IndiaNEWS

മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രത്തിനെതിരെ അവിശ്വാസം; നോട്ടീസ് അംഗീകരിച്ച് സ്പീക്കര്‍

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് നല്‍കിയ നോട്ടിസ് അംഗീകരിച്ച് ലോക്സഭാ സ്പീക്കര്‍. കോണ്‍ഗ്രസ് ലോക്‌സഭാ ഉപനേതാവും നോര്‍ത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബിആര്‍എസ് എംപി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബഹളത്തെത്തുടര്‍ന്ന് 12 മണിവരെ സഭ പിരിഞ്ഞിരുന്നു. ബിജെപിയുടെ ബംഗാള്‍, രാജസ്ഥാന്‍ അംഗങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ അതിക്രമങ്ങള്‍ ഉന്നയിച്ചും മുദ്രാവാക്യം വിളിച്ചു.

മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നു സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രി മറുപടി പറയുമെന്ന നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. അവിശ്വാസപ്രമേയ നീക്കം സംബന്ധിച്ച് മുഖ്യ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

Signature-ad

തിരുച്ചി ശിവ (ഡിഎംകെ), മനോജ് കുമാര്‍ ഝാ (ആര്‍ജെഡി), രാജീവ് ശുക്ല, രഞ്ജീത് രഞ്ജന്‍ (ഇരുവരും കോണ്‍ഗ്രസ്), രാഘവ് ഛദ്ദ (എഎപി ) എന്നിവര്‍ സഭ നിര്‍ത്തിവച്ച് മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഇടക്കാലത്ത് ബിആര്‍എസ് ബിജെപിയുമായി അടുക്കാന്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടപ്പോള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍, മണിപ്പുര്‍ വിഷയത്തില്‍ ബിആര്‍എസ് കേന്ദ്രത്തിനെതിരെ തിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: