KeralaNEWS

ആലപ്പുഴ മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം റദ്ദാക്കി

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി.

സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ വിവിധ പി ജി കോഴ്സുകളുടെ അംഗീകാരവും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ കോഴ്സുകളാണ് റദ്ദാക്കിയിരിക്കുന്നത്.

Signature-ad

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംഡി എമര്‍ജൻസി മെഡിസിൻ, പരിയാരം മെഡിക്കല്‍ കോളേജിലെ എം ഡി എമര്‍ജൻസി മെഡിസിൻ, എം എസ് ഓര്‍ത്തോ, എം എസ് ഇ എൻ ടി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ എം എസ് ഇ എൻ ടി കോഴ്സുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് , പരിയാരം മെഡിക്കല്‍ കോളേജില്‍ ഏഴ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഏഴ് സീറ്റുകല്‍ നഷ്ടപ്പെടും.

Back to top button
error: