Month: July 2023

  • Kerala

    മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

    തിരുവനന്തപുരം: കേരള ലോട്ടറി മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടി എംബി 200261 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 10 ലക്ഷം വീതം അഞ്ചുപേര്‍ക്കാണ് രണ്ടാം സമ്മാനം. എംഎ 475211, എംബി 219556, എംസി 271281, എംഡി 348108, എംഇ 625250 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. 250 രൂപയായിരുന്നു ടിക്കറ്റ് വില. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 25 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞ തവണയും പത്ത് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. എറണാകുളത്ത് വിറ്റ ടിക്കറ്റിനായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്. ഇത്തവണ 27 ലക്ഷം മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റും വിറ്റ് പോയിരുന്നു. മണ്‍സൂണ്‍ ബംപറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ ടിക്കറ്റും വിറ്റ് പോകുന്ന സാഹചര്യമുണ്ടാകുന്നത്.  

    Read More »
  • Local

    ബൈക്കിലെ പെട്രോൾ ഊറ്റിയ ശേഷം നന്മ നിറഞ്ഞ കള്ളന്റെ മാപ്പപേക്ഷ: ‘എണ്ണ എടുത്തിട്ടുണ്ട്, ഗതികേടുകൊണ്ടാണ്  കൂടെ പത്ത് രൂപയും വച്ചിട്ടുണ്ട്’

         ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങൾ 10 രൂപ ഇതിൽ വച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല. അതുകൊണ്ടാണ്…’ ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി എടുത്ത ശേഷം ബൈക്കുടമയോട് മാപ്പ് അപേക്ഷിച്ച് അജ്ഞാതൻ എഴുതിയ കത്തിലെ വരികളാണ് ഇത്. ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിലെ അധ്യാപകനായ അരുൺലാൽ കോഴിക്കോട് ബൈപ്പാസ് റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിൽ നിന്നാണ് അജ്ഞാതൻ പെട്രോൾ ഊറ്റിയെടുത്തത്. മാപ്പ് ചോദിച്ചുള്ള കത്തിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും അജ്ഞാതൻ ബൈക്കിൽ വെച്ചിട്ടുണ്ടായിരുന്നു. കുറിപ്പിന്‍റെയും അതിനൊപ്പം വച്ചിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം അരുൺലാൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. തൊണ്ടയാട് പാലത്തിന്റെ താഴെ രാവിലെ നിർത്തിവെച്ച ബൈക്കിൽ നിന്നാണ് ആരോ പെട്രോൾ ഊറ്റിയെടുത്തത്. ബൈക്ക് എടുത്ത് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറിൽ നിന്ന് നാണയ തുട്ടുകൾ താഴെ വീണത്. നോക്കിയപ്പോൾ…

    Read More »
  • Crime

    കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ

    കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കോലച്ചിറയിൽ വീട്ടിൽ റൂബിൻ.എസ് (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി വീട്ടിലെത്തുകയും അമ്മയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അമ്മയെ ഉപദ്രവിക്കുകയും ഇത് കണ്ട ഇളയ സഹോദരൻ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ ഇതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും റൂബിൻ മുറിയിൽ കിടന്നിരുന്ന ടീപ്പോയുടെ കാൽ ഇളക്കി ഇത് ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയും, തുടർന്ന് അടുക്കളയിൽ ഇരുന്ന കത്രിക ഉപയോഗിച്ച് ഇയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എ.എസ്.ഐ അനീഷ്, സി.പി.ഓ മാരായ ബിനോ, ഹുസൈൻ, അഭിലാഷ്, ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ…

    Read More »
  • Crime

    പ്രായപൂർത്തിയാകാത്ത ആണ്‍ കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു; പോക്സോ കേസിൽ പൊൻകുന്നത് മധ്യവയസ്കൻ അറസ്റ്റിൽ

    പൊൻകുന്നം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയയ്ക്കുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ്. എൻ – ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Business

    സബ്‍സിഡി വെട്ടിച്ച; രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍നിന്ന് 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോര്‍ട്ട്

    രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്നും 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോർട്ട്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് II (FAME-II) അഥവാ ഫെയിം 2 സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് സബ്‍സിഡി വെട്ടിച്ചതിനാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ ഏഴ് കമ്പനികളോടാണ് സർക്കാർ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവും ഉയർന്ന തുക തിരിച്ചടയ്ക്കാനുള്ളത് രാജ്യത്തെ ഒരു മുൻ നിര ടൂവീലർ നിർമ്മാതാവിനാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം 133.48 കോടി രൂപയോളം വരുമെന്നും മറ്റൊരു കമ്പനി 124.91 കോടി രൂപയും മൂന്നാമന് 116.85 കോടി രൂപയുമാണ് ഉള്ളതെന്നും ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിലേക്ക് തുക തിരികെ നൽകാത്തപക്ഷം, അടുത്ത ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ പദ്ധതിയിൽ നിന്ന് രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും പദ്ധതിയിൽ പങ്കെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് ഈ കമ്പനികൾ…

    Read More »
  • Local

    ഭർതൃമതിയായ യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് രണ്ടാം തവണയും കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും കൂട്ടുകാരും ചേർന്ന് കാമുകന്റെ വീട് അടിച്ചു തകർത്തു

         കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. വിവരമറിഞ്ഞ ഭർത്താവും സംഘവും കാമുകന്റെ വീട് വളഞ്ഞ് അടിച്ചു തകർത്തു. ഇന്നലെ വൈകുന്നേരം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ ആമ്പിലാടാണ് സംഭവം. ഒരാഴ്ച മുമ്പാണ് ആമ്പിലാട് സ്വദേശി പ്രജിത്ത് കുമാറിന്റെ ഭാര്യ ബിന്ദു കാമുകനായ ഷിനുവിനൊപ്പം നാടുവിട്ടത്. ഇരുവരും കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി ഒരുമിച്ച് താമസിക്കുന്നുണ്ട് എന്ന വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് പ്രജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഷിനുവിന്റെ വീട്ടിലെത്തി. ഇവർ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും വീട്ടു മുറ്റത്ത് നിർത്തിയിട്ട് ബൈക്കും സ്കൂട്ടിയും തല്ലിപൊളിക്കുകയു ചെയ്തു. ഇരുവരും ആദ്യ തവണ ഒളിച്ചോടിയതിന് പോലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് ബിന്ദുവിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. വീട് തല്ലിതകർത്ത സംഭവത്തിൽ പ്രജിത്ത് കുമാറിനും സംഘത്തിനുമെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Crime

    സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി; പോലീസുകാരെ നട്ടംതിരിച്ചു; പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ വീണ്ടും പിടികൂടി

    കണ്ണൂര്‍: പോലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങോടെ രക്ഷപ്പെട്ട മോഷണ കേസിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി മുണ്ടേരി ചാപ്പ സ്വദേശി കെപി ഹൗസില്‍ അജിനാസാണ്(22) ചൊവ്വാഴ്ച്ച ഉച്ചയോടെ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയത്. വീട്ടമ്മയെ സ്‌കൂട്ടറില്‍നിന്ന് തള്ളിയിട്ട് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍ തിങ്കളാഴ്ച്ച രാത്രിയാണ് അജിനാസിനെ അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ വില്‍പന നടത്തിയ കടയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിന്‍നിന്ന് പ്രതി കൈവിലങ്ങോടെ രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷന് പുറകിലുളള കാട്ടിലേക്കാണ് പ്രതി ഓടിയത്. മണിക്കൂറുകളോളം മയ്യിലും സമീപ പ്രദേശങ്ങളിലും പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേളം വായനശാലയ്ക്കു സമീപം ഒളിച്ചിരുന്ന പ്രതിയെ വൈകിട്ടോടെ നാട്ടുകാര്‍ കണ്ടെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അജിനാസ് തളളി താഴെയിട്ടതിനു ശേഷം താലിമല പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്.…

    Read More »
  • Kerala

    ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി, ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടി; പുതിയ മദ്യനയത്തിന് അംഗീകാരം, ഡ്രൈ ഡേ തുടരും

    തിരുവന്തപുരം: പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു. നിലവില്‍ 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. 5 ലക്ഷം രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നല്‍കാനും തീരുമാനമായി. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉല്‍പ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാര്‍ശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ നീണ്ടുപോയതാണ് നയവും വൈകാന്‍ കാരണം.

    Read More »
  • Social Media

    ഡാന്‍സ് കളിക്കൂ ഫ്രീയായി ഐസ്‌ക്രീം കഴിക്കൂ! ഐസ്‌ക്രീം പ്രേമികള്‍ക്ക് ഓഫറുമായി ബംഗളൂരുവിലെ ഐസ്‌ക്രീം പാര്‍ലര്‍

    ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ഏതു പെരുമഴയെത്തും തണുപ്പിലും ഐസ്‌ക്രീം കിട്ടിയാല്‍ സന്തോഷിക്കാത്ത ഐസ്‌ക്രീം പ്രേമികള്‍ ഉണ്ടാകില്ല. അപ്പോള്‍ പിന്നെ ‘സൗജന്യമായി ഐസ്‌ക്രീം തരാം ഒരു ഡാന്‍സ് മാത്രം കളിച്ചാല്‍ മതി’ എന്നൊരു ഓഫര്‍ കൂടി കിട്ടിയാലോ? എത്ര ഡാന്‍സ് അറിയാത്ത വ്യക്തിയാണെങ്കില്‍ പോലും ആനന്ദനടനം ആടുമല്ലേ? ഐസ്‌ക്രീം പ്രേമികള്‍ക്കായി ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വിരുന്നൊരുക്കിയത് ബംഗളൂരുവിലെ ഒരു ഐസ്‌ക്രീം പാര്‍ലറാണ്. ദേശീയ ഐസ്‌ക്രീം ദിനാചരണത്തോടനുബന്ധിച്ചാണ് ഈ ഐസ്‌ക്രീം പാര്‍ലര്‍ ഉടമകള്‍ ഇത്തരത്തില്‍ മനോഹരമായ ഒരു ആശയം നടപ്പിലാക്കിയത്. ഐസ്‌ക്രീം ആവശ്യമുള്ള ആളുകള്‍ ക്യാഷ് കൗണ്ടറിലെത്തി ‘രണ്ട് ചുവട് നൃത്തം വെച്ചാല്‍ ഒരു സ്‌കൂപ്പ് ഫ്രീ.’ ഇതായിരുന്നു ഐസ്‌ക്രീം പ്രേമികളെ ആകര്‍ഷിച്ച രസകരമായ ഐസ്‌ക്രീം ദിനാഘോഷം.   View this post on Instagram   A post shared by Corner House Ice Creams (@cornerhouseicecreams) എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദേശീയ ഐസ്‌ക്രീം ദിനമായി ആചരിക്കുന്നത്.…

    Read More »
  • India

    മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രത്തിനെതിരെ അവിശ്വാസം; നോട്ടീസ് അംഗീകരിച്ച് സ്പീക്കര്‍

    ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് നല്‍കിയ നോട്ടിസ് അംഗീകരിച്ച് ലോക്സഭാ സ്പീക്കര്‍. കോണ്‍ഗ്രസ് ലോക്‌സഭാ ഉപനേതാവും നോര്‍ത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബിആര്‍എസ് എംപി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബഹളത്തെത്തുടര്‍ന്ന് 12 മണിവരെ സഭ പിരിഞ്ഞിരുന്നു. ബിജെപിയുടെ ബംഗാള്‍, രാജസ്ഥാന്‍ അംഗങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ അതിക്രമങ്ങള്‍ ഉന്നയിച്ചും മുദ്രാവാക്യം വിളിച്ചു. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നു സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രി മറുപടി പറയുമെന്ന നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. അവിശ്വാസപ്രമേയ നീക്കം സംബന്ധിച്ച് മുഖ്യ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. തിരുച്ചി ശിവ (ഡിഎംകെ), മനോജ് കുമാര്‍ ഝാ (ആര്‍ജെഡി), രാജീവ് ശുക്ല, രഞ്ജീത് രഞ്ജന്‍ (ഇരുവരും കോണ്‍ഗ്രസ്), രാഘവ് ഛദ്ദ (എഎപി )…

    Read More »
Back to top button
error: