IndiaNEWS

ജാർഖണ്ഡിൽ സിപിഐഎം നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

റാഞ്ചി:ജാർഖണ്ഡിൽ സിപിഐഎം നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി.
സിപിഐ എം ജാർഖണ്ഡ്‌ സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ ആണ് ഇന്ന് വൈകിട്ട് ഒരു സംഘം ഓഫീസിൽ കയറി വെടിവച്ച്‌ കൊലപ്പെടുത്തിയത്.
 ഇന്ന്‌ വൈകിട്ട് എട്ടോടെ റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസിൽ കയറിയായിരുന്നു‌ അക്രമം. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്‌ നൂറുകണക്കിന് നാട്ടുകാരും പാർട്ടി അനുഭാവികളും ചേർന്ന് ദലദല്ലിയിലേക്കുള്ള പ്രധാന റോഡ്‌ ഉപരോധിച്ചു.
 ഗോത്രവർഗത്തിൽ നിന്നുളള നേതാവായ മുണ്ടയ്‌ക്ക്‌ വർധിച്ചുവരുന്ന ജനപ്രീതി പ്രാദേശിക മാഫിയകൾക്കും രാഷ്‌ട്രീയ എതിരാളികൾക്കും അലോസരമുണ്ടാക്കിയിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: