കോട്ടയം: പോക്സോ കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. പൊന്‍കുന്നം പുത്തന്‍പീടിക പി.റ്റി ഉസ്മാന് ആണ് പിടിയിലായത്. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റൊരു കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല വീഡിയോകള്‍ അയയ്ക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി.
ഉസ്മാന് പ്രായാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകള്‍ അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു. പൊന്‍കുന്നം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു കുട്ടി കൂടി ഉസ്മാന് ശാരീരികമായി അതിക്രമം കാണിച്ചിരുന്നതായി ബന്ധുക്കളോട് വെളിപ്പെടുത്തി. ഈ കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. പ്രദേശത്തെ ലൈബ്രറി പ്രവര്ത്തകന് കൂടിയാണ് ഉസ്മാന്.