CrimeNEWS

യുവരാജ് സിങ്ങിന്റെ അമ്മയില്‍നിന്ന് പണം തട്ടാന്‍ ശ്രമം: മുന്‍ പരിചാരക അറസ്റ്റില്‍

ഗുരുഗ്രാം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മ ശബ്നം സിങ്ങില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പരിചാരക അറസ്റ്റില്‍. യുവരാജിന്റെ സഹോദരന്‍ സോരാവര്‍ സിങ്ങിന്റെ മുന്‍ പരിചാരക ഹേമ കൗശികാണ് അറസ്റ്റിലായത്. കുടുംബത്തെ കള്ളക്കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

”യുവരാജ് സിങ്ങിന്റെ സഹോദരന്‍ സോരാവര്‍ സിങ്ങിന്റെ പരിചാരകയായി 2022 ലാണ് ഹേമ കൗശികിനെ നിയമിച്ചത്. എന്നാല്‍, 20 ദിവസത്തിന് ശേഷം ‘പ്രഫഷനല്‍ അല്ലാത്തതിനാല്‍’ ഇവരെ പുറത്താക്കി. കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഹേമ കൗശിക് വാട്സാപ് സന്ദേശങ്ങള്‍ അയയ്ക്കുകയും 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു” -ശബ്നം സിങ് നല്‍കിയ പരാതിയില്‍ പറയുന്നു.

Signature-ad

ശബ്നത്തില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഹേമ കൗശികിനെ ഗുരുഗ്രാം പോലീസ് ചൊവ്വാഴ്ച പിടികൂടിയത്. യുവതിയെ ചോദ്യം ചെയ്യുകയാണെന്ന് ഡിസിപി (ഈസ്റ്റ്) നിതീഷ് അഗര്‍വാള്‍ പറഞ്ഞു.

Back to top button
error: