LocalNEWS

ഭർതൃമതിയായ യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് രണ്ടാം തവണയും കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും കൂട്ടുകാരും ചേർന്ന് കാമുകന്റെ വീട് അടിച്ചു തകർത്തു

     കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. വിവരമറിഞ്ഞ ഭർത്താവും സംഘവും കാമുകന്റെ വീട് വളഞ്ഞ് അടിച്ചു തകർത്തു.

ഇന്നലെ വൈകുന്നേരം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ ആമ്പിലാടാണ് സംഭവം. ഒരാഴ്ച മുമ്പാണ് ആമ്പിലാട് സ്വദേശി പ്രജിത്ത് കുമാറിന്റെ ഭാര്യ ബിന്ദു കാമുകനായ ഷിനുവിനൊപ്പം നാടുവിട്ടത്.

Signature-ad

ഇരുവരും കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി ഒരുമിച്ച് താമസിക്കുന്നുണ്ട് എന്ന വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് പ്രജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഷിനുവിന്റെ വീട്ടിലെത്തി. ഇവർ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും വീട്ടു മുറ്റത്ത് നിർത്തിയിട്ട് ബൈക്കും സ്കൂട്ടിയും തല്ലിപൊളിക്കുകയു ചെയ്തു. ഇരുവരും ആദ്യ തവണ ഒളിച്ചോടിയതിന് പോലീസ് കേസെടുത്തിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് ബിന്ദുവിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. വീട് തല്ലിതകർത്ത സംഭവത്തിൽ പ്രജിത്ത് കുമാറിനും സംഘത്തിനുമെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: