Month: July 2023

  • Kerala

    ”പത്തു സെക്കന്‍ഡില്‍ പ്രശ്നം പരിഹരിച്ചു; തകരാര്‍ മനഃപൂര്‍വമല്ല; പ്രധാനമന്ത്രിയുടെ പരിപാടിയില്‍ അടക്കം മൈക്ക് നല്‍കിയിട്ടുണ്ട്”

    തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ ഹൗളിങ് ഉണ്ടായത് മനഃപൂര്‍വമല്ലെന്ന് മൈക്ക് ഉടമ രഞ്ജിത്ത്. വലിയ തിരക്കില്‍ ബാഗ് തട്ടിയതിനെ തുടര്‍ന്നാണ് തകരാര്‍ സംഭവിച്ചത്. ഇത് ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ”കെ സുധാകരന്‍ പ്രസംഗിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെക്കും മുഖ്യമന്ത്രി പ്രസംഗിക്കാനായി എത്തി. അപ്പോഴെക്കും ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും ഇടിച്ചുകയറി. ആ സമയത്ത് ഒരു ക്യാമറാമാന്റെ ബാഗ് കണ്‍സോളിലോട്ട് വീണു. അങ്ങനെ അതിന്റെ ശബ്ദം ഫുള്‍ ആയപ്പോഴാണ് ഹൗളിങ് സംഭവിച്ചത്. പത്തുസെക്കന്‍ഡില്‍ പ്രശ്നം പരിഹരിച്ചു”- രഞ്ജിത്ത് പറഞ്ഞു. ”ആസമയത്ത് മൈക്ക് ഓപ്പറേറ്ററായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇന്നലെ കണ്‍ന്റോണ്‍മെന്റ് സിഐ വിളിച്ചു വരുത്തി മൊഴിയെടുത്തു. അതിനു ഉപയോഗിച്ച് മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹൗളിങ് ഇത്ര വലിയ പ്രശ്നമാണെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മന്‍മോഹന്‍സിങ്, രാഹുല്‍ ഗാന്ധിയുടെ അടക്കം പരിപാടിയില്‍ ഞാന്‍ മൈക്ക് നല്‍കിയിട്ടുണ്ട്”- രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുക്കുന്നതിനിടെ മൈക്കിന്റെ…

    Read More »
  • Kerala

    വിടമാട്ടേന്‍!!! ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മൈക്ക് കേടാക്കിയത് ആസൂത്രിതമായി, കേബിള്‍ ചവിട്ടിപ്പിടിച്ചുവെന്നും പോലീസ്

    തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ നടന്നത് ആസൂത്രിത നീക്കമെന്ന് പോലീസ്. ആംപ്ലിഫയറില്‍ നിന്ന് മൈക്കിലേക്കുള്ള കേബിള്‍ ബോധപൂര്‍വം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തല്‍. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയില്‍ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് സ്വമേധയാ എടുത്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബി.എം.ഷാഫിയാണ് അന്വേഷണം നടത്തുന്നത്. അതേസമയം, മൈക്ക് തടസ്സപ്പെട്ടതില്‍ പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ പരിശോധനയ്ക്ക് അയയ്ക്കണമെങ്കില്‍ കേസ് എടുക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ അല്‍പ്പനേരം ശബ്ദം തടസപ്പെട്ടത്. ഈ സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല, മൈക്കും കേബിളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് നാളെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധിക്കും. അതേസമയം, മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്ന് ഉടമ വ്യക്തമാക്കി. വലിയ തിരക്കില്‍ ആളുകളുടെ കൈ തട്ടിയതിനെത്തുടര്‍ന്നായിരുന്നു മൈക്ക്…

    Read More »
  • Kerala

    മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; നിലമ്പൂരില്‍ പോലീസുകാരന് പരിക്കേറ്റു

    മലപ്പുറം: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പോലീസുകാരനാണ് പരിക്കേറ്റത്. കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് നിരന്തരം തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. അതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അംഗമായ അഹമ്മദ് ബഷീറിന് പരിക്കേറ്റത്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  

    Read More »
  • Kerala

    ലഹരിക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍; മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് പരോളില്ല

    തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തര പരോളും ഇനിമുതല്‍ നല്‍കില്ല. ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വിഡിയോയും ഫോട്ടോയും അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തി. റൂറല്‍ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്ന് സ്റ്റേഷനുകളില്‍ പരിശോധന പൂര്‍ത്തിയായി.  

    Read More »
  • Kerala

    മൺസൂൺ ബംബർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

    തിരുവനന്തപുരം:കേരള ലോട്ടറിയുടെ മൺസൂൺ ബംബർ നറുക്കെടുപ്പ് ഇന്ന്. 10 കോടിയാണ് ഒന്നാം സമ്മാനം. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 45 ലക്ഷം മണ്‍സൂണ്‍ ബംബര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 250 രൂപയാണ് ടിക്കറ്റ് വില

    Read More »
  • Crime

    ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭിന്നശേഷിക്കാരിക്ക് പീഡനം; ഓണ്‍ലൈന്‍ ‘നന്മമരം’ അറസ്റ്റില്‍

    മലപ്പുറം: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസക്കാരനായ വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശി താന്നിക്കാട്ടില്‍ സെയ്ഫുള്ള(47)യെ ആണ് പെരിന്തല്‍മണ്ണ പോലീസ് പോലീസ് അറസ്റ്റുചെയ്തത്. വയനാട്ടില്‍നിന്ന് ആംബുലന്‍സില്‍ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്് പോലീസ് അറിയിച്ചു. നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തും. പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ തിരികെ സ്റ്റേഷനിലെത്തിച്ചു. പ്രതിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പേരടങ്ങുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞദിവസം പരാതി നല്‍കിയത്.

    Read More »
  • Crime

    പനാമാ കള്ളപ്പണ ഇടപാടില്‍ പ്രവാസി മലയാളി കുടുംബത്തിന് ഇ.ഡി. കുരുക്ക്; ദുബായിലേക്ക് കടക്കാനുള്ള നീക്കം തടഞ്ഞു

    കൊച്ചി: ശതകോടികളുടെ പാനമ കള്ളപ്പണ നിക്ഷേപത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിനും കുടുംബത്തിനും എതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടി ആരംഭിച്ചു. വിദേശത്ത് സ്ഥിരതാമസമാക്കിയ ജോര്‍ജ് മാത്യുവും കുടുംബവും ദുബായിലേക്ക് മടങ്ങാന്‍ ശ്രമിക്കവേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞ് മടക്കിയയച്ചു. ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി. ജോര്‍ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ ഇ.ഡി. ചോദ്യംചെയ്തു. കോട്ടയം അയ്മനം സ്വദേശിയാണ് ജോര്‍ജ് മാത്യു. നാല്‍പ്പതു വര്‍ഷമായി ദുബായിലാണ് ഇവരുടെ താമസം. ചൊവ്വാഴ്ച പുലര്‍ച്ച രണ്ടുമണിക്കുള്ള വിമാനത്തില്‍ ദുബായിലേക്ക് കടക്കാനായി ജോര്‍ജ് മാത്യുവും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍, ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസിന്റെ പശ്ചാത്തലത്തില്‍ തിരിച്ചയക്കുകയായിരുന്നു. 2016-ലാണ് രാജ്യത്തെ സിനിമാരംഗത്തെ പ്രമുഖരുടേത് അടക്കമുള്ള കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ചുള്ള പാനമ പേപ്പര്‍ പുറത്തുവരുന്നത്. തുടര്‍ന്നാണ് ജോര്‍ജ് മാത്യുവിലേക്ക് അന്വേഷണം എത്തിയത്. 2022 ഏപ്രിലില്‍ ജോര്‍ജ് മാത്യുവുമായി ബന്ധപ്പെട്ട കൊച്ചിയിലെ ചില സ്ഥാപനങ്ങളിലും വീടുകളിലും ഇ.ഡി.…

    Read More »
  • Kerala

    പൊലീസുകാരുടെ കണ്‍മുന്‍പില്‍ നിന്ന് പൊലീസ് ജീപ്പുമായി യുവാവ് മുങ്ങി

    തിരുവനന്തപുരം:പാറശാലയില്‍ പൊലീസുകാരുടെ കണ്‍മുന്‍പില്‍ നിന്ന് പൊലീസ് ജീപ്പുമായി യുവാവ് മുങ്ങി.പട്രോളിങ്ങിനിടെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുമായാണ് യുവാവ് മുങ്ങിയത്. പൊലീസുകാര്‍ പിന്തുടരുന്നത് അറിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെ വച്ച്‌ പോസ്റ്റില്‍ ഇടിപ്പിച്ച്‌ വാഹനം നിര്‍ത്തി യുവാവ് രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ പോലീസ് പിടികൂടി. പരശുവയ്ക്കൽ സ്വദേശി ഗോകുലിനെയാണ് പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പട്രോളിങ്ങിനിടെ വാഹനം നിര്‍ത്തി കുറച്ച്‌ മാറിനിന്ന് വാഹനങ്ങള്‍ പരിശോധിക്കാനായി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നുകളഞ്ഞത്. ജീപ്പില്‍ നിന്ന് മാറിനില്‍ക്കുന്ന സമയത്ത് വാഹനത്തിന്റെ താക്കോല്‍ എടുക്കാന്‍ പൊലീസുകാര്‍ മറന്നുപോയതാണ് യുവാവിന് എളുപ്പം കടന്നുകളയാന്‍ സഹായകമായത്. ജീപ്പുമായി പോകുന്നത് കണ്ട് പൊലീസുകാര്‍ ബൈക്കില്‍ യുവാവിനെ പിന്തുടര്‍ന്നു. പൊലീസുകാര്‍ പിന്തുടരുന്നത് മനസിലാക്കി ഒരു കിലോമീറ്റര്‍ ദൂരത്ത് വച്ച്‌ ഗോകുല്‍ പോസ്റ്റില്‍ ഇടിപ്പിച്ച്‌ വാഹനം നിര്‍ത്തുകയായിരുന്നു.ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • India

    മണിപ്പൂർ വിഷയം സംസാരിക്കാൻ പാടില്ല;മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ ഫോൺ ബിജെപി എംപിമാർ ഓഫ് ചെയ്തു

    ന്യൂഡൽഹി: പാർലമെന്റിൽ ‍ മണിപ്പൂർ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയ മല്ലികാര്‍ജുൻ ഖാര്‍ഗെയെ  ബിജെപി എംപിമാര്‍ തടഞ്ഞു. ഖാര്‍ഗെയുടെ മൈക്ക് രാജ്യസഭ ചെയര്‍മാൻ ഓഫ് ചെയ്തതിനു പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.മണിപ്പൂരിനെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്ബനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യ എന്ന പേരിനെ എന്തിനാണ് മോദി ഭയപ്പെടുന്നതെന്നും ഖാര്‍ഗെ ചോദിച്ചു. ‘ഇന്ത്യ’ എന്ന വാക്ക് പ്രയോഗിച്ചതുകൊണ്ടു മാത്രം കാര്യമുണ്ടാകില്ലെന്നും ഇന്ത്യൻ മുജാഹിദീന്റെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്ബനിയുടെയുമെല്ലാം പേരില്‍ ഇന്ത്യയുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം മോദി നടത്തിയ പരാമർശം. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ ഈ പരാമര്‍ശം. ഇത്രയും ദിശാബോധമില്ലാത്തൊരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ല. മോദിയെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്ന നിസ്സഹായരും പരാജിതരുമായ ഒരു സംഘമാണ് പ്രതിപക്ഷമെന്നും മോദി പറഞ്ഞിരുന്നു. അതേസമയം മണിപ്പൂർ വിഷയത്തില്‍…

    Read More »
  • Kerala

    ഡോ. ഗണപതിക്ക് തിരിച്ചടി;ആസ്റ്റര്‍  മെഡിസിറ്റിക്കെതിരായ അവയവദാന കേസ് കോടതി തള്ളി

    കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് മസ്തിഷ്‌ക മരണം സംഭവിക്കും മുമ്ബേ അവയവദാനം നടത്താൻ ശ്രമം നടത്തിയെന്ന കേസില്‍ ആസ്റ്റര്‍ മെഡിസിറ്റിക്ക് അനുകൂലമായി ഹൈക്കോടതി വിധി. 2019ല്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന അവയവദാനവും കരള്‍മാറ്റ ശസ്ത്രക്രിയയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും ഗൂഢാലോചനയുടെ ഭാഗമാണെന്നുമുള്ള കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയിന്മേലായിരുന്നു  കോടതിയുടെ ഇടപെടല്‍.ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വാഹനാപകടത്തില്‍ പരുക്കേറ്റ ചേരാനല്ലൂര്‍ സ്വദേശിയായ അജയ് ജോണി എന്ന യുവാവിനെ 2019 മാര്‍ച്ച്‌ രണ്ടിന് ആസ്റ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്ബേ ആശുപത്രിയില്‍ നേരത്തെ ലിവര്‍ സിറോസിസിന് ചികിത്സ തേടിയിരുന്ന അഭിഭാഷൻ കൂടിയായ രോഗിക്ക് കരള്‍ മാറ്റി വയ്ക്കാൻ ഡോക്ടര്‍മാരടങ്ങുന്ന സംഘം ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

    Read More »
Back to top button
error: