരിച്ച ബൈക്ക് ദേശീയ പാതയില്‍ ഉപേക്ഷിച്ച് ഇവര്‍ മുങ്ങുകയായിരുന്നു. കുറ്റിപ്പുറം ഹൈവേ ജംഗ്ഷനില്‍ നിന്ന് പഴയ ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് ഹോണ്ട പള്‍സര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നത്. ഇവര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ സമീപത്ത് ബൈക്ക് നിര്‍ത്തി ഇറങ്ങിപ്പോകുന്നത് പുറത്തു വന്ന സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മുന്നിലും പിന്നിലും നമ്പര്‍ പ്ലേറ്റ് ബോര്‍ഡുകള്‍ ഇല്ലാത്തത് ദുരൂഹതയര്‍ത്തുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട്-രജിസ്ട്രേഷനുള്ള ബുള്ളറ്റില്‍ മറ്റൊരു യുവാവും യുവതിയും എത്തി ബൈക്ക് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചത് സമീപത്തെ ചിലര്‍ ഇടപെട്ട് തടഞ്ഞിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഇത് മോഷ്ടിച്ച ബൈക്കാണോയെന്നും അതോടെ ബൈക്ക് കടത്തിക്കൊണ്ടുപോകാന്‍ വന്നവര്‍ ഇവരുമായി ബന്ധമുള്ളവരാണോയെന്ന കാര്യത്തിലും വ്യക്തത…
Read More » -
Kerala
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് മരിച്ച നിലയില്‍
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ ലോക്കോ പൈലറ്റ് മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരില്‍ എത്തിയ ഭാസ്കരൻ ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ലോക്കോ പൈലറ്റായി തിരികെ പോകേണ്ടതായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ലോക്കോ റണ്ണിങ് റൂമില്‍ വിളിക്കാൻ ജീവനക്കാര്‍ എത്തിയപ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
”മുദ്രാവാക്യം വിളിക്കുന്നു, ബല്‍റാം പിന്നില്‍നിന്ന് ആംഗ്യം കാട്ടുന്നു; കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടു തോന്നും”
തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മൈക്ക് തകാറിലായതില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്റ്റേജിന്റെ പിന്നില്‍ നിന്ന് ബല്‍റാം ആംഗ്യം കാട്ടുന്നു, ഇതൊക്കെ കാണുമ്പോള്‍ ഒരു പന്തികേട് തോന്നുമെന്ന് ബാലന്‍ പറഞ്ഞു. കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടുണ്ടെന്നു സാധാരണ നിലയില്‍ തോന്നും. ഇതു സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങള്‍ ഇതൊന്നും വിവാദമാക്കാന്‍ പോവാറില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ബാലന്‍ പറഞ്ഞു. മൈക്ക് കേടായതില്‍ പോലീസ് കേസെടുത്തതിനെക്കുറിച്ച് അറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാനുമില്ലെന്ന് ബാലന്‍ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സോളാര്‍ വിഷയം ചര്‍ച്ചയാക്കണമെന്നു കോണ്‍ഗ്രസിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് ഇതു ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിനെതിരെ ഒരക്ഷരം വ്യക്തിപരമായി പറയരുതെന്നു തീരുമാനിച്ച പാര്‍ട്ടിയാണ് സിപിഎം- എകെ ബാലന്‍ പറഞ്ഞു.
Read More »