KeralaNEWS

മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള ലോട്ടറി മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടി എംബി 200261 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 10 ലക്ഷം വീതം അഞ്ചുപേര്‍ക്കാണ് രണ്ടാം സമ്മാനം. എംഎ 475211, എംബി 219556, എംസി 271281, എംഡി 348108, എംഇ 625250 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. 250 രൂപയായിരുന്നു ടിക്കറ്റ് വില.

മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 25 പേര്‍ക്ക് ലഭിക്കും. കഴിഞ്ഞ തവണയും പത്ത് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. എറണാകുളത്ത് വിറ്റ ടിക്കറ്റിനായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്.

Signature-ad

ഇത്തവണ 27 ലക്ഷം മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റും വിറ്റ് പോയിരുന്നു. മണ്‍സൂണ്‍ ബംപറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ ടിക്കറ്റും വിറ്റ് പോകുന്ന സാഹചര്യമുണ്ടാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: